അല്ലാ ..സം ശ യം തീരുന്നേയില്ല .ആരോഗ്യ കലാ കായിക വിദ്യാഭ്യാസം ആയി .പക്ഷെ തൊട്ടാല്‍ പൊള്ളുന്ന ഒന്ന് ഇനിയുമുണ്ട് .ലൈംഗിക വിദ്യാഭ്യാസം .ഇതാര് എവിടെ ഉല്‍ ക്കൊള്ളിക്കും ?കരിക്കുലം ആര് തയാറാക്കും ?കുട്ടികള്‍ തമ്മില്‍ തൊട്ടാല്‍ പൊട്ടിപ്പോകുമെന്നു കരുതുന്ന ആളുകളുള്ള നാടാണ് ,ആരോഗ്യകരമായ ഒരു ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ കുറച്ചു ധാരണ കല്‍ ഉണ്ടാകണം .മയക്കു മരുന്ന് സിറിഞ്ചില്‍ ക്കൂടി എയിഡ്സ് പകരും എന്ന് പറഞ്ഞപ്പോള്‍ അയ്യോ അയ്യോ എന്നൊരു പയ്യന്‍ നിലവിളിച്ചു .അവന്‍ ഒന്നും ചെയ്തിട്ടില്ല .പക്ഷെ കുത്തിവയ്പ്പില്‍ കൂടി യും ഇത് പകരുമല്ലോ എന്ന ഭയം .ആധുനിക വൈദ്യ രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ ..കുറെയെങ്കിലും കുട്ടികള്‍ അറിയണ്ടേ ?ഒരു മെഡിക്കല്‍ ജേര്‍ണല്‍ അവര്‍ക്ക് വായിക്കാന്‍ വേണ്ടേ ?വേണം എന്നാണ് ഉത്തരമെങ്കില്‍ അക്കാദമിക മാസ്റര്‍ പ്ലാനില്‍ ഇടം ഉണ്ടാകണം
No comments:
Post a Comment