Tuesday, October 23, 2018

നല്ല  ദിനങ്ങളാണ്  ചുറ്റും .പുതിയ ജോലിയുടെ  പരി ശീലനം ഒത്തിരി ആഹ്ലാദം തരുന്നു .അതിനുള്ള  കോസ് ട്യൂം തയാറാക്കല്‍  ഉപകരണ ങ്ങള്‍ തയാറാക്കല്‍ എന്നിവ യാണെന്ന്  തോന്നുന്നു  ഏറ്റവും രസകരമായത്  .ഇന്നലെ റഷ്യ യിലെ താത്യാന  എന്ന  സ്ത്രീ  ഇന്ന് അമേരിക്കയിലെ  മിസ്‌  ഷിറി  നാളെ  ജപ്പാനിലെ  കിയാമു ....ഇതിനിടയില്‍  എവിടെ  ഞാന്‍ !വേണ്ടല്ലോ  .എനിക്കിവരൊക്കെ ആയാല്‍  മതിയല്ലോ  .കയിലെ മാന്ത്രിക  വടി കൊണ്ട്  ആകാശ ത്തില്‍  വൃത്തം വരയ്ക്കുമ്പോള്‍  നിറയെ നക്ഷത്രങ്ങള്‍ ..പിന്നെ അവ  സൃഷ്ടിക്കുന്ന  കഥാലോകം ...എന്തോരം കഥകളാ ...!
.ഒപ്പമുള്ള  എല്ലാവര്ക്കും നന്ദി . 

Saturday, September 29, 2018

ഹാവൂ .....മിന്നിച്ചു !


അറുപതു രക്ഷിതാക്കളും  പിന്നെ  അധ്യാപകരും അടങ്ങിയ കൂട്ടം  .ഏകദേശം  രണ്ടു മണിക്കൂര്‍  അവര്‍ക്കൊപ്പം .
ഷോര്‍ട്ട് ഫിലിമിലൂടെ ..
അനുഭവങ്ങളിലൂടെ  
പരസ്പരം പങ്കിട്ട  കുറെ തെളിവുകള്‍ 
ഉറപ്പുണ്ട് 
അനൌദ്യോഗികമായി  എഴുപതു വീടുകളില്‍  "ഫാമിലി  മാസ്റ്റര്‍ പ്ലാന്‍  "ഉണ്ടാകും 
അത് പ്രാവര്‍ത്തികമായാല്‍   വിദ്യാലയം വീണ്ടും  സവിശേഷ അനുഭവങ്ങള്‍ കൊണ്ട്  നിറയും 
കുട്ടികള്‍ക്ക്  ആരോഗ്യ മെനു [ഓരോ ആഴ്ചയിലും എന്തൊക്കെ  ഭക്ഷണം ?]
കുട്ടിയുടെ  ടാലന്റ്  തിരിച്ചറിയുക .
അധ്യാപകരോട്  അഭിപ്രായം ആരായുക 
വീട്ടില്‍ ഒരിടം ഒരുക്കണം .അത് സൌഹൃദ മുറി യാണ് 
ലൈബ്രറി  ,ചര്‍ച്ച  പത്ര മാസികകളുടെ  അനുഭവം പകരല്‍ .
കൂട്ടുകാരുടെ വിശേഷ ങ്ങള്‍ പങ്കു വയ്ക്കല്‍ 
വരച്ച ചിത്രങ്ങള്‍ കൊണ്ട്  മുറി അലംകരിക്കല്‍

ചുമതലാ വിഭജനം 
മൊബൈല്‍  കൊടുക്കാം ചില ചുമതലകള്‍ ക്കായി .
.കറന്റ്  ബില്ല അടയ്ക്കുക  വാട്ടര്‍ ബില്‍  അടയ്ക്കുക  രാത്രിയില്‍  എല്ലാ ബള്‍ബുകളും കെടുത്തിയിട്ടുണ്ടോ  എന്ന് നോക്കുക 
നല്ലത്  പറയുമ്പോള്‍ ചെയ്യുമ്പോള്‍  നെറ്റിയില്‍  ഒരുമ്മ 
മകനും മകള്‍ക്കും തുല്യത 
മാസത്തിലൊരിക്കല്‍  ഒന്നിച്ചുള്ള സിനിമ 
വര്‍ഷത്തില്‍  ചെറു യാത്രകള്‍ 
കഴിയുമ്പോഴൊക്കെ  സാമൂഹിക പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍ 
തെരഞ്ഞെടുത്ത്തുള്ള  ടി വി കാണല്‍ 
രക്ഷിതാവിന്റെ സ്കൂള്‍ സന്ദര് ശ ന തീയതി ഒന്നിച്ചു തീരുമാനിക്കല്‍ 
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,അങ്ങനെ  മാസ്റര്‍ പ്ലാന്‍ .ഇനിയും ഒത്തിരിയുണ്ട് 
ഒരു പ്രകാശ നം   വേണമല്ലോ 
എവിടെ വച്ചാകാം?
എങ്ങനെ ?
അതൊക്കെ പിന്നീട് ,ആദ്യം തയാറാകട്ടെ

ഭയമുണ്ട്  .വിദ്യാഭ്യാസ വിചക്ഷണ അല്ല .വിലക്ഷണ ആണ് താനും !ഉള്ള  കഞ്ഞിയില്‍  പാറ്റ  വീഴുമോ !
അതുകൊണ്ട്  ജോലി  ...എഴുത്തുകാരി  എന്ന് വച്ചു  .അല്‍പ്പം അഹങ്കാരമാണ്  എങ്കിലും .
വീടും വിദ്യാലയവും തമ്മിലുള്ള അന്തരം വളരെ ഏറെ യാണ്  ഇപ്പോള്‍ .രക്ഷാകര്തൃ ബോധാനത്ത്തിനു  വിളിച്ചാല്‍ ആരും വരാതായി 
അതിനൊരു മാറ്റം ഉണ്ടാകണ മെങ്കില്‍ അവര്‍ കൂടി  ഈ പ്ലാനിന്റെ  ഭാഗമാകണം 
ആകും .


  
എന്റെ  വിദ്യാലയം  നഗരത്തിലെ സവിശേഷ മായ  ഒന്നാണ് . മൂവായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന  സജീവത അനുഭവിപ്പിക്കുന്ന വിദ്യാലയം .രക്ഷിതാക്കള്‍  ഏറെ  തിരക്കുള്ളവര്‍ .എങ്കിലും മിക്ക കാര്യങ്ങളിലും സഹകരിക്കുന്നവര്‍ .ഇന്നലെയാണ് അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍  രക്ഷിതാക്കള്‍ക്കുള്ള  പങ്കിനെ ക്കുറിച്ച് ഞാന്‍ വീണ്ടും ആലോചിച്ചത് .ലോകമൊട്ടാകെ  വളരെ  ക്രിയാത്മകമായി  രക്ഷിതാക്കള്‍ക്കും സ്കൂളിനും തമ്മിലുള്ള  ബന്ധം വിപുലപ്പെടുമ്പോള്‍  നമ്മുടെ  കാര്യത്തില്‍ അതല്‍പ്പം നിരാശാജനകമായ  ഒന്നാണ് .ഏറ്റവും പുതിയ കാലത്തേക്ക് കുട്ടികളെ സജ്ജമാക്കത്തക്ക രീതിയില്‍  എന്ത് ഇടപെടലാണ് രക്ഷിതാവിനു പ്ലാനില്‍ ചെയ്യാനാവുക "?വാസ്തവത്തില്‍  ഒരു അദ്ധ്യായം തന്നെ നീക്കി വെയ്ക്കേണ്ടി യിരുന്നു .
ക്ലാസ് തല അക്കാദമിക മാസ്റര്‍ പ്ലാന്‍ തയാറാക്കുമ്പോള്‍  ഇതിനെ ക്കുറിച്ച് കൂടുതല്‍ ചിന്തിച്ചു
പുതിയ  വിധികള്‍
കുട്ടികളുടെ അവകാശ ങ്ങള്‍
കലാ കായിക ആരോഗ്യ പ്രവര്ത്തനങ്ങള്‍
ഇ ലേണിങ്ങ്
 മൂല്യ ബോധങ്ങളിലെ മാറ്റവും വളര്‍ച്ചയും
പ്രാദേശിക  സാമൂഹിക സാഹചര്യങ്ങള്‍
കുടുംബം .....
ഇങ്ങനെ നിരവധി കാര്യങ്ങള്‍  അവര്‍ക്ക് തുണ വേണ്ടതുണ്ട്
ഒരു 
"ഫാമിലി  അക്കാദമിക  മാസ്റര്‍ പ്ലാന്‍ "ആയാലോ
ഇന്ന് ഞെക്കാട് സ്കൂളില്‍ പാരെന്റിംഗ്  ആണ്
അത് ട്രൈ ഔട്ട്‌ കൂടി  ആക്കുകയാണ്
ഫലം  വിപരീതമാകില്ലെന്നു റ പ്പ്
പക്ഷെ കൂടുതല്‍  വിപുലീകരിക്കേണ്ടി വരും

Friday, July 27, 2018

   സങ്കട ദിനം .
കുറച്ചു ദിനങ്ങളിലെ പരിചയമേ ഉള്ളൂവെങ്കിലും  കുമാരപുരം സ്കൂളിനോട്  ബഹുമാനവും സ്നേഹവും  വര്‍ദ്ധി ച്ചു വരുന്ന  ദിനങ്ങളാ യിരുന്നു .ഇന്ന്  അവിചാരിതമായി പട്ട ത്തേക്ക്  പോന്നു .കുമാരപുരത്തെ കുട്ടികള്‍  അധ്യാപകര്‍  ഓമന ചേച്ചി  എലാവരെയും വിട്ടു പോന്നപ്പോള്‍  മനസ്സ്  ഒഴിഞ്ഞ പോലെ തോന്നി .പട്ടം പെണ്‍കുട്ടി കളുടെ  സ്കൂളില്‍
അഞ്ചാം ക്ലാസിലാണ്  ആദ്യം പോയത് .malayalam മീഡിയ ത്തില്‍ കുറച്ചു കുട്ടികള്‍ .രണ്ടു  ആണ്‍കുട്ടികള്‍ .അവര്‍ക്ക് കവിതകള്‍ ചൊല്ലി ക്കൊടുത്തു .സ്വീകരിക്കപ്പെട്ടു വെ ന്ന് തോന്നി .ഇവിടെ മിക്കവരും  പരിചയ ക്കാര്‍ .
എങ്കിലും തിരക്കിന്റെ  അതിപ്രസരം .
ഒരു  വശത്തു  പൂത്തു  തീരുന്ന  ജീവിതമുള്ള  പൂക്കള്‍ .നിറഞ്ഞ പൂച്ചട്ടി കള്‍ ...ഒരൊഴിഞ്ഞ പൂക്കൂട യായി  ചെന്ന എനിക്ക് മനസ്സ് നിറയെ  പൂക്കാനുള്ള  ഒരു വസന്ത മുണ്ടാകട്ടെ  ഇവിടെ എന്ന് സ്വയം ആശംസിക്കുന്നു .     

Saturday, July 21, 2018

അര്‍ജുന്‍  കഥ പറയുമ്പോള്‍

അര്‍ജുന്‍  "ഹോമിലെ "കുട്ടിയാണ് .നന്നായി  സംസാരിക്കാന്‍  കഴിയുന്നില്ല .എഴുതാനും പ്രയാസമാണ് .ഇടംകയ്യനാണ്  . ,ഒരു ദിനം  ഞാന്‍ ക്ലാസില്‍ ഒരു കഥ പറഞ്ഞു കൊടുത്തു .മത്തങ്ങ ക്കുട്ടന്റെ  കഥ .വാസ്തവത്തില്‍ ഒരൊഴുക്കന്‍ മട്ടില്‍ പറഞ്ഞു പോയി .ഒരാഴ്ച കഴിഞ്ഞു  വിദ്യാരംഗം  ചേരുമ്പോള്‍  ആരെന്കിലം കഥ പറയുന്നുണ്ടോ  എന്ന് ചോദിച്ചു  .അര്‍ജുന്‍ ചാടി വന്നു ഊക്കില്‍ മത്തങ്ങ ക്കുട്ടന്റെ കഥ എടുത്തു  ഒരേറു കൊടുത്തു !
ഒരു വരി മാറി പ്പോകാതെ  അതിലെ ആവര്‍ത്തന കവിതയടക്കം !ഞാന്‍ ഞെട്ടിപ്പോയി .പിന്നീടെന്നും അര്‍ജുനു  പറയാനുണ്ട്  .കേരളത്തെ ക്കുറിച്ച് ,,സ്വന്തം ഗ്രാമത്തെ ക്കുറിച്ച് ...അയല്‍ക്കാരെ ക്കുറിച്ച് ..വല്ലപ്പോഴുംകാണാന്‍  എത്തുന്ന  അമ്മയെ ക്കുറിച്ച് ...ഒക്കെ .അതിലെ പ്രധാന അംശം  ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു .ചെറു വാക്യങ്ങള്‍ ..നാട്ടു ഭാഷാ പ്രയോഗങ്ങള്‍ ..ഭാവന നിറഞ്ഞ അവതരണം ..സ്വപ്നം കാണാനുള്ള  കഴിവ് ,,,സ്വര വ്യതിയാനങ്ങള്‍ ..
എനെറ്റ് പ്രതികരണ പ്പേജു  മാറുകയാണ്
"അര്‍ജുന്‍ ...മികച്ച പ്രതികരണം
ഭാവനാ സമ്പന്നമായ  അവതരണം
കാണാ കാഴ്ച ...മിണ്ടാപ്രാണി ...അമ്മയെത്തും നേരം ...അനുകമ്പ ...
"എനിക്കാരോടും  ദേഷ്യമില്ല "എന്നിങ്ങനെ  പക്വമായ  വാക്കുകള്‍
നിലപാടുകള്‍  ഉറപ്പുള്ളത്
സംസാരിക്കാനും  എഴുതാനും വായിക്കാനും വേഗതക്കുറ വും  ധാരണ ക്കുറ വും ഉണ്ട് .
കുഞ്ഞു ചിത്ര കഥകള്‍ വായിക്കുന്നതിനേക്കാള്‍ ചിത്രങ്ങളില്‍ നിന്ന് കഥ യുണ്ടാക്കി പ്പ റ യാന്‍  മിടുക്കന്‍ "

ഈ  വര്ഷം എസ ആര്‍ ജി യില്‍  എടുത്ത തീരുമാനമാണ്  സ്കൂള്‍ സമയം  9.20  മുതല്‍  4  വരെ  എന്നത്  ,അത് ഗുണ കരമായി  അനുഭവ പ്പെടുന്നു .പഠന നഷ്ടം  നികത്തല്‍ ,ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍  എന്നിവ  നന്നായി നടത്താന്‍ കഴിയുന്നു .പ്രധാന സംഗതി എല്ലാ അധ്യാപകരും പൂര്‍ണ്ണ സമയം ഉണ്ടാകും എന്നുള്ളതാണ് .
ചാന്ദ്ര ദിനാഘോഷങ്ങള്‍  മുന്‍കൂട്ടി  നിശ്ചയിച്ച തനുസരിച്ചു  ഇന്നലെ നടന്നു .നൂറ്റൊന്നു ലഘു പരീക്ഷണ ങ്ങള്‍ ഉള്‍പ്പെടുത്തിയ  കുഞ്ഞു പുസ്തകം "കാറ്റലിസ്റ്റ്  "പ്രകാശ നം ചെയ്തു .കുട്ടികള്‍ക്ക് തനിയെ ചെയ്തു നോക്കാന്‍ കഴിയുന്നവയാണ്  ഏറെയും .ദിനാചരണം  ഇന്നലെ ത്തന്നെ  വിലയിരുത്തി .എത്ര കുട്ടികള്‍ക്കാണ് പൂര്‍ണ്ണമായും അന്വേഷണ ത്തിനുള്ള  മനോഭാവം കൈവരിക്കാനായത് ?ആരെല്ലാമാണ്  ചോദ്യങ്ങള്‍ ചോദിച്ചത് ?പുതിയ അറിവുകള്‍ ,ശേഖ രണം എന്നിവയോടുള്ള  പ്രതികരണം  എന്തായിരുന്നു എന്നൊക്കെ ചര്‍ച്ച  ചെയ്തു
ഉപരി പ്ലവം  ആകാതിരിക്കണം  എങ്കില്‍ ഇതിന്റെ  തുടര്‍ച്ച  ഏറ്റെടുക്കണം
അതേ  .അടുത്ത  ആഴ്ച  അവധി ദിനം  ഞങ്ങള്‍ വി എസ എസ സി  സന്ദര്‍ശി ക്കും .

Friday, July 20, 2018

പുതിയ  സ്കൂളാണ് ,അകലെയാണ് ,ലീവ്  ആവശ്യ മായി  വരുന്നു .നന്നായി പലരില്‍ നിന്നും  ചീത്ത  കേള്‍ക്കുന്നുമുണ്ട് .വിവരാവകാശം  വഴി അറിയേണ്ടതറി ഞ്ഞിട്ടു പുലഭ്യം പറഞ്ഞാല്‍ പോരേ? അര്‍ഹത പ്പെട്ട ലീവ്  എടുക്കുന്നു .എന്താ എടുത്തു കൂടെ ? ആരെങ്കിലും  ലീവ്  എടുക്കുന്നതിനാല്‍  ഉണ്ടാകുന്ന പഠന നഷ്ടം നികത്താന്‍  എന്റെ വിദ്യാലയം അര മണിക്കൂര്‍  കൂടുതല്‍ ജോലി എടുക്കുന്നു എന്നും . അതുമൊരു മികവല്ലേ ?പറയുമ്പോള്‍  എല്ലാം പറയണം .സ്കൂള്‍  വര്‍ക്കിംഗ് ഡേയിലെ  പരിശീലന  മികവു കളോ !!