Wednesday, July 17, 2019

ഓരോ  സ്കൂള്‍ ദിനവും സവി ശേഷ മാണ് . അതുപേക്ഷിച്ചു പോരാനാകുന്നില്ല ."കോ യസ്സന്‍"  വായന നടക്കുകയാണ് .കോയസ്സന്‍ അപ്പുവിനോട് പറയുന്നു .അപ്പു  പഠിച്ചു വലുതാകുമ്പോള്‍ എന്റെ മകന്‍ കുഞ്ഞാലുവിനെ ഡ്രൈവര്‍ ആക്കണേ എന്ന് .
അപ്പുവിന്റെ വീട്ടിലെ  കുതിരക്കാരനാണ് കോയസ്സന്‍ .
അവര്‍ക്കിനി  അയാളെ വേണ്ട .
കാറ് വാങ്ങി ഉണ്ണി മാമന്‍ എന്ന ഡ്രൈവറും എത്തി .
കോ യസ്സനെ പിരിയാനാകാത്തത് അപ്പുവിനു മാത്രമാണ് .എങ്കിലും മകനെ ക്കുറിച്ചുള്ള അയാളുടെ വിലയിരുത്തല്‍ അപ്പുവിനു പിടിച്ചില്ല .
അവന്‍ മനസ്സില്‍ പറഞ്ഞു .
കുഞ്ഞാ ലു ഡോക്റ്റര്‍ ആയാലോ
അതേ .അത് തന്നെ ആയിരുന്നു വിഷയം
അച്ഛനമ്മ മാരുടെ  ക്ഷീണിച്ച അവസ്ഥയില്‍ നിന്നു ...മിന്നി ത്തിള ങ്ങിയ എത്ര മുത്തുകള്‍ ....
പ്രതീക്ഷിച്ചത് പോലെ പൊടുന്നനെ  ആ പേരു വീണു
ടീച്ചറെ ...ശ്രീധന്യചേച്ചിയെ ക്കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്
അതേല്ലോ /
ശ്രീധന്യ ഐ എ എസ്

ഉറൂബ്  എന്ന ലോകോത്തര കഥാകാരന്‍  ,,കഥ ജീവിതമാകുന്നത് കുട്ടികളോട് പറഞ്ഞു കൊണ്ടേ യിരിക്കുന്നു .