Saturday, November 10, 2012

ഞാന്‍ തരുണി നെ പരിചയപ്പെടുത്താം , ചോദ്യം ചെയ്യും എന്നുള്ളതാണ് അവന്‍റെ സ്വഭാവ സ വിശേഷത .എനിക്കിഷ്ടമുള്ള സ്വഭാവം .ക്ലാസില്‍ കവിത കുറിക്കല്‍ മത്സരം നടന്നു .ഇത്തവണ സമ്മാനം അനുരാഗിനു കിട്ടി
.എന്നാല്‍ അത് വായിച്ചു കേട്ടിട്ടു മതി ബാക്കി കാര്യം എന്ന് തരുണ്‍ ,,ഇതാണ് ഞാന്‍ പറഞ്ഞ പ്രത്യേകത ,കഴിഞ്ഞ ദിവസം അവന്‍ പന്ത്രണ്ടു മണിയായപ്പോള്‍ എന്‍റെ അരികിലേക്ക് വന്നു
 ,ചോറ് കിട്ടാന്‍ സമയം ആയോ എന്ന് ചോദിച്ചു .പതിവില്ലാതെ വിശപ്പ് അവനെ തളര്‍ത്തുന്നു
.ഇന്ന് ഒന്നും കഴിച്ചില്ലേ മോനേ  ?ഞാന്‍ ചോദിച്ചു
,ഉം .നാല് ദോശ .അവന്‍ ഉള്ളംകയ്യില്‍ വരച്ചു കാണിച്ചു .നാണയ വലിപ്പം ,അമ്മ കടയില്‍ നിന്ന് വാങ്ങിക്കൊണ്ടു വന്നു വച്ചിട്ട് ജോലിക്ക് പോയി .അത് മതിയായില്ല
. ദോശ തീരെ ചെറുതായി  ഇന്നലത്തെ ക്കാളും ..അവന്‍ വീണ്ടും ഉച്ച ഭക്ഷണം വിളമ്പുന്ന ഹാളിലേക്ക് നോക്കി .എന്‍റെ മേശ പ്പുറത്ത് ചത്തു പോയ അക്ഷരങ്ങളായി വാര്‍ത്തകള്‍
 .പെട്രോള്‍ വില ,,,ഗ്യാസ്‌ വില .പച്ചക്കറി വില.............എല്ലാം കൂടി ,എല്ലാം ഒന്നിച്ചു എന്‍റെ കുരുന്നിനെ ആക്രമിച്ചിരിക്കുന്നു
 .റിലയന്‍സും ഇടനിലക്കാരും അവനെ അറിയില്ല...ഭക്ഷണം കഴിച്ചു വീണ്ടും അവന്‍ എന്‍റെ അടുക്കല്‍ വന്നു .കണ്ണുകളില്‍ പഴയ കുസൃതി
..ഞാന്‍ മാന്വല്‍ തയാരാക്കുകയാണ്
 .നാളെ ഉച്ചക്കഞ്ഞി ക്കണ ക്ക് പഠിപ്പിക്കണം ,ഗണിത ജീവിതം പഠിപ്പിച്ച ചൂണ്ടുവിരല്‍ പ്രിന്‍റ് ഔട്ട്‌  ഫാനിന്‍ കീഴില്‍ പറക്കാന്‍ തുടങ്ങുന്നു
 .തരുണ്‍ അത് കയ്യില്‍ സൂക്ഷിച്ചു
,നന്ദി അവനും  ഗണിതം എന്താണെന്ന് പഠിപ്പിച്ച കലാധരന്‍ മാഷിനും .

Saturday, October 6, 2012

 വയമ്പ്  ,പോര്‍ട്ട്‌ ഫോളിയോ ,സി .ഇ , .....അങ്ങനെ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ നമ്മള്‍ പരിചയപ്പെട്ടു  സ്വന്തം പരിശ്രമങ്ങളാല്‍ ഒട്ടൊക്കെ  പിന്തുടരാനും കഴിയുന്നു . എഡിറ്റിംഗ് പ്രക്രിയയുടെ പ്രാധാന്യം തിരിച്ചറിയുന്നത്‌ കൊണ്ട് അതിന്‍ ഗുണവും ലഭിക്കുന്നു .എങ്കിലും അധ്യാപക ക്കൂട്ടായ്മകളില്‍ നടന്ന സമ്പുഷ്ട മായ ചര്‍ച്ചകളുടെ രസ തന്ത്രം ഇന്നില്ലാതായിരിക്കുന്നു .അവിടെ ക്ലാസുല്‍പ്പന്നങ്ങളുടെ പരിചയപ്പെടലും കൈമാറലും ഉണ്ടായിരുന്നു ."ഇപ്പോള്‍ ക്ലസ്ടരില്ല .എത്ര സുഖം "എന്ന്  പറയുന്ന ഒരധ്യാപകരെയും ഞാന്‍ ഇത് വരെ കണ്ടു മുട്ടിയില്ല .ഫീല്‍ഡ് ട്രിപ്പുകള്‍ .സര്‍ഗ സംവാദങ്ങള്‍ ഉല്‍പ്പന്ന പ്രദര്‍ശനങ്ങള്‍ ..എന്നിങ്ങനെയുള്ളവയ്ക്കൊക്കെ  ക്ലസ്ടരിലാണ്  ജീവന്‍ വയ്ക്കുന്നത് .
ഇന്നിപ്പോള്‍ അത് തിരിച്ചു വരാന്‍ പോകുന്നു വെന്നാണ് വാര്‍ത്ത .സ്വാഗതം ചെയ്യാം .പക്ഷെ അത് നാളിതു വരെയുള്ള പ്രവര്‍ ത്തനങ്ങളെ തല കീഴാക്കി കെട്ടി ത്തൂക്കാന്‍ ആണെങ്കില്‍ വളരെ വിചിത്രവും ആണ് .ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ നല്‍കി  കുട്ടികള്‍ക്ക് നല്ലത് തെരഞ്ഞെടുക്കാന്‍ അറിയാമോ എന്ന് പരി ശോധിക്കാന്‍ വേണ്ടി എന്‍ ,സി ആര്‍ ടി  ഇ  തയാറാകുകയാണത്രെ !അഹോ  കഷ്ടം !
നമുക്ക് നാലാം ക്ലാസിലേക്ക് വരാം .ഗണിതം  അഴിച്ചു പിരുത്തു നോക്കും തോറും കൂടുതല്‍ കുരുങ്ങുകയാണ് .ചതുഷ് ക്രിയകള്‍ നന്നായി കുട്ടികള്‍ക്ക് .പോരാ എല്ലാ കുട്ടികള്‍ക്കും  പിടി കിട്ടണം .
സ്ഥാന വില പഠിപ്പിക്കാന്‍ ഞാനൊരു സ്ഥാന വില പോക്കറ്റ് ഉണ്ടാക്കി . പക്ഷെ മുഴുവന്‍ പേര്‍ക്കും അത് ഗുണം ചെയ്തില്ല..മറ്റെന്താനൊരു പോം വഴി ?നല്ല നിര്‍ ദേശ ങ്ങള്‍ പ്രതീക്ഷിക്കുന്നു ...മാതൃക സഹിതം .ക്യാമറ ഇല്ലാത്തതിനാല്‍ എന്‍റെ ക്ലാസിന്‍ ഫോട്ടോ കാണിക്കാന്‍ പറ്റുന്നില്ല ..അതും ഒരു ബ്ലോഗ്‌ പരിമിതി .

Tuesday, October 2, 2012

നാലാം ക്ലാസിലെ ഗണിത പാഠപുസ്തകം അതിന്‍റെ എല്ലാ പരിമിതിയും ഓരോ അവസരത്തിലും വ്യതമാക്കിത്തരുന്നു വന്നു ഇന്നലെ ഞാന്‍ തിരിച്ചറിഞ്ഞു ..സ്കൂളിലെ ഉച്ചക്കഞ്ഞി ക്കനക്കും മറ്റും കുട്ടികളെ ക്കൊണ്ട് അന്വേഷിച്ച്,അതായത് ഗവേഷണ മാതൃകയില്‍ തന്നെ മുന്നോട്ടു പോയാല്‍ മാത്രമേ ഫലം ഉണ്ടാകൂ .കേവലമായി  നിര്‍മ്മിക്കപ്പെടുന്ന ടി .എമ്മിന് അതില്‍ ഒന്നും ചെയ്യാനില്ല.അവ അക്കങ്ങളുടെ തലത്തില്‍ മാത്രം നില്‍ക്കും .പ്രായോഗിക ഗണിതം എന്നത് നഷ്ടപ്പെടും .കഴിഞ്ഞ വര്‍ഷ ങ്ങളിലെ തുടര്‍ പരിശീ ലനങ്ങളില്‍ കുറെയെങ്കിലും ഇതൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു . സ്കൂളില്‍ നല്‍കിയ  പുസ്തകത്തിന്‍ വില കണ്ടു പിടിക്കുന്നതിനെ ക്കുറിച്ചു ഏറ്റവും ഫല പ്രദമായ രീതിയില്‍ ഒരു  മാന്വല്‍ തയാറാക്കാന്‍
ശ്രമിക്കുന്നു .ആരെങ്കിലുമുണ്ടോ കൈ കോര്‍ ക്കാന്‍ .......

Tuesday, June 5, 2012

വീണ്ടും

ഒരു ഇടവേള ക്ക് ശേഷം ഞാന്‍ ഈ ബ്ലോഗ്‌ തുടരുന്നു .ഓരോ ദിനവും ഉള്ള ക്ലാസ് അനുഭവങ്ങള്‍ പങ്കിടാം .ചിലപ്പോള്‍ സമാന മനസ്ക്കാരില്‍ നിന്നും കൂടുതല്‍ അനുഭവങ്ങള്‍ കിട്ടിയാലോ .
പ്രവേശ നോത്സവ ത്തിനു ശേഷം നടന്ന അധ്യാപക കൂടി ചേരലില്‍ കൂടുതല്‍ വിശാല മായ അധ്യയന യാത്രക്കുള്ള തയാറെടുപ്പുകള്‍ ഞങ്ങള്‍ നടത്തി ..ഈ ആഴ്ചയിലെ ദിനാഘോഷങ്ങള്‍ ഉള്‍പ്പെ ടുത്തി  വൈവിധ്യ മാര്‍ന്ന പ്ലാനിംഗ് നടത്തി .
ഇന്ന് കുട്ടികള്‍ അവതരിപ്പിച്ച  പരിസ്ഥിതി ദിനക്കുറി പ്പുകളുടെ അവതരണവും പരിസ്ഥിതി ക്കവിതകളും അതോടൊപ്പം ശാസ്ത്ര സാഹിത്യ പരിഷത്തുകാര്‍ നടത്തിയ ക്ലാസും പുതുമയുള്ളതായി .ഓരോ ക്ലാസിലും  വ്യത്യസ്തതയുള്ള പ്രവര്‍ത്തനങ്ങളും നടന്നു . വനം നശിച്ചാല്‍ എല്ലാം നശിക്കുമെന്നുള്ള  അനുഭവത്തെ അടിസ്ഥാനമാക്കി യുള്ള പാഠഭാഗം അവതരിപ്പിക്കുവാന്‍ ഞാന്‍ ഉപയോഗിച്ച ചിത്രങ്ങള്‍ ക്ലാസില്‍ നല്ല പരിസ്ഥിതി ചര്‍ച്ച നടത്തുവാന്‍ സഹായിച്ചു .ടി .എല്‍ എം   അനുയോജ്യമായ തു കരുതുക  എന്നത് വെല്ലുവിളിയാണ് .നല്ല തുടക്കം
നല്ല ഫലം തരും .നാലാം ക്ലാസിനാ വശ്യമായ ടി.എല്‍.എം  പ്രസിദ്ധീകരിച്ച ചൂണ്ടു വിരല്‍ ലക്കം അത്യന്തം സഹായകരമായി .നാളെ ശുക്ര സംതരണം .വിശദീകരണം സയന്‍സ് കള്ബ്  ആവും നടത്തുക .കൂട്ടായ്മയുടെ നല്ല നിറവുള്ള എന്റെ വിദ്യാലയം  പുതിയ ആവിഷ്ക്കാരങ്ങളിലൂടെ പുതിയ മാനങ്ങള്‍ എത്തിപ്പിടിക്കും .തീര്‍ച്ച
സ്കൂള്‍ -ക്ലാസ്സ്‌ ലൈബ്രറികള്‍ കൂടുതല്‍  സജ്ജമാക്കുകയാണ് അടുത്ത പടി .പുസ്തകങ്ങള്‍ ഈയാഴ്ച  ശേഖരിച്ചു തുടങ്ങും .വായനോല്‍സവമല്ലേ വരുന്നത് .