Sunday, November 20, 2011

വിദ്യാ രംഗം സാഹിത്യ വേദിയും എസ്.എസ് എ യും ചേര്‍ന്ന് നടത്തുന്ന സാഹിത്യ പരിശ്രമ ങ്ങള്‍ക്ക് തുടക്കമായി .ഇത്തവണ  വ്യത്യസ്ത തലത്തിലുള്ള വായന അധ്യാപകര്‍ക്ക് നല്‍കിയാണ്‌ പരി ശീലനം ആരംഭിച്ചത് .കൊള്ളാം .ഉയര്‍ന്ന ലക്ഷ്യങ്ങള്‍ .സര്‍ ഗോല്‍സവങ്ങള്‍ ഒരു പിടി നടക്കും ..നൂറു കണക്കിന് മാസികകള്‍ കുട്ടികളുടെതായി പുറത്തിറങ്ങും  വഴി കാട്ടികളായി.അക്കര സ്കൂളിലെ വിനോദന്‍ മാഷും ബാലരാമപുരം സബ് ജില്ലയിലെ ജയകുമാര്‍ സാറും  അതുപോലെ പേരറിയാത്ത മറ്റു പലരും നടത്തുന്ന  പരിശ്രമങ്ങള്‍  വളരെ അഭിനന്ദനീയം .ഇനിയും ..വിദ്യാരംഗം അതിന്‍റെ സ്വത്വം നിലനിര്‍ത്താന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍  ഏറ്റെടുക്കുകയും വേണം .മാസികാ വിശകലനം ഉള്‍പ്പെടെ  ഒട്ടേറെ കാര്യങ്ങള്‍ ക്ലബ്ബിനും ചെയാനുണ്ട് . .. ആഴത്തിലും വിശാലതയിലും  നടത്തുന്ന വായനാ പ്രവര്‍ത്തനങ്ങള്‍  വിദ്യാ രംഗവുമായി .ഏകോപിപ്പിച്ച  .അത്തരം സമീപനം പരി ശീ ലനത്തില്‍ ഉണ്ടായില്ല...കൂടുതല്‍ നിര്‍ ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു . അടുത്ത വര്‍ഷം തുടക്കം മുതല്‍ നടപ്പാക്കാവുന്നവ.കലോത്സവം കൊണ്ട് അവസാനിക്കുന്നില്ല വായനയും എഴുത്തും .കണ്‍ വീനര്‍  മാര്‍ക്കുള്ള  പരി ശീ ലനവും ലക്ഷ്യമിടണം .
ഞങ്ങളുടെ അഖില്‍ ഇന്ന് നമ്മെ വിട്ടു പിരിഞ്ഞു.മിടുക്കനായ പത്താം ക്ലാസ് വിദ്യാര്‍ഥി .സ്കൂളില്‍ മൃതദേഹം പൊതു ദര്‍ശ നത്തിനു വച്ചു .കൂട്ടുകാര്‍ അവനെ ഒരു നോക്ക് കാണാന്‍ കണ്ണീരോടെ കാത്തു നിന്നു .അപ്പോള്‍ ഒരാളുടെ നിര്‍ദേശം .മാലയിട്ടിട്ടുള്ളവര്‍ വരാന്‍ പാടില്ല. മാല  എന്ന് വച്ചാല്‍ വൃശ്ചിക മാല.കുട്ടികള്‍ അത് കേട്ട്  ഒന്നും മിണ്ടാനാകാതെ നിന്നു .പിന്നെ സ്വന്തം കഴുത്തുകളിലേക്ക്  നെടു വീര്‍പ്പോടെ നോക്കി... ആചാരത്തിനും  സ്നേഹത്തിനും ഇടയിലുള്ള ധര്‍മ സങ്കടം .ഒടുവില്‍ കൂട്ടുകാരനെ കാണാതെ കുറേപ്പേര്‍  മടങ്ങി. അഖിലിനെ അവര്‍ അവസാനമായി  കാണരുതെന്ന് ദൈവ ത്തിനു വിചാരം ഉണ്ടായിരുന്നോ ? ഇല്ലെന്നു  ഉറപ്പ്...എല്ലാ ആചാരങ്ങള്‍ക്കും അതീതനാണ് താനെന്നു എത്രയോ തവണ അദ്ദേഹം പറഞ്ഞിരിക്കുന്നു .എന്നിട്ടും .........ആരാണ് ഇനി നമ്മെ  സ്നേഹവും അന്ധ വിശ്വാസവും തമ്മിലുള്ള അകലം പഠിപ്പിക്കുക?മതാതീതനായി വര്‍ ത്തിക്കുകയും കീഴാലര്‍ക്കൊപ്പം താമസിക്കുകയും  ചെയ്യുന്ന ദൈവങ്ങള്‍  വിശാല മനസ്കരാണ്‌ .
എല്ലാ വിശ്വാസങ്ങളെയും പരിശോ ധിക്കുവാനും പരിഷ്ക്കരിക്കാനുമുള്ള സന്ദേശം നവോത്ഥാനം നല്‍കി.പക്ഷെ കേരളം ഇരുട്ടിലേക്ക് തന്നെ.തര്‍ക്കമില്ല. 
മനുഷ്യരെ  പരി ഗണിക്കാതെ ഏതു ദൈവത്തോടാണ് നാം കൂറ് കാട്ടുക ? നിശബ്ദമായി കണ്ണീരൊഴുക്കി പ്പോയ കൂട്ടുകാരുടെ ദുഖത്തില്‍ പങ്കു ചേര്‍ന്ന് കൊണ്ട് ,,,,,
                                         ടീച്ചര്‍