Monday, December 25, 2017

അല്ലാ  ..സം ശ യം  തീരുന്നേയില്ല  .ആരോഗ്യ കലാ കായിക  വിദ്യാഭ്യാസം  ആയി  .പക്ഷെ  തൊട്ടാല്‍ പൊള്ളുന്ന  ഒന്ന്  ഇനിയുമുണ്ട്  .ലൈംഗിക  വിദ്യാഭ്യാസം  .ഇതാര്  എവിടെ  ഉല്‍ ക്കൊള്ളിക്കും ?കരിക്കുലം  ആര്  തയാറാക്കും ?കുട്ടികള്‍  തമ്മില്‍ തൊട്ടാല്‍  പൊട്ടിപ്പോകുമെന്നു കരുതുന്ന  ആളുകളുള്ള  നാടാണ് ,ആരോഗ്യകരമായ  ഒരു ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍  കുറച്ചു  ധാരണ കല്‍  ഉണ്ടാകണം  .മയക്കു  മരുന്ന് സിറിഞ്ചില്‍ ക്കൂടി  എയിഡ്സ് പകരും  എന്ന് പറഞ്ഞപ്പോള്‍  അയ്യോ അയ്യോ  എന്നൊരു പയ്യന്‍ നിലവിളിച്ചു .അവന്‍ ഒന്നും ചെയ്തിട്ടില്ല  .പക്ഷെ  കുത്തിവയ്പ്പില്‍ കൂടി  യും ഇത് പകരുമല്ലോ എന്ന ഭയം  .ആധുനിക  വൈദ്യ  രംഗത്തുണ്ടാകുന്ന  മാറ്റങ്ങള്‍ ..കുറെയെങ്കിലും കുട്ടികള്‍  അറിയണ്ടേ  ?ഒരു മെഡിക്കല്‍  ജേര്‍ണല്‍  അവര്‍ക്ക് വായിക്കാന്‍ വേണ്ടേ  ?വേണം  എന്നാണ് ഉത്തരമെങ്കില്‍  അക്കാദമിക  മാസ്റര്‍ പ്ലാനില്‍  ഇടം ഉണ്ടാകണം 

Sunday, December 24, 2017














കേള്‍ക്കാന്‍  എന്ത്  രസമാ  ..അവര്‍ക്ക്  ആദ്യം ഒരു  വല്ലായ്മ യായിരുന്നു .എങ്കിലും വിളിച്ചു  ശീലമാകുന്നു .
ടീച്ചര്‍  ബിന്ദു
ടീച്ചര്‍  റസിയാ
ടീച്ചര്‍  ഷീജാ
ടീച്ചര്‍ പ്രമീളാ .....കൊള്ളാം ഈ വിളി .എന്തേ  ഇതല്ലേ  ശ രിയായ  സംബോധന?അല്ലെങ്കില്‍ പറയൂ തിരുത്താം  .
ഈ വര്‍ഷത്തെ  ഏറ്റവും  നല്ല  സ്കൂള്‍ അനുഭവം തല്‍സമയ  വര്‍ക്ക് ഷീറ്റ്  നിര്‍മ്മാണം തന്നെ  .വൈവിധ്യങ്ങളുടെ  പങ്കിടല്‍  .അതിനായി തെരഞ്ഞെടുക്കുന്ന  വീഡിയോ  ഒക്കെ നന്നായി  പരിശോധിക്കേണ്ടി  വരും  എന്നുണ്ടെങ്കിലും  അതൊരു  നല്ല  പ്രവര്‍ത്തനമാണ്  .

ജനുവരി  ഒന്ന് മുതല്‍  TALE   തുടങ്ങണം  .അതിനു പുതിയ  ടൈം ടേബിള്‍  നിര്‍മ്മിക്കണം  .ഒട്ടേറെ  കാര്യങ്ങള്‍ .
ചില വിദ്യാലയങ്ങളില്‍  മൂല്യ  നിര്‍ണ്ണയ ദിനം  തന്നെ ക്ലാസ് പി ടി എ നടന്നു വെന്ന്  അറിയുന്നു  .അതും കൂടുതല്‍  അറിയേണ്ടതുണ്ട്  .ജനുവരി  അവസാനം സ്കൂള്‍  മികവു  നടത്തണം  .പത്താം ക്ലാസ് പരീക്ഷ  വന്നു ചേര്‍ന്നാല്‍  എല്ലാം  അവസാനിപ്പിക്കേണ്ട അവസ്ഥയാണ് ചെറിയ  കുഞ്ഞുങ്ങള്‍ക്ക്‌ . ഈ സമയത്ത് ഡ്യുട്ടി  ഇല്ലാതെ വരുമ്പോള്‍  ഇത്തവണ  തൊട്ടടുത്ത പരീക്ഷയില്ലാത്ത    സ്കൂളില്‍  വര്‍ക്ക് ചെയ്യാന്‍ കഴിയുമോ ?
എന്തായിരിക്കും ഇത്തവണ  അവധിക്കാല പരി ശീല ന ലക്ഷ്യങ്ങള്‍ ?
ഒരു തിയേറ്റര്‍  സാധ്യത  .?മോഡ്യൂള്‍  ചര്‍ച്ചയില്‍ പ്രഭാകരന്‍ മാഷെപ്പോലെയുള്ള  അധ്യാപക  സാഹിത്യകാരന്മാരെ  പങ്കെടുപ്പിച്ച്ചെങ്കില്‍ ന ന്നായിരുന്നു .

ക്ലാസ്  ലൈബ്രറി  കൂടുതല്‍ സാധ്യതയുണ്ട്  .അതു ചികയണം .
ടി എം  പരിഷ്ക്കരിക്കേണ്ട സമയമായി .
ഗണിതകേളി  ,വായന  കലാകായിക പ്രവര്‍ത്തന ങ്ങള്‍  ഇവയൊക്കെ  കൂടുതല്‍  നിഴലിക്കണം

ഇത്തവണ ത്തെ  ചോദ്യപേപ്പര്‍  പഠന വിധേയ മാക്കണം .രണ്ടു മണിക്കൂര്‍  കൊണ്ട് എന്ത് തരം ദ്രിക്സാക്ഷി വിവരണം .പ്രസംഗം  .....നാലാം ക്ലാസുകാരി  മടുത്തു  .സമഗ്ര യില്‍   നിന്ന് തെരഞ്ഞെടുക്കാന്‍  അനുവാദം കിട്ടിയാല്‍ മതി .ജോസ്  [രക്ഷിതാവ്  ]എന്നോട് ആവശ്യ പ്പെട്ടത്  ആഴ്ചയില്‍ ഒരു ദിനം  തൂമ്പാ പിടിക്കാനുള്ള  അവസരം സ്കൂളില്‍  അധ്യാപകര്‍ക്കും  വിദ്യാര്‍ഥി കള്‍ക്കും  വേണം എന്നാണ്  .പ്ലാനില്‍  അത് ഞാന്‍ രേഖപ്പെടുത്തി .പേന  പിടിക്കുന്ന  കൈകളില്‍  പാതി ദിനം തൂമ്പ ത്തഴപ്പു  വീഴും .അല്ലല്ലോ  അത് മണ്ണിന്റെ  അറിയിപ്പല്ലേ  ..എന്നെ മറക്കല്ലേ  എന്ന് .



Wednesday, December 13, 2017

അവര്‍  മാതൃകയായി  

അല്ലാ  ,ആദ്യം എഴുതേണ്ടത്  കഴിഞ്ഞ ആഴ്ച  നടന്ന   ഈ കാര്യമായിരുന്നു .

ഞങ്ങള്‍  അധ്യാപകര്‍  ഉച്ച ഭക്ഷണം  കഴിക്കുകയാണ്  .ഓഫീസിലെ  അഖില  വന്നു പറഞ്ഞു ."ബിന്ദു ടീച്ചറെ കാണാന്‍  ഒരാള്‍ വന്നിട്ടുണ്ട്  .അദ്ദേഹം ക്ലാസിലേക്ക്  പോയി ".ആരാവും ഈ ഉച്ച നേരത്ത്  ?ശ രി യാണ്  .എഴുത്തുകാരനും  ടി ടി സി അധ്യാപകനുമായ  ഇരിഞ്ചയം  രവി സര്‍  വരുമെന്ന് പറഞ്ഞിരുന്നു .അദ്ദേഹത്തിന്റെ  നോവല്‍ "ഗുരുമാനസ"ത്തിനു REVIEW എഴുതണം  .ഞാന്‍ ഭക്ഷണം മതിയാക്കി  ക്ലാസിലേക്ക്  ചെന്നു  .ആ ഗുരുനാഥന്‍  മൂന്നു കുട്ടികളെ ചേര്‍ത്ത്  പിടിച്ചു  ഇരിക്കുന്നു .എന്നെ കണ്ടതും അദ്ദേഹം പറഞ്ഞു ."ഇവരെ  അഭിനന്ദിക്കുന്നു  .ഇവരെന്നോടു  അത്ര ആതിഥ്യ മര്യാദ കാട്ടി  ."ഞാന്‍ ചിരിച്ചു  ".എന്തേ ?"  അദ്ദ്ദേഹം തുടര്‍ന്നു .

ഞാന്‍ വന്ന ഉടന്‍ തന്നെ ഇവര്‍ പറഞ്ഞു ടീച്ചര്‍  ഭക്ഷണം കഴിക്കുന്നു  .സാര്‍ ഇരിക്കണം  എന്ന് .കസേരയും തന്നു .ക്ലാസില്‍  ഞാന്‍ രണ്ടു കസേര സൂക്ഷിച്ചിട്ടുണ്ട്  .ആരു വന്നാലും ഇരിക്കാന്‍  സ്ഥലമുണ്ട് .  രവി സാര്‍  തുടര്‍ന്നു .
പിന്നെ അ വര്‍ ചോദിച്ചു  "സാറിനു  കുടിക്കാന്‍ വെള്ളം  വേണോ  "എന്ന് ,
വേണ്ട  എന്ന് എന്റെ മറുപടി 
കുറച്ചു കഴിഞ്ഞപ്പോള്‍ ചോദിച്ചു "സാറ്  ഭക്ഷണം കഴിച്ചോ ?ഇവിടെ യുണ്ട് .കൊണ്ട് വരട്ടെ ?എന്ന് .

ഇതിനിടയില്‍ ആ നല്ല അധ്യാപകന്റെ  കണ്ണുകള്‍  നിറഞ്ഞു തുടങ്ങിയിരുന്നു ,
"അതൊന്നുമല്ല എനിക്ക് പ്രിയപ്പെട്ട ചോദ്യമായത്‌  .അവര്‍ പറയുകയാണ്‌ ."എങ്കില്‍ പ്പിന്നെ ടീച്ചര്‍ വരുന്നത് വരെ സാറിനു  എന്തെങ്കിലും വായിക്കാന്‍ തരാമെന്നു ".
അദ്ദേഹം യാത്ര പറഞ്ഞു പോയി .ഞാന്‍ ആലോചിച്ചു  .ചെറിയ കാര്യമാണ്  .പക്ഷെ  അവരെ  ,,അവര്‍ക്ക് ഒരനുമോദനം  നല്‍കണ്ടേ ?മറ്റു കുട്ടികള്‍  അറിയണ്ടേ ?
ഞാന്‍ എച്ച് എമ്മിനോട്  പറഞ്ഞു .മൂന്നു  പുസ്തകങ്ങള്‍ വാങ്ങി നല്‍കി .
സ്കൂള്‍ അസ്സംബ്ലിയില്‍  അവര്‍ അംഗീകരിക്കപ്പെട്ടു .
നാളെയ്ക്കുള്ള  യാത്രയില്‍  എന്റെ കുട്ടികള്‍ക്ക്  ഒരു പാഥേയം  .

ക്ലാസില്‍ പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതും മറ്റൊരു  അതിഥി ക്കസേര  സൂക്ഷിക്കുന്നതിലും കാര്യമുണ്ട് അല്ലെ ?നമ്മള്‍ കാണാത്ത  ചിലത് .


ക്ലാസില്‍ തല്‍സമയ വ ര്‍ ക്ക് ഷീറ്റ് നിര്‍മ്മാണം

വര്‍ക്ക് ഷീറ്റിന്റെ  പ്രത്യേക തകള്‍  എന്തെല്ലാമാണ്  ?എസ് എസ് അ യിലായിരിക്കുംപോള്‍  പല പ്രാവശ്യം  ഇത്  ചര്‍ച്ച ചെയ്തിട്ടുണ്ട് .അധ്യാപകര്‍ നിര്‍മ്മിക്കുന്നവയെ ക്കുറിച്ചായിരുന്നു  അത്  ."മാനത്തേക്ക്  "എന്ന പാഠം  ചര്‍ച്ച ചെയ്തപ്പോള്‍  ഇങ്ങനെ തോന്നി .എന്ത് കൊണ്ട്  കുട്ടികള്‍ക്ക്  ഒരു തല്‍സമയ വര്‍ക്ക് ഷീറ്റ്  നിര്‍ മ്മാണം  നടത്തിക്കൂടാ .സാധ്യത ഏറെ യുണ്ട്  ഈ  അമ്പിളി മാമനില്‍  .
പതിവുപോലെ  പ്രവേശ കത്തിന്റെ  കൊറിയോഗ്രഫി യായിരുന്നു  ആദ്യം .പിന്നെ ചര്‍ച്ച .അമ്പിളി മാമനെ ക്കാട്ടി അമ്മ ചോറ് കഴിപ്പിക്കുന്നവര്‍  ക്ലാസില്‍ ഇപ്പോഴുമുണ്ട്  .

പിന്നെ ചോദ്യ നിര്‍മാണം  ആയിരുന്നു .വിസ്മയ ച്ചുവര്‍  നിറഞ്ഞു .
ഞാനും ഒരു ചോദ്യം എഴുതി ."രാത്രിയിലെ ആകാശം നോക്കി നിന്നിട്ടുള്ള വര്‍ എത്ര ?എന്തെല്ലാം കണ്ടു ?
കുറച്ചു പേര്‍ പ്രതികരിച്ചു .[നമ്മുടെ  കുട്ടികള്‍ക്ക് ടി വി യാകുന്നു  ആകാശം !!]
പിന്നെ
പഠന വീഡിയോകള്‍  കാണിച്ചു  , ചുവരിലെ ചോദ്യങ്ങളുടെ  ചുരുള ഴിഞ്ഞു .

പരീക്ഷണം   കുറച്ചു  വെളിച്ചം കടന്നു വന്നു  തെളിമയില്ലാതാക്കി .
ആ കുറവ് വീഡിയോ  പരിഹരിച്ചോ  എന്ന് സം ശ യം  എന്ന് ഞാന്‍ പ്രതികരണ പ്പേജില്‍ കുറിച്ചു

പിന്നീടാണ്  വര്‍ക്ക് ഷീറ്റു നിര്‍മ്മാണം നടന്നത്  .

എല്ലാവര്ക്കും പേപ്പര്‍ വിതരണം ചെയ്തു ."A 4
വ്യത്യസ്തമായിരിക്കാന്‍  എന്തെല്ലാം പാലിക്കാം  എന്ന് ചര്‍ച്ച .

അവര്‍   ഒരു മണിക്കൂര്‍ കൊണ്ട് അത് പൂര്‍ത്തിയാക്കി .

ക്ലാസില്‍ അപ്രതീക്ഷിതമായി ക്കടന്നു വന്ന  യു പി യിലെ  ജീഷ ടീച്ചര്‍  അത് വിലയിരുത്തി
"എല്ലാവരും നന്നായി .ലക്ഷ്മിയും  സമയും ആദിത്യനും റോബിനും ഏറെ ഭംഗിയാക്കി "
കുട്ടികള്‍  വര്‍ക്ക് ഷീറ്റ്  നിര്‍മ്മിച്ചിരിക്കുന്നു .
എന്തെങ്കിലും  ബാക്കിയുണ്ടോ ?

ഉണ്ട്  . ,,,,
ഈ   സംരഭം മെച്ചപ്പെടാനുണ്ട്  ,
കൂടുതല്‍ നിര്‍ ദേശ ങ്ങള്‍ വേണം
എസ് ആര്‍ ജിയില്‍  ചര്‍ച്ച  ചെയ്യും .വര്‍ക്ക് ഷീറ്റ്കള്‍  വച്ചു  തന്നെ .

കുട്ടികള്‍