Friday, June 21, 2019

ക ത്തെ ഴു ത്താണ് വിഷയം . പ്രക്രിയ  സ്വന്തം രചനയിലേക്ക് കടന്നപ്പോള്‍  ബെല്‍ മുഴങ്ങി ".വീട്ടില്‍ വച്ചു എഴുതി നോക്കട്ടെ ?"
ആവാം .എന്ന് മറുപടി പറഞ്ഞു .
ഇന്ന് ക്ലാസ് ആരംഭിച്ചപ്പോള്‍ ഒരാള്‍ ചോദിച്ചു
ഞാനെഴുതിയ കത്ത് വായിക്കുകയാണ് .
എല്ലാവരും കാതു കൂര്‍പ്പിച്ചു .
എത്ര മനോഹരമായി എഴുതിയിരിക്കുന്നു
സന്തോഷം തോന്നി
ഉടനെ മറ്റൊരാള്‍ .എനിക്കും വായിക്കണം
വായിച്ചോളൂ .എന്ന് ഞാന്‍
വായിച്ചു .തികച്ചും പുതുമ .കൊള്ളാം .
തുറന്ന് അഭിനന്ദിച്ചു .
പെട്ടെന്ന് ഒരു ഐഡിയ തോന്നി .
ഇനിയൊരാള്‍ വായിക്കുമ്പോള്‍  മറ്റുള്ള ബുക്കുകള്‍ ഒന്ന് നോക്കാം .
ആരും വായനയ്ക്ക് മുന്നോട്ടു വന്നില്ല
രണ്ടു പേരെഴുതിയ കത്തുകളിലെ  വാക്യങ്ങള്‍ ചിലത് ഞാന്‍ ബോര്‍ഡില്‍ കുറി ച്ചിരുന്നു .
ബുക്കുകള്‍ നോക്കി ത്തുടങ്ങി
ആദ്യം വായിച്ച കത്തിന്റെ കോപ്പി !
വേറൊരു വശ ത്ത് നിന്നും  നോക്കി ത്തുടങ്ങി
രണ്ടാമത് വായിച്ചതിന്റെ പകര്‍പ്പ് !
പകച്ചു പോകാതെ  ആലോചിച്ചു
ചുണ്ടില്‍ ചിരി പര ന്നു
ഒന്നാമത്തെ ആള്‍ മെല്ലെ എഴുന്നേറ്റു
ടീച്ചര്‍ ,ലേബര്‍ ഇന്ത്യ .....
രണ്ടാമത്തെ ആളും എഴുന്നേറ്റു
ടീച്ചര്‍  ,,,ട്യുഷന്‍ ക്ലാസ് .
രണ്ടു  വൈറസ്സുകള്‍  ഭാഷാ ക്ലാസിനെ കീഴടക്കിയിരിക്കുന്നു .
ഞാന്‍ ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു .
രണ്ടും എനിക്ക് വിരോധമില്ല .പക്ഷെ  ഇവിടെ അത് ഒഴിവാക്കാന്‍ ദയവുണ്ടാകണം .
അവര്‍ അംഗീകരിച്ചു
പ്രക്രിയ തുടര്‍ന്നു
ടീച്ചര്‍ വേര്‍ഷന്‍ സമയമായി
ഞാനെഴുതി തയാറാക്കിയ ചാര്‍ട്ട് അവര്‍ വായിക്കാന്‍ തുടങ്ങി
ഇനി ?
ഇതെന്റെ താണ് .ആര്‍ക്കും കോപ്പി ചെയ്യാന്‍ അവകാശം ഇല്ല .
നിങ്ങളും  ചാര്‍ട്ടുകള്‍  എഡിറ്റ്‌ ചെയ്തു ഇപ്പോള്‍  എഴുതിയിട്ടുണ്ടല്ലോ .
മെച്ച പ്പെടുത്താന്‍ കഴിയുമോ എന്ന് നോക്കൂ
അവര്‍ തലയാട്ടി .
ആ തലയാട്ടല്‍  ഒരു തകര്‍പ്പന്‍ മന സ്സമ്മതം ആണ് .










2 comments: