Saturday, November 10, 2012

ഞാന്‍ തരുണി നെ പരിചയപ്പെടുത്താം , ചോദ്യം ചെയ്യും എന്നുള്ളതാണ് അവന്‍റെ സ്വഭാവ സ വിശേഷത .എനിക്കിഷ്ടമുള്ള സ്വഭാവം .ക്ലാസില്‍ കവിത കുറിക്കല്‍ മത്സരം നടന്നു .ഇത്തവണ സമ്മാനം അനുരാഗിനു കിട്ടി
.എന്നാല്‍ അത് വായിച്ചു കേട്ടിട്ടു മതി ബാക്കി കാര്യം എന്ന് തരുണ്‍ ,,ഇതാണ് ഞാന്‍ പറഞ്ഞ പ്രത്യേകത ,കഴിഞ്ഞ ദിവസം അവന്‍ പന്ത്രണ്ടു മണിയായപ്പോള്‍ എന്‍റെ അരികിലേക്ക് വന്നു
 ,ചോറ് കിട്ടാന്‍ സമയം ആയോ എന്ന് ചോദിച്ചു .പതിവില്ലാതെ വിശപ്പ് അവനെ തളര്‍ത്തുന്നു
.ഇന്ന് ഒന്നും കഴിച്ചില്ലേ മോനേ  ?ഞാന്‍ ചോദിച്ചു
,ഉം .നാല് ദോശ .അവന്‍ ഉള്ളംകയ്യില്‍ വരച്ചു കാണിച്ചു .നാണയ വലിപ്പം ,അമ്മ കടയില്‍ നിന്ന് വാങ്ങിക്കൊണ്ടു വന്നു വച്ചിട്ട് ജോലിക്ക് പോയി .അത് മതിയായില്ല
. ദോശ തീരെ ചെറുതായി  ഇന്നലത്തെ ക്കാളും ..അവന്‍ വീണ്ടും ഉച്ച ഭക്ഷണം വിളമ്പുന്ന ഹാളിലേക്ക് നോക്കി .എന്‍റെ മേശ പ്പുറത്ത് ചത്തു പോയ അക്ഷരങ്ങളായി വാര്‍ത്തകള്‍
 .പെട്രോള്‍ വില ,,,ഗ്യാസ്‌ വില .പച്ചക്കറി വില.............എല്ലാം കൂടി ,എല്ലാം ഒന്നിച്ചു എന്‍റെ കുരുന്നിനെ ആക്രമിച്ചിരിക്കുന്നു
 .റിലയന്‍സും ഇടനിലക്കാരും അവനെ അറിയില്ല...ഭക്ഷണം കഴിച്ചു വീണ്ടും അവന്‍ എന്‍റെ അടുക്കല്‍ വന്നു .കണ്ണുകളില്‍ പഴയ കുസൃതി
..ഞാന്‍ മാന്വല്‍ തയാരാക്കുകയാണ്
 .നാളെ ഉച്ചക്കഞ്ഞി ക്കണ ക്ക് പഠിപ്പിക്കണം ,ഗണിത ജീവിതം പഠിപ്പിച്ച ചൂണ്ടുവിരല്‍ പ്രിന്‍റ് ഔട്ട്‌  ഫാനിന്‍ കീഴില്‍ പറക്കാന്‍ തുടങ്ങുന്നു
 .തരുണ്‍ അത് കയ്യില്‍ സൂക്ഷിച്ചു
,നന്ദി അവനും  ഗണിതം എന്താണെന്ന് പഠിപ്പിച്ച കലാധരന്‍ മാഷിനും .