അവര്‍ മാതൃകയായി
അല്ലാ ,ആദ്യം എഴുതേണ്ടത് കഴിഞ്ഞ ആഴ്ച നടന്ന ഈ കാര്യമായിരുന്നു .
ഞങ്ങള്‍ അധ്യാപകര്‍ ഉച്ച ഭക്ഷണം കഴിക്കുകയാണ് .ഓഫീസിലെ അഖില വന്നു പറഞ്ഞു ."ബിന്ദു ടീച്ചറെ കാണാന്‍ ഒരാള്‍ വന്നിട്ടുണ്ട് .അദ്ദേഹം ക്ലാസിലേക്ക് പോയി ".ആരാവും ഈ ഉച്ച നേരത്ത് ?ശ രി യാണ് .എഴുത്തുകാരനും ടി ടി സി അധ്യാപകനുമായ ഇരിഞ്ചയം രവി സര്‍ വരുമെന്ന് പറഞ്ഞിരുന്നു .അദ്ദേഹത്തിന്റെ നോവല്‍ "ഗുരുമാനസ"ത്തിനു REVIEW എഴുതണം .ഞാന്‍ ഭക്ഷണം മതിയാക്കി ക്ലാസിലേക്ക് ചെന്നു .ആ ഗുരുനാഥന്‍ മൂന്നു കുട്ടികളെ ചേര്‍ത്ത് പിടിച്ചു ഇരിക്കുന്നു .എന്നെ കണ്ടതും അദ്ദേഹം പറഞ്ഞു ."ഇവരെ അഭിനന്ദിക്കുന്നു .ഇവരെന്നോടു അത്ര ആതിഥ്യ മര്യാദ കാട്ടി ."ഞാന്‍ ചിരിച്ചു ".എന്തേ ?" അദ്ദ്ദേഹം തുടര്‍ന്നു .
ഞാന്‍ വന്ന ഉടന്‍ തന്നെ ഇവര്‍ പറഞ്ഞു ടീച്ചര്‍ ഭക്ഷണം കഴിക്കുന്നു .സാര്‍ ഇരിക്കണം എന്ന് .കസേരയും തന്നു .ക്ലാസില്‍ ഞാന്‍ രണ്ടു കസേര സൂക്ഷിച്ചിട്ടുണ്ട് .ആരു വന്നാലും ഇരിക്കാന്‍ സ്ഥലമുണ്ട് . രവി സാര്‍ തുടര്‍ന്നു .
പിന്നെ അ വര്‍ ചോദിച്ചു "സാറിനു കുടിക്കാന്‍ വെള്ളം വേണോ "എന്ന് ,
വേണ്ട എന്ന് എന്റെ മറുപടി
കുറച്ചു കഴിഞ്ഞപ്പോള്‍ ചോദിച്ചു "സാറ് ഭക്ഷണം കഴിച്ചോ ?ഇവിടെ യുണ്ട് .കൊണ്ട് വരട്ടെ ?എന്ന് .
ഇതിനിടയില്‍ ആ നല്ല അധ്യാപകന്റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു ,
"അതൊന്നുമല്ല എനിക്ക് പ്രിയപ്പെട്ട ചോദ്യമായത് .അവര്‍ പറയുകയാണ് ."എങ്കില്‍ പ്പിന്നെ ടീച്ചര്‍ വരുന്നത് വരെ സാറിനു എന്തെങ്കിലും വായിക്കാന്‍ തരാമെന്നു ".
അദ്ദേഹം യാത്ര പറഞ്ഞു പോയി .ഞാന്‍ ആലോചിച്ചു .ചെറിയ കാര്യമാണ് .പക്ഷെ അവരെ ,,അവര്‍ക്ക് ഒരനുമോദനം നല്‍കണ്ടേ ?മറ്റു കുട്ടികള്‍ അറിയണ്ടേ ?
ഞാന്‍ എച്ച് എമ്മിനോട് പറഞ്ഞു .മൂന്നു പുസ്തകങ്ങള്‍ വാങ്ങി നല്‍കി .
സ്കൂള്‍ അസ്സംബ്ലിയില്‍ അവര്‍ അംഗീകരിക്കപ്പെട്ടു .
നാളെയ്ക്കുള്ള യാത്രയില്‍ എന്റെ കുട്ടികള്‍ക്ക് ഒരു പാഥേയം .
ക്ലാസില്‍ പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതും മറ്റൊരു അതിഥി ക്കസേര സൂക്ഷിക്കുന്നതിലും കാര്യമുണ്ട് അല്ലെ ?നമ്മള്‍ കാണാത്ത ചിലത് .
No comments:
Post a Comment