Tuesday, June 28, 2011

ഒന്നാം ക്ലാസിനു മുന്നില്‍ എന്നും ആള്‍ക്കൂട്ടമാണ് ...അവരുടെ പരാതി ഇങ്ങനെ ............ടീച്ചറെ  .....ബുക്കില്‍ ഒന്നുമില്ല......ഇവിടെ ഒന്നും പഠിപ്പിക്കുന്നില്ലേ?ഞങ്ങള്‍ക്ക് വീട്ടില്‍ വച്ച് പറഞ്ഞു കൊടുക്കാനും എഴുതിപ്പിക്കാനും ഒന്നും ഇല്ല ............ടീച്ചര്‍ ചെവിയില്‍ പറയുന്നു. പേജു നിറയെ എഴുതാന്‍ കൊടുത്തില്ലെങ്കില്‍ അടുത്ത വര്ഷം ആരും കുട്ടികളെ ചേര്‍ക്കില്ല .......... ഈ പ്രശ്നം  ചില അധ്യാപകര്‍ നേരിടുന്നു .അയലത്തെ വീട്ടിലെ അണ്‍ ഐടെഡ് കാരന്‍റെ കുത്തിക്കുറിച്ച നോട്ബുക്കാണ്  ചില രക്ഷിതാക്കളുടെ ഇഷ്ടം ...നമുക്ക് ഒന്നാം ക്ലാസിന്‍ തുടക്കത്തില്‍ ഈ പ്രശ്നം പരി ഹരിക്കനവുമോ ? ഞാന്‍ കണ്ടു പിടിച്ച വഴി ക്ലാസ് pta  ആണ് ...ഇന്ന് ക്ലാസ് pta  ആയിരുന്നു .ആ വിശേഷങ്ങള്‍ നാളെ .
സര്‍ എഴുതിയ കമന്റ് വായിച്ചു ..വാസ്തവം .അനുഭവം എന്നെയും ഈ ചിന്തയിലേക്ക് നയിച്ചു.എഡിറ്റ്‌ ചെയ്തപ്പോള്‍ തുടക്കത്തില്‍ കുട്ടികള്‍ തിരിച്ചറിഞ്ഞു എഴുതിയ ഗ്രാഫ് എനിക്ക് കൃത്യമായി അറിയാന്‍  കഴിഞ്ഞു .......തിരിച്ചറിയാത്തവരെയും  അറിഞ്ഞു .എഡിറ്റിംഗ് നല്ല ഉപാധി ..മറ്റു ക്ലാസുകാരും എഡിറ്റിങ്ങില്‍ തൃപ്തരാണ് .

Sunday, June 26, 2011

ഇന്നലെ പുതിയൊരു ചിന്ത വന്നു ,.എന്തിനാണ് ഒറ്റ ഒറ്റ വാചകങ്ങള്‍ കുട്ടിയുടെ നോട്ട് ബുക്കില്‍ ...തീര്‍ച്ചയായും വ്യവഹാര രൂപങ്ങളുടെ നിര്‍മ്മിതിയാവും കുട്ടിക്ക് വെല്ലുവിളിയായി ഏറ്റെടുക്കേണ്ടി വരിക ..........അപ്പോള്‍ ക്ലാസില്‍ ഉണ്ടാവുന്ന സ്വതന്ത്ര പ്രതികരണങ്ങള്‍ക്ക് ബിഗ്‌ ബുക്കില്‍ മതിയാവും സ്ഥാനം ...ആഖ്യാനം മുറിയില്ല.......എന്നാല്‍ കുട്ടിക്ക് റീ വിസിറ്റ് ചെയ്യുകയുമാകാം ..............എങ്കില്‍ പ്രതികരണങ്ങള്‍ ആഗ്രഹിക്കുന്നതിന് ടീച്ചര്‍ ചില മാന dandangal  നോക്കണ്ടേ .....എവിടെയൊക്കെ.....?ഏതൊക്കെ അക്ഷരങ്ങള്‍ ?
ഭാഷാപരമായി ചില പ്രത്യേകതകള്‍ .....?

Friday, June 24, 2011

..മഴ പെയ്തേക്കും എന്ന് അമ്മുവിനോട് അവളുടെ അമ്മൂമ്മ പറഞ്ഞതാണ്‌ ആഖ്യാനത്തിനിടയില്‍ ആര്യ . കൂട്ടിക്കെട്ടിയത്.അവളുടെ ചിന്തയെക്കൂടി പരിഗണിച്ചു കൊണ്ട് ആഖ്യാനം മിനുക്കുകയെ വഴിയുണ്ടായിരുന്നു ള്ളൂ.ഒരു instant process ..അങ്ങനെ  കുറെയധികം സ്വതന്ത്ര പ്രതികരണങ്ങള്‍ ചാര്‍ട്ടില്‍ രൂപപ്പെട്ടു .ഭാഷയുടെ വ്യത്യസ്തത ക്കുദാഹരണങ്ങള്‍..മനോചിത്രത്തെ പ്രതിഫലിപ്പിക്കുന്നവ.
ഹാന്‍ഡ് ബുക്കില്‍ ....ആഖ്യാനത്തിലൂടെ  .ഭാഷയുടെ ഉല്‍പ്പാദനം നടക്കുമെന്നും  അവതരനത്തിനിടയില്‍ അധ്യാപിക സൃഷ്ടിക്കുന്ന ആഖ്യാന വിടവുകള്‍ വ്യവഹാര രൂപങ്ങളുടെ നിര്മിതിക്ക് വഴിയൊരുക്കുമെന്നും സൂചന.....
പക്ഷെ  ഈ പ്രതികരണങ്ങളും ....പഠനത്തെളിവുകള്‍ അല്ലെ ...ഒരു പക്ഷെ കുട്ടിയുടെ  നിരന്തര വിലയിരുത്തലിനും മാറ്റ് കൂട്ടുന്നവ ...അവ കേവലം ചാര്‍ട്ടില്‍ നിന്നാല്‍ മതിയോ .... .പ്രക്രിയ  വഴുതാനും വയ്യല്ലോ.  എന്നാല്‍ വ്യവഹാര രൂപത്തിന്‍ ഘടന പാലിക്കുന്നുമില്ല..ഇവ പലപ്പോഴും ക്ലാസ്സില്‍ ഒഴിവായിപ്പോകുന്നു ,,,എന്താണൊരു പ്രതിവിധി .?.


Thursday, June 23, 2011

സ്വതന്ത്ര പ്രതി കരണങ്ങള്‍

ഒന്നാം ക്ലാസിനു മുന്നിലെത്തി .ഉള്ളിലേക്ക് തല നീട്ടി .കയ്യിലെ വലിയ കവറിനുള്ളില്‍   പുള്ളിക്കുട ...കുട്ടികള്‍ അത് കണ്ടു .അവര്‍ ആര്‍ത്തു വിളിച്ചു 
അമ്മൂന്റെ പുള്ളിക്കുട ..പ്രധാനാധ്യാപികയുടെ യും ക്ലാസ് ടീച്ചറിന്റെയും അനുമതിയോടെ.ക്ലാസില്‍....
പിന്നെ ഞങ്ങള്‍ ഒന്നായി 
 ആഖ്യാനത്തിന്‍ പുഴ ഒഴുകി  ..കുട്ടികളുടെ .സ്വതന്ത്ര പ്രതികരണങ്ങള്‍  ...കേട്ടില്ലെന്നും കണ്ടില്ലെന്നും വയ്ക്കുന്നതെങ്ങനെ ....രേഖപ്പെടുത്താന്‍ മടിച്ചില്ല..
മടങ്ങി വന്നപ്പോള്‍ ആര്യ ചോദിച്ചു .....മഴ പെയ്യാന്‍ പോണെന്ന് ആരാ പറഞ്ഞെ .കുട്ടി .ആഖ്യാനത്തില്‍ നിന്ന് വിട്ടു പോയിരിക്കുന്നു .അവള്‍ പിന്നാക്കക്കാരില്‍  ഒരാളും .......കുട്ടി രൂപപ്പെടുത്തുന്ന പാഠം  പരിഗണി ക്കാതിരിക്കാമോ....
എന്താണ്ഒന്നാം  ക്ളാസിനുള്ളില്‍ രൂപപ്പെടുന്ന സ്വതന്ത്ര പ്രതികരണങ്ങളുടെ  അവസ്ഥ ?നിലത്തെഴുത്ത്

ഈ ബ്ലോഗിന് പിന്നില്‍ ഒരു കഥയുണ്ട്!
ഒരു അന്വേഷണ ദൌത്യ സേനയില്‍ ഉള്‍പ്പെട്ടതിന്‍ വിശേഷം 
ഒന്നാം ക്ലാസുകര്‍ക്കൊപ്പം കൂടിയതിന്‍  അനുഭവം ...
അവര്‍ ...നിഷ്കളങ്കരും നേരുകാരും  ആയിരുന്നു ...
കഥ കേള്‍ക്കുമ്പോള്‍ കുഞ്ഞി ക്കണ്ണുകള്‍ വിടരും .പിന്നെയോ കളിയോ കളി ....
പിണങ്ങാന്‍ .ഇത്തിരി ക്കാര്യം .ഇണങ്ങാന്‍  ഇത്തിരി നേരം 
.അവരെ..അറിവിന്‍റെയും എഴുത്തിന്റെയും വഴികളില്‍ നടത്തണം .
ക്ലാസ്മുറികളില്‍ അധ്യാപക സുഹൃത്തിന് തുണ കൂടണം .........
  .പ്രായോഗികതയുടെ പടികള്‍ കയറുമ്പോള്‍ . സംശയങ്ങള്‍.പുതു ചിന്തകള്‍ .....
.വായിച്ചു പ്രതികരിച്ചു ഒപ്പം കൂടുമല്ലോ ...........