Friday, August 26, 2011

സ്കൂള്‍ തുറക്കുമ്പോള്‍ എല്ലാരും ഓണക്കോടി ഇട്ടു വരുമോ എന്ന് ചോദ്യം .........ചില കൊച്ചു മുഖങ്ങള്‍ വാടി.സര്‍ .. അതോടെ . ഓണം പൊളിഞ്ഞില്ലേ?
ഏറ്റവും വലിയ സാംസ്കാരിക കള്ളത്തരം എന്ന് പറയാം നമുക്ക് ഓണത്തെ ............കുട്ടികളില്‍ നിന്നത് മറയ്കാം എന്നേയുള്ളു .എന്നിട്ട് ഒരു കടം കഥ പോലെ മാവേലിയുടെ ഓണ സ്വപ്‌നങ്ങള്‍ അവരില്‍ അടിചെല്പ്പിക്കാം.... അവരില്‍  ഒരു വിഭാഗം പറയുന്നു .
ഓണത്തിനു  മാംസം കഴിക്കാന്‍ പാടില്ല ...പൊളിഞ്ഞു ദേശീയോല്സവം ......k.e.n.മാഷെ ഓര്‍ക്കുന്നു  ഇപ്പോള്‍ ........മത രഹിതം എന്നെഴുതാന്‍ എനിക്ക് കരുത്തു പോരാ......സത്യം .

Thursday, August 25, 2011

ഇന്ന് ഒന്നാം ക്ലാസുകാര്‍ വര്‍ഗീകരണം നടത്തി ..........ഹോ ..ഈ വെണ്ടക്കേം... ചെമ്പരത്തീം ........... ഉം .ഏതായാലും പണി പറ്റിച്ചു ... എഴുതിക്കഴിഞ്ഞപ്പോള്‍ അശ്വതി ടീച്ചര്‍ പറഞ്ഞു ...ഓണം വരികല്ലേ ..........ആശംസ കാര്‍ഡു ഉണ്ടാക്കിയാലോ ....... മനസ്സില്‍ ഒരു ചിന്ത ...അതിനു മുന്‍പേ വരുന്നല്ലോ പെരുന്നാള്‍ ........... എങ്കില്‍ രണ്ടിനും കൂടി ഒരു കാര്‍ഡ്‌.എല്ലാ കൂട്ടുകാരും സമ്മതിച്ചു . കാര്‍ഡില്‍ എന്തൊക്കെ വേണം ...  പെരുന്നാള്‍ പിറ ... നക്ഷത്രം .........അത്തപ്പൂക്കളം .മാവേലി ...പിന്നെയും കുറെ കാര്യങ്ങള്‍ .........
ഈ കാര്‍ടിനൊരു പ്രത്യേകത കൂടി ഉണ്ട് ... പുല്‍ക്കഷണങ്ങള്‍ .... വര്‍ണ്ണക്കടലാസുകള്‍ .... പെന്‍സില്‍; വെട്ടിക്കിട്ടിയ കഷണങ്ങള്‍ .എല്ലാം ചേര്‍ത്ത് കുട്ടികള്‍ നിര്‍മ്മിക്കുന്നവയാണ് ...
..... അങ്ങനെ ഒന്നാം ക്ലാസില്‍ ആദ്യത്തെ മതേതര ആശംസാ കാര്‍ഡ്‌പിറന്നു ....

Wednesday, August 24, 2011

ഇന്നലെ ഒരു വിദ്യാലയത്തില്‍  പോയി .അവിടെ പരീക്ഷപ്പനി ....
ആര്‍ക്കും ഒരു തെളിച്ചവുമില്ല ..ഞാന്‍ സഹായിയായി കൂടി .......ടീച്ചര്‍ ആഖ്യാനം മനോഹരമായി അവതരിപ്പിച്ചു ..ഓണപ്പാട്ടുകളാല്‍ ക്ലാസ് മുറി നിറഞ്ഞു .ഒടുവില്‍  കുട്ടികള്‍ വരികള്‍ കൂട്ടിച്ചേര്‍ക്കാന്‍ തുടങ്ങി ....ഓണ അനുഭവങ്ങളും ഭാവനയും ചിന്തകളായും മാറി എഴുത്താകുന്നത്  ഞങ്ങള്‍ കണ്ടു ഒടുവില്‍ അത് വായിച്ചു .. മുപ്പതു കുട്ടികളില്‍ ഒന്നും എഴുതാത്തതായി ആരുമില്ല  ..പിന്നാക്ക ക്കാരനാനെന്നു  ടീച്ചര്‍  പറഞ്ഞ അല്‍ അമീന്‍  പോലും ഓണം വന്നല്ലോ ..........എന്ന് തുടങ്ങി രണ്ടു വരി സ്വന്തമായി എഴുതിയിരിക്കുന്നു ....
ശാന്തമ്മ ടീച്ചര്‍ക്ക് സന്തോഷമായി .ചോദ്യപേപ്പര്‍  കിട്ടാനെടുത്ത ക്ഷീണം ടീച്ചര്‍
മറന്നു ... മനോഹരമായ ക്ലാസ്റൂം പ്രക്രിയ ....
എന്നിട്ടും മനസ്സിലാകാത്തത്  നമ്മുടെ കുട്ടികളെ.............. പരീക്ഷിക്കാന്‍ .............ആര്‍ക്കാണ് ധൃതി എന്നതത്രേ !
റീന ടീച്ചര്‍ കുട്ടികളുടെ പോര്‍ട്ട്‌ ഫോളിയോ  കാണിച്ചു .....നാലാം ക്ലാസുകരുടെത് ..മനോഹരം ...കുട്ടികള്‍ സ്വയം  വിലയിരുത്തുന്നവ  അവരുടെ തന്നെ കുറിപ്പുകളായി ചേര്‍ത്തിരിക്കുന്നു .....സ്കൂളില്‍ കമ്പ്യൂട്ടര്‍ കേടാണ് .എന്നിട്ടും
അവര്‍ വിവര സാങ്കേതികത്വം  പഠനത്തില്‍ ഉള്‍പ്പെടുത്തുന്നു ...
നന്മ നിറഞ്ഞ വിദ്യാലയം .........ഇനിയും  ലാബിനും  ലൈബ്രറിക്കും   അവിടെ ഒട്ടേറെ സാധ്യതകള്‍ .


Sunday, August 21, 2011

ഇത്തവണ ഹോളി എന്ജെല്സ് സ്കൂളിന്‍റെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ഞാനും പങ്കെടുത്തു .കൊടി ഉയര്‍ത്തി .കവിത ചൊല്ലി . രക്ഷിതാക്കളുടെ വലിയ കൂട്ടായ്മ .ഭരണ സിരാ കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ മക്കള്‍ ഈ ഐടെഡ് സ്കൂളിലെ പഠിതാക്കള്‍ .മധുരം നുണഞ്ഞു .ദേശഭക്തി ഗീതങ്ങള്‍ കേട്ടു..കലാ പരിപാടികള്‍ ധാരാളം .....സ്വാതന്ത്ര്യ ദിന സന്ദേശം...ഇന്ഡ്യന്‍ ജനത അധിവസിക്കുന്ന ഇടങ്ങളിലെല്ലാം  ഇന്ന് മുഴങ്ങും .എന്തോ ....ആ കുരുന്നുകളോട് 
രാജ്യം നേരിടുന്ന ആശന്കകള്‍  പങ്കു വച്ചില്ല.ഇന്നവര്‍ ഈ ദിനത്തിന്‍ മധുരം
നുണയട്ടെ... .... ദേശീയ ഗാനാലാപനം അവര്‍ കേട്ടു നില്‍ക്കട്ടെ .

Friday, August 12, 2011

ദേശീയ ഗാനാലാപനം


------------------------------------------------------------
ജന ഗണ മന ..ദേശീയ ഗാനം കുട്ടികള്‍ രണ്ടു നേരവും പാടുന്നു .
ഈ ആലാപനം നമ്മുടെ കുട്ടികളില്‍ ദേശഭക്തി  വളര്‍ത്തണം .അതാണ്‌ ലക്‌ഷ്യം .
എങ്കില്‍ അവര്‍ എന്താണ് അതിലെ ഉള്ളടക്കമെന്നു തിരിച്ചറിയണം ...
നദികളും നാടും ഏതെന്നും എന്തെന്നും അറിയണം 
ഓരോപദവും നല്‍കുന്ന രാജ്യ സ്നേഹം വലുതാണ്‌ 
അതില്‍; നിന്ന് ലോക സ്നേഹമെന്ന വിശാല വീക്ഷണം ഉണ്ടാകണം 
തുടക്കത്തില്‍ സാമൂഹിക ശാസ്ത്ര ക്ലബ്‌ സ്കൂളിനായി ഈ ദൌത്യം ഏറ്റെടുക്കട്ടെ 
അവര്‍ക്ക് അതിനായി തന്ത്രങ്ങള്‍ ഒരുക്കാന്‍ നമുക്ക് സഹായിക്കാം .
ഒരു ഒത്തുചേരല്‍ ദിനത്തില്‍ ദേശീയ ഗാനത്തിന്‍  വരികളിലെ കാഴ്ചകള്‍ കാണിച്ചാലോ 
ഈണവും താളവും കേള്‍പ്പിച്ചാലോ
വാക്കുകളുടെ ഉച്ചാരണം പരിചയപ്പെടുത്തിയാലോ 
ഇതാ സ്വാതന്ത്ര്യ ദിനം വരവായി .



വളയന്‍ചിറങ്ങരയില്‍ ഒന്നാം 
 ക്ലാസിലെ കുട്ടികള്‍ സ്കൂള്‍ വാര്‍ത്തകള്‍ ചേര്‍ത്ത് പത്രം തയാറാക്കുന്നു . അസ്സംബ്ലിയില്‍ അവര്‍ അത് അവതരിപ്പിക്കുന്നു.
അവിടെ ശ്രീലത ടീച്ചര്‍ കുട്ടികളുടെ എഴുത്ത് മെച്ചപ്പെടുത്താന്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ പ്രക്രിയ ബന്ധിതമായി നല്‍കുന്നുമുണ്ട്
ഒരു srg യില്‍ ടീച്ചറുടെ അനുഭവക്കുറിപ്പുകള്‍ നാം ചര്‍ച്ച ചെയ്തു .പരിശീ ലനത്ത്തിലും ഉള്‍പ്പെടുത്തി ... 
എന്നിട്ടും  പരിഹരിക്കേണ്ടതായ പ്രശ്നങ്ങള്‍കുട്ടികളുടെ എഴുത്തുമായി ബന്ധപ്പെട്ടു ഒന്നാം ക്ലാസില്‍   ഇനിയും ഉണ്ട് അന്വേഷണങ്ങള്‍ക്ക് അവസരം ബാക്കിയാണ് എന്നര്‍ഥം .
പല അധ്യാപകരും തനിമയുള്ള ലേഖന പ്രവര്‍ത്തനങ്ങള്‍  നല്‍കുന്നു.എങ്കില്‍ അത് കൂടുതല്‍ മിഴിവുറ്റതാക്കി നല്കിക്കൂടെ ..പഞ്ചായത്ത് കൂട്ടായ്മയോ  ബ്ലോഗ്‌ പങ്കിടല്‍ ആയോ ...
ദയവായി പ്രതികരിക്കണേ ...

ഇന്നലെ ഡി .ആര്‍ .ജി തുടങ്ങി ..ഒന്നാം ക്ലാസിലെ  കുട്ടികളുടെ നോട്ടുപുസ്തകം എങ്ങനെയാകണമെന്നു ചര്‍ച്ച ചെയ്തു . ആവേശകരമായ  ഈ ചര്‍ച്ചയില്‍ അതിന്‍റെ ആവശ്യം പ്രകടമായിരുന്നു .
കുട്ടികളുടെ ചിന്താ പ്രക്രിയക്ക് തടസ്സമാകാത്തത്
സമീപനത്തെ  പൂര്‍ണ്ണമായും പിന്തുടരുന്നത് 
കുട്ടിക്കും രക്ഷിതാവിനും ടീച്ചര്‍ക്കും  ഇടയില്‍ വിനിമയ സൗകര്യം നല്‍കുന്നത്
കുട്ടിയുടെ സ്വതന്ത്ര ചിന്തയെ പിന്തുടരുന്നത്
യാന്ത്രികമായ പ്രവര്‍ത്തനം അല്ലാത്തത്
....................എന്നിങ്ങനെ  ധാരാളം അഭിപ്രായങ്ങള്‍ സ്വരൂപിച്ചു .
വലിയ നോട്ടുപുസ്തകം .....അത് കുട്ടിയുടെ ശേഖരണ പുസ്തകവും കൂടിയാകാം 
അത് നന്നായി കുട്ടിക്ക് തന്നെ lay  out ചെയ്യാം 
ഭാവന്നത്മകമായി ചിന്തിച്ചു നല്ല dessigner ആകാനുള്ള വഴി ഒരുക്കാം bigpicture പോലുള്ളവ കുട്ടിക്ക് design  ചെയ്യാം
വായന ...വ്യവഹാര രൂപ രചന  എന്നിവ കഴിഞ്ഞാല്‍ ആഖ്യാന ത്തുടര്‍ച്ച സ്വീകരിച്ചു ഒരു മോടുളില്‍ ഇത്തരം ഒരുപ്രവര്‍ത്തനം നല്‍കാമെന്നാണ് ഇപ്പോഴെടുത്ത തീരുമാനം .

ചില സുഹൃത്തുക്കള്‍ ആഖ്യാന അവതരണം നടത്തുന്നതിനിടയില്‍ എഴുത്ത് ആകാമോ എന്ന് ചിന്തിച്ചു
കുട്ടിയുടെ മനസ്സില്‍ വളര്‍ത്തി എടുക്കുന്ന ബിംബങ്ങളെ തകര്‍ക്കാന്‍ മാത്രമല്ലേ അത്തരം എഴുത്ത് സഹായിക്കൂ അത് കൃത്രിമമാണ് .
ആഖ്യാന അവതരണം ...... സവിശേഷതകള്‍  നാം പലതവണ ചര്‍ച്ച നടത്തിയിട്ടുണ്ട് 
[ചൂണ്ടു വിരല്‍ .....വായന....പോസ്റ്റിനോട് കടപ്പാട് .
ഒരു മോടുളില്‍ എങ്ങനെ കുട്ടിയുടെ നോട്ടു പുസ്തകം കണ്ണി ചെര്ക്കാമെന്നാനു ഇന്ന് നടക്കുന്ന ചര്‍ച്ച.അതിനായി ഓരോ ഗ്രൂപ്പും അടുത്ത യുനിട്ടിലെ  മോടുളുകള്‍  തയാറാക്കി വരും 
സ്വകാര്യ tuition രീതിയും മറ്റും ആവര്‍ത്തന എഴുത്തിലേക്കും അതുവഴി ഒന്നാം ക്ലാസുകാരനെ പഠനം പീഡനമാക്കുന്ന അവസ്ഥ യിലേക്കും നയിക്കുന്നു ....
സിദ്ധാന്തങ്ങള്‍ പ്രയോഗിച്ചു വിജയം കൊയ്തു രക്ഷിതാവിനെക്കൂടി അത് ബോധ്യപ്പെടുത്തേണ്ട ചുമതല നമുക്കുണ്ട്
ഉല്‍പ്പന്ന കേന്ദ്രിതമായ ചര്ച്ചയാനെങ്കിലും അതിലേക്കു നയിക്കുന്ന ചിന്താപ്രക്രിയയ്ക്ക് തന്നെയാണ് ഇവിടെയും നാം പ്രാധാന്യം കൊടുത്തിട്ടുള്ളത് 

ബത്തേരി പഞ്ചായത്ത് നടത്തിയ ചില  പ്രവര്‍ത്തനങ്ങള്‍ ചൂണ്ടു വിരല്‍ കാണിച്ചു തന്നിട്ടുള്ളതും  ഓര്‍മ്മിക്കുന്നു  . 
അന്വേഷണം കൂടുതല്‍ നടത്തണം .. അതിനു നിര്‍ദേശങ്ങള്‍ നല്‍കി സഹായിക്കുമല്ലോ