Saturday, July 21, 2018

ഈ  വര്ഷം എസ ആര്‍ ജി യില്‍  എടുത്ത തീരുമാനമാണ്  സ്കൂള്‍ സമയം  9.20  മുതല്‍  4  വരെ  എന്നത്  ,അത് ഗുണ കരമായി  അനുഭവ പ്പെടുന്നു .പഠന നഷ്ടം  നികത്തല്‍ ,ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍  എന്നിവ  നന്നായി നടത്താന്‍ കഴിയുന്നു .പ്രധാന സംഗതി എല്ലാ അധ്യാപകരും പൂര്‍ണ്ണ സമയം ഉണ്ടാകും എന്നുള്ളതാണ് .
ചാന്ദ്ര ദിനാഘോഷങ്ങള്‍  മുന്‍കൂട്ടി  നിശ്ചയിച്ച തനുസരിച്ചു  ഇന്നലെ നടന്നു .നൂറ്റൊന്നു ലഘു പരീക്ഷണ ങ്ങള്‍ ഉള്‍പ്പെടുത്തിയ  കുഞ്ഞു പുസ്തകം "കാറ്റലിസ്റ്റ്  "പ്രകാശ നം ചെയ്തു .കുട്ടികള്‍ക്ക് തനിയെ ചെയ്തു നോക്കാന്‍ കഴിയുന്നവയാണ്  ഏറെയും .ദിനാചരണം  ഇന്നലെ ത്തന്നെ  വിലയിരുത്തി .എത്ര കുട്ടികള്‍ക്കാണ് പൂര്‍ണ്ണമായും അന്വേഷണ ത്തിനുള്ള  മനോഭാവം കൈവരിക്കാനായത് ?ആരെല്ലാമാണ്  ചോദ്യങ്ങള്‍ ചോദിച്ചത് ?പുതിയ അറിവുകള്‍ ,ശേഖ രണം എന്നിവയോടുള്ള  പ്രതികരണം  എന്തായിരുന്നു എന്നൊക്കെ ചര്‍ച്ച  ചെയ്തു
ഉപരി പ്ലവം  ആകാതിരിക്കണം  എങ്കില്‍ ഇതിന്റെ  തുടര്‍ച്ച  ഏറ്റെടുക്കണം
അതേ  .അടുത്ത  ആഴ്ച  അവധി ദിനം  ഞങ്ങള്‍ വി എസ എസ സി  സന്ദര്‍ശി ക്കും .

Friday, July 20, 2018

പുതിയ  സ്കൂളാണ് ,അകലെയാണ് ,ലീവ്  ആവശ്യ മായി  വരുന്നു .നന്നായി പലരില്‍ നിന്നും  ചീത്ത  കേള്‍ക്കുന്നുമുണ്ട് .വിവരാവകാശം  വഴി അറിയേണ്ടതറി ഞ്ഞിട്ടു പുലഭ്യം പറഞ്ഞാല്‍ പോരേ? അര്‍ഹത പ്പെട്ട ലീവ്  എടുക്കുന്നു .എന്താ എടുത്തു കൂടെ ? ആരെങ്കിലും  ലീവ്  എടുക്കുന്നതിനാല്‍  ഉണ്ടാകുന്ന പഠന നഷ്ടം നികത്താന്‍  എന്റെ വിദ്യാലയം അര മണിക്കൂര്‍  കൂടുതല്‍ ജോലി എടുക്കുന്നു എന്നും . അതുമൊരു മികവല്ലേ ?പറയുമ്പോള്‍  എല്ലാം പറയണം .സ്കൂള്‍  വര്‍ക്കിംഗ് ഡേയിലെ  പരിശീലന  മികവു കളോ !!

Thursday, July 19, 2018

രണ്ടാം  ക്ലാസിലാണ്  കുട്ടി പ്പുര എന്ന  പാഠം . മാപ്പര്‍ഹി ക്കാത്ത  ജീവിത വിശ ദീകരണ മാണ്  ആ പാഠം  നല്‍കി ക്കൊണ്ടിരിക്കുന്നത് .സാവിത്രി ക്കുട്ടിയുടെ  പെണ് ചിന്തകളും  ശാ ക്തീകരണ  ഒടിവിദ്യകളും  ജാതി വേര്തിരിവിന്റെ  സമഗ്ര സംഭാവനയും ചേര്‍ന്ന്  ഈ പാഠം നല്‍കുന്ന അത്യാപത്ത്‌  തുലോം ചെറുതല്ല .ചിന്താ ശേഷി കുറഞ്ഞവരെന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ്  അധ്യാപകരെ  മേല്‍ക്ക മ്മി റ്റി  പരിച്ചരിക്കുന്നതെന്ന്  ഈ  പാഠം വായിച്ചാല്‍  മനസ്സിലാകും .വീടിന്റെ  പരമ്പരാഗത സങ്കല്പം  ഒന്ന് മാറ്റി മറിക്കാനുള്ള  അവസര ത്തെ നന്നായി  കളഞ്ഞു കുളിച്ചിട്ടുമുണ്ട് .
ഇങ്ങനെ മഹാ കുളങ്ങളായ  പുസ്തകങ്ങളെ  പിന്തുടരേണ്ട  ഗതികേട്  എന്നാണു  മാറി ക്കിട്ടുക !സകല അന്ധ വിശ്വാസ ങ്ങളി ലേക്കും കുഞ്ഞുങ്ങളെ  തിരിച്ചു കൊണ്ട് വരാനുള്ള  ബുദ്ധിയും അണിയറ ശി ല്പ്പികള്‍  കാണി ച്ചി ട്ടുണ്ട് .നല്ല നമസ്കാരം !!

Monday, January 22, 2018

ഗണിത മധുരം കൂടി വരുന്ന  സമയമാണ്  .എന്നാല്‍  ഇന്നത്തെ  ബന്ദ്‌ ആലോചന  ഗണിത മാകട്ടെ  എന്ന് തീരുമാനിച്ചു  സ്കൂളിലെ ഒന്നാം  ക്ലാസില്‍  . ഞങ്ങള്‍  ഒന്നിച്ചു കൂടി .ശൈലി ആയാലോ ?

ഒന്നും ഒന്നും ചേര്‍ന്ന് ഇമ്മിണി  ബല്യ ഒന്ന് ! വ്യാഖ്യാനം എന്തിലൊക്കെ ചെന്ന്  നില്‍ക്കും  .
ബേപ്പൂര്‍ സുല്‍ത്താന്‍
ഒന്നും ഒന്നും രണ്ടല്ലേ  എന്നാ ചോദ്യത്തില്‍
ഒരു പുഴയും മറ്റൊരു പുഴയും ചേര്‍ന്നാല്‍  വല്യ  പുഴ യല്ലേ !അതെന്തു  കണ ക്കാ !
 ഒറ്റ യായി  വലുതാകുന്നു
ഇരട്ടയായി  വലുതാകുന്നു

ഇങ്ങനെയൊക്കെ ചര്‍ച്ച  മുന്നേറി

എങ്കില്‍ പറ  "കാടാറു മാസം  നാടാറുമാസം "
അയ്യോ  വേതാളം .ഒരാള്‍  വിളിച്ചു കൂവി .
ദേ  കണക്കില്‍ പിന്നെയും കഥ

ഇതൊക്കെ കുട്ടികള്‍ക്ക്  അറിയോ ?ഇല്ല

പത്തര മാറ്റ്  കുട്ടികള്‍ ഉണ്ട് .
അതെന്താ  ഈ പത്തര മാറ്റ്  !ഒന്പതായാല്‍  കുഴപ്പമുണ്ടോ

അന്വേഷണം നീളുന്നു .

ശ താഭിഷേകം
നവതി
ഇങ്ങനെ അറിയാനെന്തെല്ലാം
പന്തീരടി അകലം "...ചരിത്രവുമായി ബന്ധപ്പെട്ടത്

"ഒരു  പണമിട "പൊന്നില്ല .
അതെ " കണക്കും കയ്യുമില്ല "
ഇനിയും ഉണ്ട് ഒത്തിരി ,കുട്ടികള്‍ കണ്ടെത്തട്ടെ



Saturday, January 20, 2018

സ്കൂള്‍ അസ്സംബ്ലി  ചിലപ്പോള്‍ എന്നെ കാര്യമായി ക്ഷീണി പ്പിക്കാറുണ്ട് .ഒരുമണിക്കൂറോളം  നീളുന്ന നില്‍പ്പാണ്  ഏറെ സങ്കടം
പ്രാര്‍ഥന
prathinja
വാര്‍ത്ത വായന
പുസ്തകാസ്വാദനം
ഗാന്ധി ചിന്ത ,വ്യത്യസ്ത ഭാഷകള്‍ ,,,സ്കിറ്റ് ,ദിനാചരണ  പ്രത്യേകതകള്‍ പതിപ്പുകള്‍
എന്നിവയൊക്കെ ഉണ്ട്
പക്ഷെ ....
അത് പറഞ്ഞിരുന്നിട്ട്  കാര്യമില്ലല്ലോ
എന്താണ് ഇതിനൊരു മാറ്റം  വരുത്താന്‍  ഉപാധി ?
ആലോചിക്കാം  അകാദമിക  മാസ്റ്റ ര്‍ പ്ലാനില്‍

നില്‍പ്പ്  മതിയാക്കി ഇരുന്നാലോ
അതും ചിലപ്പോള്‍ ഓരോ ക്ലാസും വട്ടത്തില്‍ ഇരിക്കുന്ന രീതി .
ചുമതലയുള്ള ക്ലാസുകാര്‍ ക്ക്  എന്തെല്ലാം രീതിയില്‍ വേറിട്ടതാക്കാം
എന്തായാലും അത് കുട്ടികലക്ക് മാത്രമല്ല  അധ്യാപകര്‍ക്കും പങ്കാളിയാകുന്ന മറ്റെല്ലാവര്‍ക്കും പ്രയോജന പ്രദം  ആകണം
അസ്സംബ്ലി പഠന പ്രവര്‍ത്തന മാകുന്നതിന്റെ  രീതി ശാ സത്രം ഞങ്ങള്‍  എസ്‌ ആര്‍ ജി യില്‍ ചര്‍ച്ച ചെയ്തു .
പ്ലാനില്‍  അതുണ്ടാകും .



Thursday, January 11, 2018

ഇന്നുച്ചയ്ക്ക്  സ്കൂളില്‍  ഡിബെറ്റാണ് ."യുവജനോല്സവങ്ങള്‍  മത്സരാധി ഷ്ടിത മാകണ മോ"  എന്നതാണ് വിഷയം ,ഒപ്പം കലോത്സവ  വിശ കലനം  ആറാം  ക്ലാസുകാര്‍  അവതരിപ്പിക്കും .
ശില്‍ പ്പ കലയില്‍  പ്രാവീണ്യമുള്ള  സ്ത്രീകളുടെ  പേര്  ആവശ്യ പ്പെട്ടു കൊണ്ടു  എഫ് ബി യില്‍ പോസ്റ്റ്‌  ഇട്ടു  .അത് വെറുതെയല്ല  .എത്ര പേരാണ്  ഈ രംഗത്തുള്ളത്  എന്നറി യാന്‍  തന്നെ ആയിരുന്നു  .ഉത്തരം കിട്ടി .ഒരാള്‍  !
കേരളം പോലെ  ചരിത്ര വിസ്തൃതിയുള്ള  ഒരിടത്ത്  പെണ്ണുങ്ങള്‍  ഇല്ലാത്ത  സര്‍ഗ മണ്ഡല ങ്ങള്‍ ഇനിയും നിരവധി  .ദേവിമാരും കന്യാ മറിയവും  ഒക്കെയാണ്  കൂടുതല്‍  .ഒരു  വിഗ്രഹ മെങ്കിലും  പെണ്കൈ മെനഞ്ഞത്  ഉണ്ടോ ?ഇനിയിപ്പോ  ,,പെണ്ണ് തന്നെ മെനയണം എന്ന  നിര്‍ ബന്ധം  എന്തിനു  എന്ന് ചോദിച്ചേക്കാം ,ഉത്തരമുണ്ട് .വേണ്ട.ആലീസിന്റെ  ശി ല്‍ പ്പങ്ങള്‍  കണ്ടു പോകാം  .ഇത്രയും സര്‍ഗാത്മകത  വേണ്ട  ഇടത്തില്‍ നിന്നാണ്  സ്ത്രീകള്‍  ഒഴിഞ്ഞു പോകുന്നത്  .അതൊരു  അപകര്‍ഷതയാണ്  ,മാറണം .എങ്കില്‍ അക്കാദമിക  മാസ്ടര്‍ പ്ലാനില്‍  മന ക്കരുത്ത് കാട്ടണം  .ആണ്‍ പെണ്  ട്രാന്‍സ്  തുല്യമായ  ശി ല്‍ പ്പ കലാ മണ്ഡലം  ഓരോ പഞ്ചായത്തിലും ഉണ്ടാകണം .സ്കൂളില്‍  പ്രത്യേക വിഷയമായി പരിശീലനം  നല്‍കണം .എന്താ  തെറ്റുണ്ടോ ?