Friday, July 27, 2018

   സങ്കട ദിനം .
കുറച്ചു ദിനങ്ങളിലെ പരിചയമേ ഉള്ളൂവെങ്കിലും  കുമാരപുരം സ്കൂളിനോട്  ബഹുമാനവും സ്നേഹവും  വര്‍ദ്ധി ച്ചു വരുന്ന  ദിനങ്ങളാ യിരുന്നു .ഇന്ന്  അവിചാരിതമായി പട്ട ത്തേക്ക്  പോന്നു .കുമാരപുരത്തെ കുട്ടികള്‍  അധ്യാപകര്‍  ഓമന ചേച്ചി  എലാവരെയും വിട്ടു പോന്നപ്പോള്‍  മനസ്സ്  ഒഴിഞ്ഞ പോലെ തോന്നി .പട്ടം പെണ്‍കുട്ടി കളുടെ  സ്കൂളില്‍
അഞ്ചാം ക്ലാസിലാണ്  ആദ്യം പോയത് .malayalam മീഡിയ ത്തില്‍ കുറച്ചു കുട്ടികള്‍ .രണ്ടു  ആണ്‍കുട്ടികള്‍ .അവര്‍ക്ക് കവിതകള്‍ ചൊല്ലി ക്കൊടുത്തു .സ്വീകരിക്കപ്പെട്ടു വെ ന്ന് തോന്നി .ഇവിടെ മിക്കവരും  പരിചയ ക്കാര്‍ .
എങ്കിലും തിരക്കിന്റെ  അതിപ്രസരം .
ഒരു  വശത്തു  പൂത്തു  തീരുന്ന  ജീവിതമുള്ള  പൂക്കള്‍ .നിറഞ്ഞ പൂച്ചട്ടി കള്‍ ...ഒരൊഴിഞ്ഞ പൂക്കൂട യായി  ചെന്ന എനിക്ക് മനസ്സ് നിറയെ  പൂക്കാനുള്ള  ഒരു വസന്ത മുണ്ടാകട്ടെ  ഇവിടെ എന്ന് സ്വയം ആശംസിക്കുന്നു .     

Saturday, July 21, 2018

അര്‍ജുന്‍  കഥ പറയുമ്പോള്‍

അര്‍ജുന്‍  "ഹോമിലെ "കുട്ടിയാണ് .നന്നായി  സംസാരിക്കാന്‍  കഴിയുന്നില്ല .എഴുതാനും പ്രയാസമാണ് .ഇടംകയ്യനാണ്  . ,ഒരു ദിനം  ഞാന്‍ ക്ലാസില്‍ ഒരു കഥ പറഞ്ഞു കൊടുത്തു .മത്തങ്ങ ക്കുട്ടന്റെ  കഥ .വാസ്തവത്തില്‍ ഒരൊഴുക്കന്‍ മട്ടില്‍ പറഞ്ഞു പോയി .ഒരാഴ്ച കഴിഞ്ഞു  വിദ്യാരംഗം  ചേരുമ്പോള്‍  ആരെന്കിലം കഥ പറയുന്നുണ്ടോ  എന്ന് ചോദിച്ചു  .അര്‍ജുന്‍ ചാടി വന്നു ഊക്കില്‍ മത്തങ്ങ ക്കുട്ടന്റെ കഥ എടുത്തു  ഒരേറു കൊടുത്തു !
ഒരു വരി മാറി പ്പോകാതെ  അതിലെ ആവര്‍ത്തന കവിതയടക്കം !ഞാന്‍ ഞെട്ടിപ്പോയി .പിന്നീടെന്നും അര്‍ജുനു  പറയാനുണ്ട്  .കേരളത്തെ ക്കുറിച്ച് ,,സ്വന്തം ഗ്രാമത്തെ ക്കുറിച്ച് ...അയല്‍ക്കാരെ ക്കുറിച്ച് ..വല്ലപ്പോഴുംകാണാന്‍  എത്തുന്ന  അമ്മയെ ക്കുറിച്ച് ...ഒക്കെ .അതിലെ പ്രധാന അംശം  ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു .ചെറു വാക്യങ്ങള്‍ ..നാട്ടു ഭാഷാ പ്രയോഗങ്ങള്‍ ..ഭാവന നിറഞ്ഞ അവതരണം ..സ്വപ്നം കാണാനുള്ള  കഴിവ് ,,,സ്വര വ്യതിയാനങ്ങള്‍ ..
എനെറ്റ് പ്രതികരണ പ്പേജു  മാറുകയാണ്
"അര്‍ജുന്‍ ...മികച്ച പ്രതികരണം
ഭാവനാ സമ്പന്നമായ  അവതരണം
കാണാ കാഴ്ച ...മിണ്ടാപ്രാണി ...അമ്മയെത്തും നേരം ...അനുകമ്പ ...
"എനിക്കാരോടും  ദേഷ്യമില്ല "എന്നിങ്ങനെ  പക്വമായ  വാക്കുകള്‍
നിലപാടുകള്‍  ഉറപ്പുള്ളത്
സംസാരിക്കാനും  എഴുതാനും വായിക്കാനും വേഗതക്കുറ വും  ധാരണ ക്കുറ വും ഉണ്ട് .
കുഞ്ഞു ചിത്ര കഥകള്‍ വായിക്കുന്നതിനേക്കാള്‍ ചിത്രങ്ങളില്‍ നിന്ന് കഥ യുണ്ടാക്കി പ്പ റ യാന്‍  മിടുക്കന്‍ "

ഈ  വര്ഷം എസ ആര്‍ ജി യില്‍  എടുത്ത തീരുമാനമാണ്  സ്കൂള്‍ സമയം  9.20  മുതല്‍  4  വരെ  എന്നത്  ,അത് ഗുണ കരമായി  അനുഭവ പ്പെടുന്നു .പഠന നഷ്ടം  നികത്തല്‍ ,ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍  എന്നിവ  നന്നായി നടത്താന്‍ കഴിയുന്നു .പ്രധാന സംഗതി എല്ലാ അധ്യാപകരും പൂര്‍ണ്ണ സമയം ഉണ്ടാകും എന്നുള്ളതാണ് .
ചാന്ദ്ര ദിനാഘോഷങ്ങള്‍  മുന്‍കൂട്ടി  നിശ്ചയിച്ച തനുസരിച്ചു  ഇന്നലെ നടന്നു .നൂറ്റൊന്നു ലഘു പരീക്ഷണ ങ്ങള്‍ ഉള്‍പ്പെടുത്തിയ  കുഞ്ഞു പുസ്തകം "കാറ്റലിസ്റ്റ്  "പ്രകാശ നം ചെയ്തു .കുട്ടികള്‍ക്ക് തനിയെ ചെയ്തു നോക്കാന്‍ കഴിയുന്നവയാണ്  ഏറെയും .ദിനാചരണം  ഇന്നലെ ത്തന്നെ  വിലയിരുത്തി .എത്ര കുട്ടികള്‍ക്കാണ് പൂര്‍ണ്ണമായും അന്വേഷണ ത്തിനുള്ള  മനോഭാവം കൈവരിക്കാനായത് ?ആരെല്ലാമാണ്  ചോദ്യങ്ങള്‍ ചോദിച്ചത് ?പുതിയ അറിവുകള്‍ ,ശേഖ രണം എന്നിവയോടുള്ള  പ്രതികരണം  എന്തായിരുന്നു എന്നൊക്കെ ചര്‍ച്ച  ചെയ്തു
ഉപരി പ്ലവം  ആകാതിരിക്കണം  എങ്കില്‍ ഇതിന്റെ  തുടര്‍ച്ച  ഏറ്റെടുക്കണം
അതേ  .അടുത്ത  ആഴ്ച  അവധി ദിനം  ഞങ്ങള്‍ വി എസ എസ സി  സന്ദര്‍ശി ക്കും .

Friday, July 20, 2018

പുതിയ  സ്കൂളാണ് ,അകലെയാണ് ,ലീവ്  ആവശ്യ മായി  വരുന്നു .നന്നായി പലരില്‍ നിന്നും  ചീത്ത  കേള്‍ക്കുന്നുമുണ്ട് .വിവരാവകാശം  വഴി അറിയേണ്ടതറി ഞ്ഞിട്ടു പുലഭ്യം പറഞ്ഞാല്‍ പോരേ? അര്‍ഹത പ്പെട്ട ലീവ്  എടുക്കുന്നു .എന്താ എടുത്തു കൂടെ ? ആരെങ്കിലും  ലീവ്  എടുക്കുന്നതിനാല്‍  ഉണ്ടാകുന്ന പഠന നഷ്ടം നികത്താന്‍  എന്റെ വിദ്യാലയം അര മണിക്കൂര്‍  കൂടുതല്‍ ജോലി എടുക്കുന്നു എന്നും . അതുമൊരു മികവല്ലേ ?പറയുമ്പോള്‍  എല്ലാം പറയണം .സ്കൂള്‍  വര്‍ക്കിംഗ് ഡേയിലെ  പരിശീലന  മികവു കളോ !!

Thursday, July 19, 2018

രണ്ടാം  ക്ലാസിലാണ്  കുട്ടി പ്പുര എന്ന  പാഠം . മാപ്പര്‍ഹി ക്കാത്ത  ജീവിത വിശ ദീകരണ മാണ്  ആ പാഠം  നല്‍കി ക്കൊണ്ടിരിക്കുന്നത് .സാവിത്രി ക്കുട്ടിയുടെ  പെണ് ചിന്തകളും  ശാ ക്തീകരണ  ഒടിവിദ്യകളും  ജാതി വേര്തിരിവിന്റെ  സമഗ്ര സംഭാവനയും ചേര്‍ന്ന്  ഈ പാഠം നല്‍കുന്ന അത്യാപത്ത്‌  തുലോം ചെറുതല്ല .ചിന്താ ശേഷി കുറഞ്ഞവരെന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ്  അധ്യാപകരെ  മേല്‍ക്ക മ്മി റ്റി  പരിച്ചരിക്കുന്നതെന്ന്  ഈ  പാഠം വായിച്ചാല്‍  മനസ്സിലാകും .വീടിന്റെ  പരമ്പരാഗത സങ്കല്പം  ഒന്ന് മാറ്റി മറിക്കാനുള്ള  അവസര ത്തെ നന്നായി  കളഞ്ഞു കുളിച്ചിട്ടുമുണ്ട് .
ഇങ്ങനെ മഹാ കുളങ്ങളായ  പുസ്തകങ്ങളെ  പിന്തുടരേണ്ട  ഗതികേട്  എന്നാണു  മാറി ക്കിട്ടുക !സകല അന്ധ വിശ്വാസ ങ്ങളി ലേക്കും കുഞ്ഞുങ്ങളെ  തിരിച്ചു കൊണ്ട് വരാനുള്ള  ബുദ്ധിയും അണിയറ ശി ല്പ്പികള്‍  കാണി ച്ചി ട്ടുണ്ട് .നല്ല നമസ്കാരം !!