Thursday, June 20, 2019

പിന്തുടരാന്‍ ആരുമില്ലാത്ത  ബ്ലോഗ്‌ ദുരന്ത മായിരിക്കാം .എങ്കിലും ഇന്ന് എനിക്ക് ഇതുപേക്ഷിക്കാന്‍ വയ്യ .
നഗരത്തിലെ വലിയ വിദ്യാലയമാണ് എന്റേത് .ഭൌതിക സാഹചര്യങ്ങള്‍ മെച്ച പ്പെടുത്തി ക്കൊണ്ടേ യിരിക്കുന്നു .എങ്കിലും എല്‍ പി യു പി ക്കു  ഞാന്ഗ്രഹിക്കും വിധം ഒരു വായന ശാ ലയില്ല . അതിഥി ക്ലാസുകള്‍  മിക്കവാറും ദിനങ്ങളില്‍ അധ്യയന സമയം നഷ്ട മാകാതെ  നടത്താറുണ്ട്‌ .വിവിധപ്രവര്‍ത്തന ..ഉദ്യോഗ  മേഖലകളില്‍ നിന്നുള്ളവരുടെ മക്കള്‍  ഇവിടെ പഠിക്കുന്നുണ്ട് .
ഒരു കണക്കിന് ഒരു സര്‍വ്വ കലാശാല യാണ് ഇത് .ജീവിതത്തെ തൊട്ട റിയാന്‍  സ്നേഹം എന്തെന്ന് മനസ്സിലാക്കാന്‍  ഓരോ നിമിഷവും സാധ്യമാകുന്നു .ഏഴാം തരത്തിലെ  കുട്ടികള്‍ക്ക്  ടീച്ചര്‍ വേര്ഷനും ഒപ്പം  ആല്‍ബവും തയാറാക്കി ക്കൊണ്ടി രിക്കുക യാണ് ഞാന്‍ . 
ആദ്യത്തെ  വായന തന്നെ രാജന്‍ കാക്കനാടന്റെ  യാത്രാ വിവരണം ആണ് .ഇന്ന്  ശ്രീമതി രാധാ കാക്കനാടനുമായി നടത്തിയ  ഫോണ്‍ ഇന്‍ പരിപാടി  ഗംഭീര വിജയമായി .എഴുത്തിന്റെ  കുടുംബ വട്ടം  നന്നായി ചര്‍ച്ച ചെയ്തു .കുട്ടികള്‍ ഇന്നലെ ത്തന്നെ ചോദ്യാവലി തയാറാക്കി യിരുന്നു .എത്ര  സാധൂകരണ മുള്ള പഠനം .

കുട്ടികളുടെ എഴുത്ത് ചര്‍ച്ച എന്നിവയില്‍ കാണുന്ന  പഠന വിടവ് വലുതാണ്‌ .നല്ല പ്രയോഗങ്ങള്‍ .മനസ്സില്‍ തട്ടുന്ന ഭാഷണം  ഇവയ്ക്കു അവര്‍ പ്രാപ്തരല്ല .
അതിലേക്കു അവരെ നയിക്കാന്‍ നന്നായി ശ്രമിക്കേണ്ടി വരും .
കുറച്ചകലെ ..കുറച്ചു കുട്ടികളുള്ള  ആ കുഞ്ഞു എല്‍ പി സ്കൂളിലേക്ക്  ഞാന്‍ ഒരു നോട്ടം  നല്‍കിയിട്ടുണ്ട് .കുറെ പുതുമ യാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ക്കു അവരെ സഹായിച്ചാല്‍  അവരും സ്വപ്ന നേട്ടങ്ങള്‍ക്ക്‌ ഉടമകള്‍ ആവുമെന്ന് ഞാന്‍ സ്വപ്നം കാണുന്നു .
ഇത്തവണ അധ്യാപക പരി ശീലനത്തില്‍  ദുഖിതയല്ല .എങ്കിലും ഇതിലുമെത്രയോ  എത്തിക്കാമായിരുന്നു എന്ന് ശ ക്തമായ തോന്നല്‍ ഉണ്ട് .
സ്വ പ്രയത്നം കൊണ്ട് എന്റെ പഠന വിടവ് നികത്തേണ്ടി വരും !
സ്കൂള്‍ തുറന്നപ്പോള്‍ എടുത്ത തീരുമാനം  നടപ്പാക്കാന്‍ കഴിയുന്നതിലും സംതൃപ്ത ...സ്വകാര്യ പരിപാടികള്‍ക്ക് സ്കൂള്‍ സമയം വിട്ടു നല്‍കുന്നതല്ല .അതും പാലിക്കാന്‍ കഴിയും എന്ന് കരുതുന്നു .
ശരി .വീണ്ടും എഴുതാം .

No comments:

Post a Comment