Thursday, November 23, 2017

ക്ലാസില്‍  രണ്ടു  വിഷയം  വീതമാണ്   ഒരു ദിനം പങ്കു വയ്ക്കപ്പെടുന്നത്  .ഹിന്ദു  പത്രം സവിശേഷമായി  നല്‍കാറുണ്ട്  .ചോദ്യങ്ങളിലൂടെ  പഠനം  എന്നതാണ്  എന്റെ  ഗവേഷണ  വിഷയവും  .പരിസര പഠന ത്തിലാണ്  നല്ല ചോദ്യങ്ങള്‍ കൂടുതലും വരാറുള്ളത്  .ഇന്ന് പുസ്തകത്തിലെ പഠന നേട്ടം  സ്വന്തമായി  വിലയിരുത്താന്‍  പറഞ്ഞു  .എല്ലാം തികയാത്തവര്‍  ഉണ്ട്  .ഇന്നൊരു ദിനം ശ്രമിക്കട്ടെ  എന്ന് അവര്‍  .വരരുചിയുടെ  കഥ അവര്‍ മറക്കുന്നില്ല .കാരണം  അത് നാടകത്തില്‍ക്കൂടിയാണ്  പറഞ്ഞത്  ,നാളെ ഗണിതം .അത്  സ്വന്തം ജൈവ വൈവിധ്യ പാര്‍ക്കില്‍  ,വള്ളി ക്കുടിലുകള്‍ ഉള്ള  ,വൃക്ഷ ങ്ങള്‍ തന്നെ ഇന്‍ സ്റ്റ ലേഷന്‍ നടത്തിയിട്ടുള്ള  മനോഹരമായ  പാര്‍ക്കിലെ ജൈവ ഗണിതം ,ടി എം   ഒന്നെഴുതി നോക്കാം  ,അശ്വിനും   സുജിത്തിനും വിബിനും അതുല്യക്കും വേണ്ട പ്രവര്‍ത്തനങ്ങള്‍  ഉണ്ടാകും .സ്വാഭാവികമായി  . ഗണിത ലാബില്‍ ഞാന്‍ പരിമിതി  നേരിടുന്നുണ്ട് .

18 തീപ്പെട്ടിക്കമ്പുകള്‍  ..56  എണ്ണം വേണം 
3 കുത്തുകള്‍ വീതമുള്ള 21 കാര്‍ഡുകള്‍ 

പ്രകൃതിയിലെ സാധ്യത ഉപയോഗിച്ച്  മറ്റെന്തു ഗണിതം  നല്‍കാന്‍ കഴിയും ?

ഇലകള്‍  കൊണ്ടുള്ള രൂപങ്ങളുടെ  നിര്‍മ്മിതി 

ചുള്ളി ക്കംപുകള്‍ കൊണ്ടൊരു  ത്രികോണ  ചതുര വീട് ,,
പിന്നെ ?

Tuesday, November 21, 2017

സമയയുടെ  അച്ചാച്ചന്‍  മരിച്ചു .ലോട്ടറി വില്‍പ്പന നടത്തി  കുടുംബത്തെ സഹായിച്ചിരുന്ന ആള്‍ .ആകെയുള്ള കുടുംബ വരുമാനം  .അവള്‍  വീട്ടിലെ കാര്യങ്ങള്‍ എന്നും പറയും .ജില്ലാ  വിദ്യാഭ്യാസ ഉപസമിതി കൂടിയിരുപ്പില്‍ ഇത് ഞാന്‍ അവതരിപ്പിച്ചു .കുടുംബത്തിന്റെ  വരുമാനവും സാക്ഷരതയും ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പള്ളിക്കൂടം  മാത്രമായി വളരില്ല  .കുട്ടിയുടെ സാമൂഹിക സാഹചര്യം ഏറെ  ദുര്‍ബലമാണ് .അത് കാണണം  .തിരുത്തണം .
ഗ്രാമ പഞ്ചായത്തിനു  അതിനു കഴിയണം .

ഞങ്ങള്‍ അവധിക്കാലത്ത്‌  കൊടുത്തയച്ച കത്തിന് ലഭിച്ച  പ്രതികരണവും ചേര്‍ത്താണ്  ചില നിഗമനങ്ങള്‍  എഴുതിയത് .നമ്മുടെ കുട്ടികളില്‍  എത്രപേര്‍ സമാധാനമായി കുടുബങ്ങളില്‍  ജീവിക്കുന്നവരാണ് ?

താല്‍ക്കാലികമായി  തട്ടിക്കൂടിയ  വീട്ടില്‍ നിന്നും മഴ കാരണം രാത്രി രണ്ടു മണിക്ക്  മറ്റൊരു വീട് തേടേണ്ടി വരുന്ന അവസ്ഥ .തീര്‍ച്ചയായും അവള്‍ക്കു പിറ്റേ ദിനം ഗണിത കേളികളില്‍  താല്‍പ്പര്യം  ഉണ്ടായില്ല .

പത്താം തരം കഴിഞ്ഞു  കടയുടെ മുന്നില്‍ കുത്തിയിരിക്കുന്ന  കുട്ടികള്‍ .പെണ്‍കുട്ടികള്‍  അടുക്കളയിലും  ,അവര്‍ക്ക്  തൊഴില്‍ പരി ശീലനം  നല്‍കി  സ്കൂളില്‍  മെന്റര്‍ ആയി നിയമിക്കാന്‍  ആവശ്യം ഉന്നയിച്ചിട്ടുണ്ട്  .കായിക രംഗത്തും കലാ രംഗത്തും ഇവരെ ഉപയോഗിക്കാം .

അതേ ഭൌതികം അക്കാദമികം എന്നത്  സാമൂഹികം എന്നതിനെ  പിന്‍ പറ്റി യാണ്  നില്‍ക്കുന്നത് .


Saturday, November 18, 2017

ഗണിതം  ,,ഗണിതം ,,ഇനി ഗണിത  മേള

 ചുറ്റുമുള്ള  കാഴ്ചകള്‍ എല്ലാം  കൌതുകമാണ്  .ഞാന്‍ കുട്ടികളോട് ചോദിച്ചു  .അതില്‍ കണക്കുണ്ടോ ?ഉണ്ടല്ലോ .എന്തെല്ലാം ?അവര്‍ പറഞ്ഞു  .വൃത്തം .ത്രികോണം   ചതുരം ...പിന്നെ .?കൂട്ടാം കുറയ്ക്കാം ഗുണിക്കാം  .പിന്നെ ? ,,കഥയുണ്ടാക്കാം  പാട്ടുണ്ടാക്കാം   പിന്നെ ?...പിന്നെ ഓരോരോ  സാധനങ്ങള്‍ ഉണ്ടാക്കാം .പിന്നെ ? പിന്നെ ?അവര്‍ പരസ്പരം നോക്കി .ഞാനാഗ്രഹിച്ച  വാക്ക്  കിട്ടിയില്ല .
ഞാന്‍  കളം വരച്ചു  .മാറി നിന്നു .സമയ വന്നു അത് പൂര്‍ത്തിയാക്കി .അവള്‍ക്കു പാണ്ടി കളിക്കണം  .എല്ലാവരും ചുറ്റും കൂടി  .അപ്പോള്‍ കണക്കില്‍ കളിക്കാനും  ഇടമുണ്ട് അല്ലെ ?
അടുത്ത ഗ്രൂപ്പ്  പാറ കളി ക്ക് പോയി
എണ്ണണം     കൂട്ടമാക്കണം  രണ്ടു വീതം നാല് വീതം അഞ്ചു വീതം .ഇങ്ങനെ  ഒറ്റപ്പിടിക്ക്  വാരണം  .കളി  കാര്യമാകുന്നു  .
നാലാം ക്ലാസിലെ ഗണിതം രൂപങ്ങളില്‍  എത്തി നില്‍ക്കുകയാണു .ക്ലാസ് മുറിയിലെ ഗണിത സാധ്യത  അന്വേഷിക്കാന്‍ പറഞ്ഞില്ല  .കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ വിളിച്ചു പറഞ്ഞു "ടീച്ചര്‍  നമ്മുടെ ക്ലാസില്‍ എത്ര  ചതുരങ്ങള്‍ ....

നിര്‍വചനമെഴുതാതെ  സ്വയം രൂപീകരിച്ച  ആശയം  കൈ വിട്ടു പോകില്ല .

ഗണിതം  മാത്രമായിരുന്നു  വെള്ളിയാഴ്ച .ഇനി അങ്ങനെയാണ്  .ഓരോ ഗണിത പീരീഡും  ഒരു ദിനത്തിലെ ഗണിത മേള യായി  രൂപം മാറും .കുറെ  പഠനോപകരണങ്ങള്‍ വേണം ,  ഇതുവരെ നേടിയിട്ടുള്ള ഗണിതാശ യങ്ങള്‍   വിലയിരുത്തുകയും  വേണം  .ഒരു ടൂള്‍ ഉണ്ടാക്കണം  .എങ്ങനെയാവണം  അത് ?വെല്ലു വിളി തന്നെ . അ ശ്വിന്‍  ശ്രീഹരി  അതുല്യ  വിബിന്‍ ജോയല്‍ ഇവര്‍ക്ക്  പ്രത്യേകവും വേണം  ,

ഇന്ന് മൂന്നാം ക്ലാസിലും കയറി  .അവിടെ  കുട്ടികള്‍   ഗണിത ത്തില്‍  പല വേഗതയില്‍  .അവര്‍ക്ക്  വര്‍ക്ക്‌ ഷീറ്റ്   ചെയ്യണം  .