Wednesday, December 16, 2015

ആകെ    വീണ്ടും ഗുലുമാലായി  
എന്താ   ഈ പോസ്ടരും   നോട്ടീസും   തമ്മിലുള്ള   വ്യത്യാസം !
രണ്ടും ഒന്ന് തന്നെയാണോ  !
എന്നാണല്ലോ   പറഞ്ഞു വരുന്നത്  !
ചോദ്യപേ പ്പറില്‍ പോസ്ടര്‍ തയാറാക്കാന്‍  ചോദ്യം 
സ്ഥലം  തീയതി  ഒക്കെയും നോട്ടീസില്‍   ഉള്ളത്  പോലെ ...
എന്നാല്‍ പിന്നെ നോട്ടീസ്   പോരെ 
ലഘു വാക്യങ്ങളില്‍   ചിത്ര സൂചകങ്ങള്‍  ഉള്‍പ്പെടെ  ആകര്‍ഷക മായി ആളുകളെ ഒരു കാര്യം ധരിപ്പിക്കാനല്ലേ   പോസ്ടര്‍ ...

ആവോ  !!!


Friday, December 11, 2015

ഒരു  പാവം പാവം ടീച്ചര്‍  ആയി   മാറുക  ശ്ര മകരമാണ് .
എങ്കിലും  അതിനു ശ്രമിച്ചു കൊണ്ടേയിരിക്കുക  എന്നതാണ്  നല്ലതെന്ന് തോന്നുന്നു
കലാ കായിക പ്രവര്‍ത്തനത്തിന്റെ   ഗ്രേഡിംഗ്  ആണ്  ചിന്താക്കുഴപ്പം  ,
മൂന്നാം ക്ലാസില്‍  മുഖം മൂടി  ,വീടുകള്‍  പലതരം ശേഖരണ ങ്ങള്‍  ഒക്കെ  നിരവധിയുണ്ട്
അവയുടെ  ഓരോ ഘട്ടവും വിലയിരുത്തപ്പെടണം
പൂര്‍ണ്ണമായി  നടന്നിട്ടില്ല  .
കായിക പ്രവര്‍ത്തനങ്ങള്‍  അങ്ങനെ തന്നെ
കലാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടുവോളം  അവസരമുണ്ട് .
വിലയിരുത്തല്‍  നടക്കും

പക്ഷെ .ഇങ്ങനെ വളര്‍ ത്തി യെടുക്കുന്നവരില്‍  ഒരു  ശ ത മാന മൊഴികെ ആര്‍ക്കും :മേള "യില്‍ അവസരമില്ല
അവിടെ  അപ്പോള്‍  കാട്ടുന്ന മികവു  ..മൂന്നംഗ   വിലയിരുത്തലിനു  വിധേയ മാക്കി  ഒരു സുടാപ്പി  കാട്ടലാണ് ..
ഇതിനെതിരെ  കോടതിയില്‍ പോകാന്‍  ഏറെ  ആഗ്രഹം
ഭൂരിപക്ഷം  പുറത്തുള്ളപ്പോള്‍  ന്യുന പക്ഷം ട്രോഫിയും  ഗ്രേസ് മാര്‍ക്കുമായി  വരുന്നു  !!
എന്തതിശ യമേ ............
മേള ച്ചുമതല യുള്ള  അധ്യാപകര്‍  പഴന്തുണി പ്പരുവമാകും .
പഞ്ചായത്ത് തലത്തില്‍  മേളകള്‍ നടത്തി  .ഇപ്പോള്‍ ആര്‍ക്കും വേണ്ടാതെ നടത്തുന്ന കേരളോല്‍സവത്ത്തില്‍  കുട്ടികളെ  പങ്കെടുപ്പിചാലോ ...
അത് പാടില്ലാ ...!!
എല്ലാവരും നന്നായിപ്പോയാലോ  !
പഠനവും പ്രവൃത്തിയും തമ്മിലുള്ള  ബന്ധം ആലോചിച്ചപ്പോള്‍ തോന്നി
മൂന്നാം ടേമിലും  ക്രോഡീകരി ക്കണ മല്ലോ  ഇതൊക്കെ
അപ്പോള്‍ എങ്ങോട്ട്  പോകുമെന്ന് ഇപ്പോഴേ  ആലോചിക്കുന്നു
ടീച്ചിംഗ്  മാനുവലില്‍ [എന്‍റെ  ] പരി ശോ ധിച്ചാല്‍   നിരാശ തോന്നും .ഈ മേഖലകളെ  ഇടയ്ക്കെങ്കിലും ഞാന്‍ കയ്യൊഴിഞ്ഞു !

സമയ നഷ്ടം  ഭയന്നായിരുന്നു !!




Saturday, November 28, 2015

എന്‍റെ   ക്ലാസില്‍ ഞാന്‍ നേരിടുന്ന പ്രശ്ന ങ്ങള്‍   ഒട്ടേറെ യാണ്  .

രാവിലെ കാത്തു  നില്‍ക്കുന്ന കുട്ടികള്‍ക്ക്   അത്രയേറെ   സന്തോഷ  വാര്‍ത്ത കളല്ല  പറയാനുണ്ടാവുക
പ്രവീണ  അവരില്‍ ഒരാള്‍  മാത്രമാണ്  .
അവള്‍ക്കേറെ   ഇഷ്ടമുണ്ടായിരുന്ന   അപ്പൂപ്പന്‍   നല്ല മഴയുണ്ടായിരുന്ന   രാത്രിയില്‍ മരിച്ചു  .
പക്ഷെ   അപ്പൂപ്പനെ   അടക്കം  ചെയ്യാന്‍  ഇടമില്ല  .
ആകെയുള്ള  വീടെഴുതി ക്കൊടുത്ത  ഇളയ മകന്‍ അവിടെ  അതിനനുവദിച്ചില്ല
"നിങ്ങളുടെ   വീട്ടിലോ ?ഞാന്‍ ചോദിച്ചു
നോക്കി .പക്ഷെ  മാമന്മാര്‍  ഒരു  വെട്ടു  ഭൂമിയില്‍  വെട്ടിയപ്പോള്‍  തന്നെ  ഞങ്ങളുടെ  വീട് താഴാന്‍  തുടങ്ങി .അവള്‍ പറഞ്ഞു .ആകെ രണ്ടു  സെന്റെ  യുള്ളൂ .ചേടി  മണ്ണാണ്  .അത്  താഴ്ന്നു  പോകും .

പിന്നെ ?
പാതിരാ  കഴിഞ്ഞു   ആ മഴയത്ത്  അപ്പൂപ്പനെയും   കൊണ്ട്  എവിടെയെല്ലാം ഓടിയോ   എന്തോ ".കൊച്ചു മിഴികളില്‍   സങ്കടം ശ്വാസം  മുട്ടി .
നമ്മുടെ   നാട്ടില്‍   ആര്‍ക്കും  ഇല്ല സാര്‍   നമ്മളാഗ്രഹിക്കുന്ന ജിവിതം
എന്‍റെ   മനസ്സ് ഭരണ  കൂടത്തെ  അഭിസംബോധന  ചെയ്തു  .
----------ഒടുവില്‍  ഒരു മകളുടെ വീട്ടില്‍   ആ മൃതദേഹം   നടുവ്   നിവര്‍ത്തി .

അന്ന് ഞങ്ങള്‍ കുറച്ചേ  "പഠന  നേട്ടം "ഉണ്ടാക്കിയുള്ളൂ ..
അന്ന് ഞങ്ങള്‍  മുപ്പത്തൊന്നു  പേര്‍  വളഞ്ഞിരുന്നു  കഥ  പറഞ്ഞു  .കവിത പാടി .കടംകഥ  നിര്‍മ്മിച്ചു
"ആറടി  മണ്ണിന്റെ   അവകാശി "യെ നാടകമാക്കി   അവതരിപ്പിച്ചു .
മതി .അവര്‍ക്ക്  ഏറെ  മനസിലായി .


ടീച്ചര്‍   വേര്‍ഷന്‍

കഴിഞ്ഞ   എസ് ആര്‍  ജി കണ്‍ വീനെരസ് മീറ്റിംഗില്‍  അനിത ടീച്ചര്‍ അനുഭവ വിവരണം   നടത്തി . ഒരു  .സ്കൂളിലെ  കുട്ടി എഴുതിയ ആസ്വാദന ക്കുറിപ്പിന്റെ   നിലവാരം  അവിടെ പ്രദര്‍ശി പ്പിച്ച   ടീച്ചര്‍  വെര്‍ഷനെ ക്കാള്‍   മികച്ചതായിരുന്നുവെന്ന് .എങ്കില്‍  അധ്യാപിക യുടെ ചുമതല എന്ത് .?ആ നിലവാരത്തില്‍ നിന്ന് ഏറ്റവും മിടുക്കിയായ കുട്ടിയെ  അലപ്പം കൂടി  ഉയര്‍ത്താന്‍   ശ്ര മിക്കണമെന്നതല്ലേ .കുട്ടിയെ അഭിനന്ദി ക്കുന്നതിനോപ്പം  അവളെ  അടുത്ത  ചിന്ത യിലേക്കും നയിക്കാമല്ലോ  .
നാലാം  ക്ലാസിലെ  ഇംഗ്ലീഷ്  ടീച്ചര്‍  ടെക്സ്റ്റില്‍  നല്‍കിയിട്ടുള്ള   സാമ്പിള്‍  ടീച്ചര്‍ വേര്‍ഷന്‍ നോക്കൂ .
ലോസ്റ്റ്‌  ചൈല്‍ഡ്  എന്ന പാഠം ------- വളരെ ശ്രമിച്ചലെ  കുട്ടികളില്‍  മനോഭാവം എന്തെങ്കിലും  ഉളവാക്കാന്‍  കഴിയൂ .
ഓരോ വാക്കും ശ്രദ്ധി ക്കേണ്ടതുണ്ട്
പ്രശ്നം  ഇപ്പോള്‍ ഏറെ  കുട്ടികളെ ബാധിക്കുന്നതാണ്  .
കാണാതാവുക ,തട്ടിക്കൊണ്ടു പോകുക .വേര്‍ പിരിയുക .ഇവയുടെ   പ്രശ്ന  സാദ്ധ്യതകള്‍  മനസ്സിനുള്ളിലേക്ക്    കടക്കണം ..പ്രതിരോധിക്കാന്‍   കഴിയണം .

അമ്മയെയും  അച്ഛനെയും കാണാതായപ്പോള്‍   കുട്ടി നിലവിളിക്കുകയാണ് .
അവന്‍റെ അടുക്കലേക്കു  ഒരാള്‍ വരുന്നു  ,അയാളുടെ  ആദ്യത്തെ ചോദ്യം  എന്താവും ?

കുട്ടികള്‍ പറഞ്ഞു ,
എന്തിനാ കരയണേ ?

രണ്ടാമത്തേതോ ?ഇങ്ങനെ തുടര്‍ന്നാല്‍ ......അത് അനുഭവവുമായി  ബന്ധപ്പെടുത്തി കുട്ടികള്‍ പറയുന്ന സംഭാഷനമാകും .
അച്ചടിച്ച്‌ നല്‍കിയിരിക്കുന്ന  ഒരു ചോദ്യം

ആരുടെ മകനാണ് നീ എന്നാണു ,,,
ഒരിക്കലും സാധ്യതയില്ലെന് കുട്ടികള്‍ .

മാത്രമല്ല അവര്‍ തയാറാക്കിയ സംഭാഷണം   രസകരമായി തോന്നി

"വന്ന  ആള്‍  മോന് മാല വാങ്ങി ത്തരാം"എന്ന് പറഞ്ഞപ്പോള്‍ കുട്ടി .യുടെ മറുപടി "നോ  "എന്ന് മാത്രമേ ഉണ്ടാകൂ ...മലയാളത്തില്‍ "വേണ്ടാ,,,,,,,,"എന്ന് പറയും പോലെ  .

ഭാഷാ പരിചയം കൂടുതല്‍ നേടണം എന്നുള്ളത് ഒണ്ടു .നോ യോടൊപ്പം  ചിലത് കൂടി ചേര്‍ത്തു  .

എന്തായാലും സംഭാഷണം സ്വാഭാവിക മായില്ലെങ്കില്‍ അത് കല്ല്‌ കടിക്കും .തീര്‍ച്ച  .
പുതിയ   ഹാന്‍ഡ് ബുക്കില്‍ അതിഉല്ല സാധ്യതകള്‍ ആണ് കൂടുതല്‍ ........!!

Monday, November 23, 2015

ഇന്ന്   നല്ല രസമായിരുന്നു ,മൂന്നാം ക്ലാസിലെ അഭിരാമിന്റെ ഇതുവരെയുള്ള    പോര്‍ട്ട്‌ ഫോളിയോ  നോക്കി  .ഷൈനി [റിസോര്‍സ്  ടീച്ചര്‍ ഐ ഇ ഡി ] ഒപ്പം ഉണ്ടായിരുന്നു .ലോക വികലാംഗ  ദിനമല്ലേ   വരുന്നത് .[ആ പേര് വേണ്ടിയിരുന്നില്ല   എന്ന് തോന്നി ] ,എങ്കിലും ഇത്തവണ  പ്രദര്‍ ശ നത്തിനു   വയ്ക്കാന്‍   ആ കുട്ടികളുടെ സ്വന്തം വര്‍ക്ക്‌  ധാരാളമുണ്ട്  .എല്ലാവരും
പ്രസംഗമെഴുതിയ സമയത്ത്  അവന്‍ പത്രം നോക്കി  .മുഖ്യ മന്ത്രി  ,വിദ്യാഭ്യാസ മന്ത്രി   എന്നിവരെല്ലാം   പ്രസംഗിക്കുന്ന  ചിത്രങ്ങള്‍  കണ്ടെത്തി .അവ ശേഖരിച്ചു  .വലിയ ചാര്‍ട്ടില്‍  ഒട്ടിച്ചു  .നിരവധി  പ്രസംഗകര്‍ .!!ഒടുവില്‍ വലിയ  അക്ഷരത്തില്‍   തലക്കെട്ട്‌ കൂടി  എഴുതി ചേര്‍ത്തു .,
വെല്‍ഡണ്‍  അഭിരാം .!!

Sunday, November 22, 2015

കഴിഞ്ഞ  വര്‍ഷത്തെ  ആ ടീച്ചിംഗ്  മാന്വല്‍  ഒന്ന് പുന സംപ്രേഷണം  ചെയ്തതാണ് [വാര്‍ മഴവില്ല് ]

ഇനി  നാളത്തെ തു നോക്കാം 
ഗാന്ധിജിയുടെ  സന്ദേശം  ആണ് പാഠഭാഗം .
ഒന്നര മണിക്കൂര്‍  [സമയം [
പഠന നേട്ടം ----
പുതിയ  പടങ്ങള്‍ പ്രയോഗങ്ങള്‍  ചൊല്ലുകള്‍ ശൈലി കള്‍ എന്നിവ ഉള്‍പ്പെടുത്തി സന്ദര്‍ഭാനുസരണം   സംസാരിക്കുന്നു .

ഉചിതമായ  രീതിയില്‍ വാക്യങ്ങള്‍ ക്രമ പ്പെടുത്തി എഴുതുന്നു .
പ്രക്രിയ  --------------------------------------------------------------------------------വിലയിരുത്തല്‍ 
ഗാന്ധിജിയുടെ  ചിത്രം എല്ലാവരുടെയും കയ്യില്‍ ഉണ്ട് 
അവരവര്‍  വരച്ചത്
പരസ്പരം വിലയിരുത്തിയത് 
ചര്‍ച്ച 
ഓരോരുത്തരും  ഗാന്ധിജിയെ ക്കുറിച്ചു ശേഖ രിച്ച  വിവരങ്ങള്‍  പങ്കിടുന്നു 
ടീച്ചര്‍  ബോര്‍ഡില്‍ കുറിക്കുന്നു .
തുടര്‍ന്ന് ഗ്രൂപ്പില്‍ വായന ക്കുറിപ്പ്‌ നല്‍കുന്നു .
കേട്ടിട്ടുള്ള പ്രസംഗ ങ്ങളെക്കുറിച്ചുള്ള  അഭിപ്രായം  കുട്ടികള്‍  പങ്കിടുന്നു .

വൈഷ്ണവി എന്ന കുട്ടിയുടെ സേവനം [എച്ച് ,എസ് ]ക്ലാസില്‍ പ്രയോജനപ്പെടുത്തുന്നു .
കുട്ടികള്‍ക്ക് പ്രസംഗം കേള്‍ക്കാനുള്ള  അവസരം 
ഐ സി ടി  പ്രയോജന പ്പെടുത്തുന്നു ..
ചര്‍ച്ച [ക്ലാസ്  തലം]
പ്രസംഗം  തയാറാക്കല്‍
വ്യക്തിഗതം 
ഗ്രൂപ്പില്‍  അവതരണം 
നിര്‍ദ്ദേശ ങ്ങള്‍ പങ്കിടുന്നു .
രചന  സ്വയം  മെച്ചപ്പെടുത്തല്‍ 
അവതരണം  [അതിനു മുന്‍പ്  വിലയിരുത്തല്‍  സൂചകങ്ങള്‍  ചര്‍ച്ച ചെയ്യുന്നു ]
--------തുടക്കം 
ഉള്ളടക്കം [എഴുതുമ്പോള്‍ വാക്യ ഘടന ,ക്രമം  ഇവ ശ്രദ്ധിക്കണം ]
ചൊല്ലുകള്‍  സന്ദര്‍ഭോചിത  ശൈലികള്‍  ചൊല്ലുകള്‍  കവിതകള്‍ എന്നിവ ചേര്‍ത്തു  സമ്പുഷ്ട മാക്കാം 
ഉപസംഹാരം 

അവതരണം [വ്യക്തി ഗതം ]
ടീച്ചര്‍  വേര്‍ഷന്‍ 
സ്വയം എഡിറ്റിംഗ്  
മെച്ചപ്പെടുത്തി എഴുതല്‍ 
പോര്‍ട്ട്‌ ഫോളിയോ 
നാലാം  ക്ലാസില്‍ വച്ചു  അവതരണം നടത്താന്‍ തീരുമാനിക്കുന്നു .

[ഇത് നാളെ ക്ലാസില്‍ നടക്കുന്ന പ്രക്രിയയാണ് .
ഗാന്ധിജിയുടെ  ആത്മകഥയും  ടീച്ചര്‍  ടെക്സ്റ്റിലെ  കുറിപ്പും  ആണ് പഠന സഹായി കള്‍ ]

നിര്‍ദ്ദേശ ങ്ങള്‍   ആവശ്യമുണ്ട് 
.
അഭിരാം  ----അവനു വേണ്ടി നാളെ എന്ത് ചെയ്യാന്‍ കഴിയും .അവന്‍ അല്‍പ്പം പ്രശ്ന മുള്ള കുട്ടിയാണ് .പ്രസംഗം   കൊടുക്കുമ്പോള്‍   അവനെ  എന്തിലാണ്  ഞാന്‍  ഉള്‍പ്പെടുത്തുക  ?




  

 



ക്ലാസ്   മൂന്ന്

വാര്‍മഴവില്ല്  

ഈ യൂണി റ്റി ല്‍  രണ്ടു പാഠമാണ് .വാര്‍ മഴവില്ലും  ആകാശ  വാണി യും .
മഹാകവി ജി യുടെ  കവിത യിലൂടെ  ഈ കുട്ടികളില്‍  ചില  ഭാഷാ നേട്ടങ്ങള്‍  എത്തിക്കണം .
1 കവിതകള്‍ കേട്ടു ആസ്വദിക്കുകയും  ആശയ മുള്‍ക്കൊണ്ടു കൊണ്ട് ഈണം .താളം  ഭാവം എന്നിവയോടെ ചൊല്ലി  അവതരിപ്പിക്കുകയും ചെയ്യുന്നു /
[കാവ്യാസ്വാദന  ഘട്ടത്തിലൂടെ  കുട്ടിയില്‍  കൂടുതല്‍ കവിതകള്‍ കേള്‍ക്കാനും ചൊല്ലാനും  താല്‍പ്പര്യം  ഉണ്ടാകണം ]
സര്‍ഗാത്മക  രചനകളില്‍   ഏര്‍പ്പെടുകയും  രചനകള്‍  ക്ലാസിലെ  പതിപ്പുകള്‍  ,കയ്യെഴുത്തു മാസികകള്‍ എന്നിവയില്‍  ഉള്‍പ്പെടുത്തുകയും ചെയ്യുന്നു .
[വരികള്‍ കൂട്ടി ചേര്‍ക്കുക  എന്ന ഏറ്റവും സര്‍ഗാത്മക മായ  പ്രക്രിയക്ക്‌  ശേഷം  നടക്കേണ്ടത്‌ ]

പ്രക്രിയ ---------------------------------------------------------------------------------പ്രതികരണം 
മഴവില്ലിനെ വരയ്ക്കുകയാണ്  ഒന്നാമത്തെ  വ്യക്തിഗത  പ്രവര്‍ത്തനം 
[പരസ്പര വിലയിരുത്തലും ലഘു  വിവരണവും  [എന്‍റെ  മഴവില്ല് ]ആകാം .
ടീച്ചര്‍  വരച്ച മഴവില്ല്  കാട്ടുന്നു 

ലഘു കവിത ചൊല്ലുന്നു [
.കുട്ടികള്‍ക്ക്  വായിക്കാന്‍ കഴിയും .ആദ്യം അവര്‍ക്ക്  അവസരം നല്‍കാവുന്നതാണ് ,അതിനു ശേഷം അധ്യാപികയ്ക്ക്  മാതൃകാ  വായന ആകാം 
മറ്റൊരു  കവി എങ്ങനെയാണ്  മ്ഴവില്ലി നെക്കുറിച്ച്  പാടിയിരിക്കുന്നതെന്ന്  നോക്കാമോ ?
പാഠപുസ്തകത്തിലെ  കവിത ചൊല്ലുന്നു .

കുട്ടികള്‍  ഗ്രൂപ്പായി  മറ്റു താളങ്ങള്‍ കണ്ടെത്തി  കവിത അവതരിപ്പിക്കുന്നു .
[സ്കോര്‍  നല്‍കി  വിലയിരുത്തല്‍ ]
വിശ കലന വായനയ്ക്ക്  -വ്യക്തി ഗതം 
[പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ തിരിച്ചറിയുന്ന വരികള്‍  പദങ്ങള്‍ അക്ഷരങ്ങള്‍ എന്നിവ അധ്യാപിക  നോട്ട് ചെയ്യണം  .വായനയ്ക്ക് ആവശ്യമായ ചോദ്യങ്ങള്‍  തയാറായിരിക്കണം /
ചോദ്യങ്ങള്‍ 

[അഭിരാമിനായി   എന്‍റെ മഴവില്‍ ചിത്രം  ഉപയോഗപ്പെടുത്താം  .നിറം കൊടുക്കാം .മഴവില്ല് എന്നെ ഴുതിക്കാം ]
ഏറ്റവും ഇഷ്ടമായ  വരികള്‍ കണ്ടെത്തുന്നു . കവിതയിലെ 
 പ്രയോഗ ഭംഗി .ശ ബ്ദ പ്രത്യേകത .പദ  മേളനം  ഏറ്റവും ഇഷ്ടപ്പെട്ട ആശ യം 
എന്നിവ ഉള്‍പ്പെടുത്തി  ഗ്രൂപ്പ്   അവതരിപ്പിക്കണം 

[ഗ്രൂപ്പിന് അവര്‍ അവതരിപ്പിക്കുന്ന കാര്യങ്ങള്‍ ചാര്‍ട്ടില്‍  എഴുതി അവതരിപ്പിക്കാം  ]
പൊതു എഡിറ്റിങ്ങിനുഅവരുടെ   ചാര്‍ട്ട്  ഉപയോഗപ്പെടുത്തണം 
ക്രോഡീകരണം  
ഓരോ ഗ്രൂപ്പും അവതരിപ്പിക്കുന്ന  പ്രധാനപ്പെട്ട കാര്യങ്ങള്‍ അധ്യാപിക ബോര്‍ഡില്‍ കുറിക്കണം .കൂട്ടിചേര്‍ക്കലുകള്‍ ഉണ്ടാകണം .

[കരള്‍ നോവുന്നു തുടങ്ങിയ  പ്രയോഗങ്ങള്‍ ..ആസ്വാദ നത്തിന്റെ   സൂചകങ്ങള്‍    സമാന  പദങ്ങള്‍    മുതലായവ .
[കുട്ടിയുടെ നോട്ടു ബുക്കില്‍  അവര്‍ക്ക് പുതിയ കണ്ടെത്തലുകള്‍  കൂടി ചേര്‍ത്തു എഴുതാം 

ടീച്ചറുടെ   കവിത  വായന .
സ്വതന്ത്ര രചനയിലേക്ക്  

മഴവില്ലിനെക്കുറിച്ചു  സ്വന്തം   കവിതയായാലോ 

ചര്‍ച്ച  
എന്തൊക്കെ  സവിശേഷതകള്‍  
ചര്‍ച്ചയില്‍ നിന്ന് രചനയിലേക്ക് 
വ്യക്തി ഗതം
അവതരണം 
  സ്വയം വിലയിരുത്തല്‍ ]
 ഗ്രൂപ്പില്‍ ചര്‍ച്ച 
അവരവരുടെ  രചന അവതരിപ്പിക്കുന്നു  .
നിര്‍ദ്ദേശ ങ്ങള്‍ ചര്‍ച്ചയിലൂടെ  ശേഖ രിക്കുന്നു .
സ്വന്തം രചനയുടെ   മെച്ചപ്പെടുത്തല്‍ 
എഡിറ്റിംഗ് [വ്യക്തി ഗതം 
അവതരണം 
പതിപ്പാക്കല്‍
പ്രകാശ നം /


[ഈ  പ്രക്രിയ പൂര്‍ണ്ണമല്ല  .എച്ച്  ബി യുടെ  സഹായം അപര്യാപ്തമാണ്  .എങ്കിലും ഈ പഠന  നേട്ടങ്ങള്‍ക്ക്‌  പ്രക്രിയ പര്യപ്തമെന്നു കരുതുന്നു .ടി ബി യിലെ പല പ്രവര്‍ത്തനങ്ങളും   വേറിട്ട്‌ നില്‍ക്കുന്നു .അതല്‍പ്പം  പരിഹരിക്കാന്‍ ഞാന്‍ സ്വീകരിക്കാന്‍ പോകുന്ന വഴി ഇങ്ങനെ .
പ്രശ്ന  മുണ്ടെങ്കില്‍ പറയുമല്ലോ /

ആഖ്യാനം 

രാത്രിയില്‍  അനു   ഉറങ്ങുമ്പോള്‍  മഴവില്ല് മെല്ലെ  ചിത്രത്തില്‍  നിന്ന് ഇറങ്ങി വന്നു .
ഏഴു നിറങ്ങളുള്ള സുന്ദരന്‍ മഴവില്ല് 
അത് അനുവിനെ തന്നെ നോക്കി നിന്നു 
തനിക്കു ജീവന്‍ നല്‍കിയ പ്രിയ കൂട്ടുകാരി .
എങ്കിലും തനിക്കു മാനത്തെ  അമ്മ മേഘത്തിന്റെ  അടുത്തേക്ക് പോകണം .
അത്  മേശ പ്പുരത്ത് നിന്ന് ഒരു കടലാസെടുത്തു .
എന്നിട്ട് നല്ല വടിവില്‍ കുറിക്കാന്‍ തുടങ്ങി 
അനുവിനായി അതിന്‍റെ  സ്വന്തം  കഥ  .
എങ്ങനെ യായിരിക്കും അത് ?
നിങ്ങ ളും  കുറിച്ച് വരൂ 

[ഇത് വീട്ടിലേക്കു  കൊടുത്തു വി ടുന്നു .നാളെ രക്ഷിതാക്കള്‍ എഴുതി ക്കൊടുത്തയച്ച  കഥകള്‍  ഉണ്ടാവും .എന്ത് ചെയ്യും ?]
നിര്‍ദ്ദേശ ങ്ങള്‍  നല്‍കുമല്ലോ .






   .





Tuesday, July 21, 2015

ആഗസ്ത് മാസം  ഏതൊക്കെ തീയതിയിലാണ്  ദിനാചരണം  എന്ന് ഞാന്‍ നോക്കുന്നില്ല  .കാരണം ആ മാസം ക്ലാസില്‍   യുദ്ധ വിരുദ്ധ  മാസമായി തന്നെ ആചരിക്കും  .സ്വാതന്ത്ര്യ  ദിനം ഈ സന്ദേശം ഉള്‍ക്കൊള്ളും . ആഗസ്തിലാണ്  എന്റെ ക്ലാസ് അസ്സംബ്ലി യുടെ  ഊഴവും  .

പ്രാര്‍ഥന
പ്രതിജ്ഞ
വാര്‍ത്ത
ഇന്നത്തെ  ചിന്താ വിഷയം
ഗാന്ധി സൂക്തം
പ്രകാ ശനങ്ങള്‍
വ്യക്തിയും വാര്‍ത്തയും  ,ചോദ്യോത്തരങ്ങള്‍
ദേശീയ ഗാനം  എന്നിങ്ങനെ മാറി മാറി  യാണ്  സ്കൂള്‍ ആസംബ്ലി .

ഇത്തവണ   സമയം കൂടുതല്‍ നഷ്ടപ്പെടുത്താതെ   യുദ്ധ വിരുദ്ധ  സന്ദേശ മടങ്ങിയ  അഞ്ചു മിനിറ്റ്  നാടകാവതരണം  കൂടി നടത്താന്‍ ആഗ്രഹിക്കുന്നു .ഈ ബ്ലോഗ്‌ കാണുന്നവര്‍ നിര്‍ദേശങ്ങള്‍ നല്‍കി സഹായിക്കുമല്ലോ .
കുട്ടികള്‍ സ്ക്രിപ്റ്റ് രൂപ പ്പെടുത്തുന്ന വേളയില്‍ അവ  എനിക്ക് ഉപയോഗിക്കാന്‍ കഴിയും  .
ഇന്ന് ചാന്ദ്ര ദിനം  .കുട്ടികള്‍ക്ക്  ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ടു  ചന്ദ്രനെ ക്കുറിച്ച് പറഞ്ഞു കൊടുത്തിരുന്നു  .അതും പ്രകാശ വര്‍ഷവും മണ്ണ് വര്‍ഷവും  ഒക്കെ ചേര്‍ത്ത്   ശാസ്ത്ര  ചര്‍ച്ച   തുടര്‍ന്നപ്പോള്‍  അവര്‍ക്ക് കണ്‍ ഫ്യുഷ നായി  എന്നത് വാസ്തവം  . ."അകലങ്ങളിലെ  ആകാശം "എന്ന പുസ്തകവും പരിചയപ്പെടുത്തി  .ഏറ്റവും ഇഷ്ടമായ  പ്രവര്‍ത്തനം  " ചാന്ദ്ര ദിന കവിത പ്പതിപ്പാണ് ..

കുട്ടികള്‍ എഴുതിയ പത്തുവരി ക്കവിത  .ദിനാചരണങ്ങള്‍  ഏറെ  ഫലവത്താണ്  .എല്ലാ വിഷയങ്ങലുമായും ബന്ധിപ്പിക്കുമ്പോള്‍  അതിനു മിഴിവ് കൈ വരുന്നു  .തെളിവുകള്‍  ഇപ്പോഴില്ല !പതിപ്പില്‍ മിനുക്ക്‌ പണി ബാക്കിയാണ് .
കോറിയോഗ്രഫി ---------
 യില്‍  കുട്ടികളുടെ  എഴുത്ത് പ്രക്രിയ  കൊടുത്തിട്ടുണ്ട് .സ്ക്രിപ്റ്റ്  എഴുത്ത് .
അത് ചര്‍ച്ചയിലൂടെ തീരുമാനിച്ചു ./.കഥാപാത്രങ്ങള്‍  ,സ്ഥലം  കോറസ്  ആക്ഷന്‍  ഇവയാണ് തീരുമാനിച്ചത്  .അതനുസരിച്ച് അവതരിപ്പിക്കുകയും ചെയ്തു
എഴുത്ത് ടീച്ചര്‍ ടെക്സ്റ്റില്‍  നിര്‍ദേശിക്കും വിധം നടന്നില്ലെന്ന് സാരം .ക്ലസ്ടരില്‍ അവസര മുണ്ടെങ്കിലും ഇല്ലെങ്കിലും ഈ  ഭാഗ ത്തെ സം ശയ ങ്ങള്‍ നിവര്‍ത്തിക്ക പ്പെടനം
തെളിവ് "ഇതിനുമില്ല  .കൃഷി ത്തോട്ടം  സജ്ജ മായി വരുമ്പോള്‍  ഒരു ഔട്ട്‌ ഡോര്‍  പെര്‍ഫോമന്‍സ്  മതി എന്ന് കുട്ടികള്‍ തീരുമാനിച്ചു . അടുത്ത ആഴ്ച  അത് ശരിയാകും .
.


.

Saturday, July 18, 2015

സ്വന്തം ടീച്ചിംഗ് മാന്വലിലേക്ക് പടവുകളേറെ

ക്ലാസ്  മൂന്ന്-മലയാളം
വായനയുടെ  പ്രക്രിയ
വായനയുടെ  പ്രക്രിയയില്‍  പങ്കു വയ്ക്കപ്പെടെണ്ടതെന്തെല്ലാം  ?എപ്പോഴാണ് കുട്ടിയുടെ മനസ്സ്  രചനയ്ക്ക് തയാറാവുന്നത് ?സംസാര ഭാഷയിലെ വ്യത്യസ്ത  പ്രയോഗങ്ങള്‍ ".പകരം പ്രയോഗം "[ടി .ടി  യിലെ തന്നെ" പ്രയോഗം "]കഥ എഴുത്ത് ...ഇതെല്ലാം ഇണക്കി ചേര്‍ക്കുന്ന  വായന  എവിടെയോ നിലയ്ക്കുകയും കുട്ടിയുടെ ഭാവനയെ ഒട്ടും പരിഗണി ക്കതെയുള്ള  ഒറ്റ പ്പെട്ട പ്രവര്‍ത്തനങ്ങള്‍  അവള്‍ക്കു  ഏറ്റെടു ക്കെണ്ടിയും വരുന്നു .ഒരു കഥ  അവതരിപ്പിച്ചു കഴിഞ്ഞാല്‍  അതെ കഥ തന്നെ ആവര്‍ത്തി ച്ചെ ഴുതാന്‍  കുട്ടി നിര്‍ബന്ധിക്കപ്പെടുന്നു ,
ഇനി കാവ്യ ഭാഷയുടെ പരിചയം നോക്കുക 
"വേണമോ  വേറെ യുത്തരം മധുരം "
കുട്ടി ഈ വരി മാത്രം മാറ്റി എഴുതി ഭംഗി മനസ്സിലാക്കണം !
അതെങ്ങനെ കഴിയും ?
വ്യത്യസ്ത  കാവ്യ ഭാഷ യിലൂടെയുള്ള  സഞ്ചാരം   ദൂരെയെങ്ങോ  മാറിയിരിക്കുന്നു .
ഇതാണോ നമ്മുടെ സമഗ്രമായ ഭാഷാ  സമീപനം ?
ഭാഷാ വസ്തുതകള്‍ ഉള്‍പ്പെടെ  സ്വയം വിശകലന ത്തിനു വിധേയ മാക്കാന്‍ അവസരം എവിടെ ?സംസാര ഭാഷയിലെ  പ്രയോഗ സവിശേഷ ത കുട്ടി ഇങ്ങനെ മനസ്സിലാക്കണം !
നീ അതിനെ അങ്ങ് വിട്ടേര് ...
"നീ അതിനെ അങ്ങ് വിടൂ...
നീ അതിനെ അങ്ങ് വിട്ടു കളയൂ ...
.
ശരിക്കും  "വിട്ടു പിടിക്കേണ്ടത്‌ "തന്നെ  അധ്യാപകര്‍ .
വിശകലനാത്മക ചോദ്യങ്ങള്‍
വിശകലനാത്മക ചോദ്യങ്ങള്‍ കുട്ടിയുടെ മനോഭാവമുല്‍പ്പെടെ പ്രതിഫലിക്കത്തക്ക വിധമാകണം  എന്ന് ആരും ആഗ്രഹിക്കരുത് !
ചോദ്യങ്ങള്‍ ഇതൊക്കെയാണ് ....
കണ്ണനെ ത്തെടിയുള്ള അമ്മയുടെ വരവ്  എങ്ങനെ യായിരുന്നു ?!
അമ്മയ്ക്ക്  കണ്ണനോട് വാത്സല്യ മുണ്ടെന്നു എങ്ങനെ മനസ്സിലാക്കാം !
ഈ പാഠത്തിന്റെ  ധാരണ "ഇങ്ങനെ ! .."കുട്ടികളുടെ മനസ്സില്‍ നന്മകള്‍ വളര്‍ത്തുന്നതില്‍  രക്ഷിതാക്കള്‍ക്ക്  പങ്കുണ്ട് " എന്ന് !രക്ഷിതാക്കളില്‍  
 ആരൊക്കെ പെടും ?
അറിയില്ല  ."മുതിര്‍ന്നവര്‍  "എന്നായി രുന്നെങ്കിലോ  ?ചെറുശ്ശേരി യും അതാവും ഉദ്ദേശിച്ചിട്ടുള്ളത്‌ .
 ഇതൊരു  വിമര്ശനമല്ല .ആലോചന മാത്രം .ഒന്ന് കാര്യമായി ചിന്തിച്ചാല്‍ ആര്‍ക്കും  സ്വന്തമാക്കവുന്ന ഒന്നായി ടീച്ചിംഗ്  മാന്വല്‍  മാറും .ഈ പുകില്‍ വച്ചു കൊണ്ട് തന്നെ .







Friday, July 17, 2015

അധ്യാപക ടെക്സ്റ്റ് (Teacher text) വിലയിരുത്തല്‍
പാഠ്യപദ്ധതിയുടെ ഫലപ്രദമായ വിനിമയം ഉറപ്പാക്കുന്നതിന് ആവശ്യമായ പിന്തുണ ഓരോ അധ്യാപകനും ലഭ്യമാക്കേണ്ടതുണ്ട്പാഠഭാഗവുമായി ബന്ധപ്പെട്ട ഉളളടക്കത്തിന്റെ ഫലപ്രദമായ വിനിമയത്തിന് റഫറന്‍സായി ഈ പുസ്തകം പ്രയോജനപ്പെടുത്തണംക്ലാസ് റൂം ആവശ്യത്തിനും സ്വന്തം സര്‍ഗാത്മകതയ്ക്കനുസരിച്ച് വികസിപ്പിക്കാവുന്നതും വഴക്കമുളളതുമായിരിക്കണം ഇത്
ഔദ്യോഗിക രേഖയിലെ പരാമര്‍ശമാണ് നാം വായിച്ചത്.
എന്തെല്ലാമാണ് അധ്യാപക ടെക്സ്റ്റില്‍ (Teacher text)ഉണ്ടാവുക?രേഖയില്‍ ഇപ്രകാരം കാണുന്നു
  1. "ഓരോ യൂണിറ്റിന്റേയും ബോധനോദ്ദേശ്യങ്ങള്‍പ്രതീക്ഷിത പഠനനേട്ടം
  2. ഉളളടക്കപരമായ അധികവിവരങ്ങള്‍
  3. നിര്‍ദ്ദേശിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍
  4. വിനിയത്തിന് അനുയോജ്യമായ ബോധനതന്ത്രങ്ങളും രീതികളും
  5. യൂണിറ്റിന്റെ നിഗീര്‍ണപാഠ്യപദ്ധതി
  6. കുട്ടികള്‍ക്ക് വായനാസാമഗ്രിയായി നല്‍കാവുന്നപുസ്തകങ്ങളിലെ പ്രസക്തഭാഗങ്ങള്‍
  7. മൂല്യനിര്‍ണയ തന്ത്രങ്ങള്‍
  8. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുളള അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍
  9. നിരീക്ഷണ പരീക്ഷണ മാതൃകകള്‍
  10. അധികവിഭവ വിവരസ്രോതസുകളുടെ ഉറവിടങ്ങള്‍
  11. വിനിമയത്തിനുപയോഗിക്കാവുന്ന ഐ സി ടി സാധ്യതകള്‍
  12. പ്രയോജനപ്പെടുത്താവുന്ന പഠന സാമഗ്രികള്‍വികസിപ്പിക്കേണ്ട രീതി
  13. ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട ആന്തരിക പാഠങ്ങള്‍കുട്ടികളില്‍ നിന്നും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങള്‍,സംശങ്ങള്‍,അഭിപ്രായങ്ങള്‍,നിരീക്ഷണങ്ങള്‍ തുടങ്ങിയവ
എന്നിവയടങ്ങിയ ഈ പുസ്തകം അധ്യാപകസൗഹൃദസ്വഭാവമുളളതായിരിക്കണം.അധ്യാപന രീതിഭാഷ എന്നിവയുടെ സവിശേഷത കൊണ്ടും ഉപയോഗം കൊണ്ടും അധ്യാപകനുമായി ഹൃദയബന്ധം സ്ഥാപിക്കാന്‍ കഴിയണമെന്നു വിഭാവനം ചെയ്യുന്ന ഇ പൂസ്തകത്തെ അധ്യാപകനുളള പുസ്തകം എന്നു വിളിക്കാംഅധ്യാപകനുളള പുസ്തകം (Teacher text)കുട്ടികള്‍ക്കായുളള പുസ്തകം പോലെത്തന്നെ അധ്യാപകര്‍ക്ക് പാഠാസൂത്രണത്തിനും ഫലപ്രദമായ വിനിമയത്തിനും വഴികാട്ടിയായി മാറുന്ന ഒന്നാണ്"
  • ഈ സവിശേഷതകളെല്ലാം പാലിക്കുന്നവയാണോ ലഭിച്ച ടീച്ചര്‍ ടെക്സ്റ്റ്?
  • അതിലെ പ്രവര്‍ത്തനങ്ങള്‍ ചെയ്തപ്പോള്‍ നിര്‍ദിഷ്ഠ പഠനനേട്ടം ഉറപ്പാക്കാനായോഫലപ്രദമായ വിനിമയംസാധ്യമായോ?
  • നില നിറുത്തേണ്ട നന്മകളെന്തെല്ലാമാണ്
  • ഒഴിവാക്കേണ്ടവയോ?
  • ലഭിച്ച സമയവുമായി പൊരുത്തപ്പെടുന്നുണ്ടോ?
  • എന്തെല്ലാം ഭേദഗതികളും കൂട്ടിച്ചേര്‍ക്കലുകളുമാണ് വരുത്തേണ്ടത്?
  • Teacher text ല്‍ നല്‍കിയ ടീച്ചിംഗ് മാന്വല്‍ സൂക്ഷ്മ പ്രക്രിയ പാലിക്കുന്നതും ദിശോബോധം നല്‍കുന്നതുമായിരുന്നോ?
  • മറ്റു നിരീക്ഷണങ്ങള്‍നിര്‍ദ്ദേശങ്ങള്‍..........

  • ..[ഇത്  ചൂണ്ടു  വിരല്‍  ബ്ലോഗിലെ  ഏറ്റവും പുതിയ ചിന്തയാണ്  .]  
  • ഈ  ക്ലസ്റ്റ റില്‍  ഇത് വേണ്ടതാണ്  .കുറെ   അനുഭവങ്ങള്‍  എന്റെ  ടി  എമ്മില്‍   ഉണ്ട് .പ്രക്രിയ  പാലിക്കാതെ പ്രവര്‍ത്ത്തനങ്ങള്‍  നല്‍കുമ്പോള്‍  ഉള്ള  പ്രശ്നങ്ങള്‍  .കുട്ടികള്‍  "പഠിക്കണം  "എന്നാ ചിന്തയാല്‍ തയാ റാക്കിയ   ടീച്ചര്‍  ടെക്സ്റ്റ്‌  .പക്ഷെ .പൊളി ച്ചെഴു തുമ്പോള്‍   നല്ല   ടി എം  ഒരുക്കം  .ആ തെളിവ്   അടുത്ത എഴുത്തില്‍ .