Thursday, June 20, 2019

നമ്മുടെ  രാജ്യത്ത്  കുട്ടികള്‍ക്ക് നല്‍കുന്ന ദിശാബോധം എത്തരത്തില്‍ ഉള്ളതാണ് ?
ഇന്ന് ഒരനുഭവം ഉണ്ടായി . ഒരു ചര്‍ച്ചാ ക്ലാസില്‍ പങ്കെടുക്കുകയാണ് .
ഒരു പെണ്‍കുട്ടി ചോദിച്ചു .ടീച്ചര്‍ രാജസ്ഥാനില്‍ നിന്നാണോ ?പാകിസ്ഥാനില്‍ നിന്നാണോ ?കണ്ടാല്‍ അങ്ങനെ തോന്നും .
പെട്ടെന്ന് മനസ്സില്‍ ഒരിടിവാള്‍ മിന്നി
പാകിസ്ധാനിലെങ്കില്‍ ....
കേള്‍ക്കുന്നതിനു മുന്നേ അവള്‍ അലറി ."ഗെറ്റ് ഔട്ട്‌ ആന്‍ഡ്‌  ഗോ  റ്റു  പാകിസ്ഥാന്‍ "
ഒരു നിമിഷം ഞാന്‍ പതറി എന്നത് സത്യം .
അവളുടെ കൂട്ടുകാര്‍ അതാവര്‍ ത്തിച്ചു
മെല്ലെ പതിഞ്ഞ ശ ബ്ദത്തില്‍ ഞാന്‍ ചോദിച്ചു .
ഞാനെന്തിനു പാകിസ്ഥാനില്‍ പോകണം ?
"അവര്‍ നമ്മുടെ പാവം സൈനികരെ ചുട്ടു കൊല്ലുന്നു "

"അപ്പോള്‍ അഭിനന്ദന്‍ വര്ധമാന്‍ മടങ്ങി വന്നതോ "?അവര്‍ പരസ്പരം നോക്കി .ഒരു പട്ടാള ഭരണ കൂടം അവരുടെ അജണ്ട യ്ക്കനുസരിച്ച്  പ്രവര്‍ത്തിക്കും
പക്ഷെ അവിടെ നിന്നെയും എന്നെയും പോലെ നിഷ്ക്കളങ്ക രായ  ജനങ്ങള്‍ ജീവിക്കുന്നു .
ടീച്ചര്‍ പാകിസ്ഥാന്റെ  സൈഡ് പറയുന്നു .ഒരുവള്‍ക്ക്‌ കലി കയറി .
ഇല്ല .ഞാന്‍  പക്ഷം പിടിക്കില്ല .പക്ഷെ  ശത്രുക്കളായി  ലോകത്തെ  മനുഷ്യരെ  മുദ്രകുത്തുന്നതിനു ഞാന്‍ എതിരാണ് .
യുദ്ധം  ഒരു രാഷ്ട്രീയ തീരുമാനമാണ്
മലാല യുസഫ് സായ് ക്കു വെടി  യേറ്റ പ്പോള്‍ നിങ്ങള്ക്ക്  സങ്കടം ഉണ്ടായില്ലേ ?
ആ കാരുണ്യം  മതി .നമ്മള്‍  മനുഷ്യരാകാന്‍ .

അവരുടെ  ഒച്ച കുറഞ്ഞു ."പിന്നെ എന്തിനാണ് ടീച്ചര്‍  ഇങ്ങനെ ?
അത് വിഭജന ത്തിന്റെ ചരിത്രമാണ് .
എന്തിനാ നമ്മുടെ രാജ്യം പകുത്തത് ?
എവിടെയോ  സമയം തീര്‍ന്നു  എന്നുള്ള ബെല്‍ മുഴങ്ങി .

No comments:

Post a Comment