Friday, September 16, 2011

ഇന്നലെ ഏഴാം ക്ലാസിലെ മലയാളം പീരീടില്‍ കുട്ടികള്‍ക്കൊപ്പം കൂടി .സൂക്ഷ്മ തല വായന നടന്നു .ഗ്രൂപ്പുകള്‍ അവതരിപ്പിച്ച വേളയില്‍ അവരുടെ അനുഭവ സീമയിലുള്ള ആളുകളുടെ കാര്യം കൂട്ടിച്ചേര്‍ത്തു .അന്ധ ഗായകന്‍ ബാബു . . പച്ചക്കറി കൃഷി നടത്തി ഉപ ജീവനം തേടുന്ന ചന്ദ്രിക ചേച്ചി ...എല്ലാവരും ചര്‍ച്ചയില്‍ നിറഞ്ഞു .
പ്രയോഗ വിശേഷങ്ങളും  പ്രത്യേകതകളും പങ്കു വച്ച് .ഉഷാറായ ക്ലാസ്മുറി .
കുട്ടികള്‍ കടന്നു പോയ ഒരു വാക്കിന്‍ മേലായിരുന്നു എന്‍റെ ശ്രദ്ധ .വിന്യാസം .ഞാനവരോട് അതെപ്പറ്റി ചോദിച്ചു .അവ്യക്തമായ ഉത്തരങ്ങള്‍ . ഒടുവില്‍ ക്ലാസില്‍ നിന്ന് ഒരു ഹെലെന്‍ കെല്ലരെ കണ്ടെത്തി .ഞാന്‍ പുറത്ത് പോയി കുറെ ഇലക്കൂട്ടങ്ങള്‍  ശേഖരിച്ചു .കുട്ടി മെല്ലെ മെല്ലെ അവ സ്പര്‍ശിച്ചു .അവള്‍ അതെന്താണെന്ന് മനസ്സിലാക്കി .പിന്നെ ഇലകളുടെ വിന്യാസം അവള്‍ കൂട്ടുകാര്‍ക്ക് വിശദീകരിച്ചു നല്‍കി .കൂട്ടുകാരും ആ പ്രവര്‍ത്തനത്തില്‍ മുഴുകി .കുട്ടികള്‍ ഒരു വാക്ക് അനുഭവിക്കുകയെന്നാല്‍ എന്തെന്ന് ഞാന്‍ കണ്ടു .