Wednesday, August 24, 2011

ഇന്നലെ ഒരു വിദ്യാലയത്തില്‍  പോയി .അവിടെ പരീക്ഷപ്പനി ....
ആര്‍ക്കും ഒരു തെളിച്ചവുമില്ല ..ഞാന്‍ സഹായിയായി കൂടി .......ടീച്ചര്‍ ആഖ്യാനം മനോഹരമായി അവതരിപ്പിച്ചു ..ഓണപ്പാട്ടുകളാല്‍ ക്ലാസ് മുറി നിറഞ്ഞു .ഒടുവില്‍  കുട്ടികള്‍ വരികള്‍ കൂട്ടിച്ചേര്‍ക്കാന്‍ തുടങ്ങി ....ഓണ അനുഭവങ്ങളും ഭാവനയും ചിന്തകളായും മാറി എഴുത്താകുന്നത്  ഞങ്ങള്‍ കണ്ടു ഒടുവില്‍ അത് വായിച്ചു .. മുപ്പതു കുട്ടികളില്‍ ഒന്നും എഴുതാത്തതായി ആരുമില്ല  ..പിന്നാക്ക ക്കാരനാനെന്നു  ടീച്ചര്‍  പറഞ്ഞ അല്‍ അമീന്‍  പോലും ഓണം വന്നല്ലോ ..........എന്ന് തുടങ്ങി രണ്ടു വരി സ്വന്തമായി എഴുതിയിരിക്കുന്നു ....
ശാന്തമ്മ ടീച്ചര്‍ക്ക് സന്തോഷമായി .ചോദ്യപേപ്പര്‍  കിട്ടാനെടുത്ത ക്ഷീണം ടീച്ചര്‍
മറന്നു ... മനോഹരമായ ക്ലാസ്റൂം പ്രക്രിയ ....
എന്നിട്ടും മനസ്സിലാകാത്തത്  നമ്മുടെ കുട്ടികളെ.............. പരീക്ഷിക്കാന്‍ .............ആര്‍ക്കാണ് ധൃതി എന്നതത്രേ !
റീന ടീച്ചര്‍ കുട്ടികളുടെ പോര്‍ട്ട്‌ ഫോളിയോ  കാണിച്ചു .....നാലാം ക്ലാസുകരുടെത് ..മനോഹരം ...കുട്ടികള്‍ സ്വയം  വിലയിരുത്തുന്നവ  അവരുടെ തന്നെ കുറിപ്പുകളായി ചേര്‍ത്തിരിക്കുന്നു .....സ്കൂളില്‍ കമ്പ്യൂട്ടര്‍ കേടാണ് .എന്നിട്ടും
അവര്‍ വിവര സാങ്കേതികത്വം  പഠനത്തില്‍ ഉള്‍പ്പെടുത്തുന്നു ...
നന്മ നിറഞ്ഞ വിദ്യാലയം .........ഇനിയും  ലാബിനും  ലൈബ്രറിക്കും   അവിടെ ഒട്ടേറെ സാധ്യതകള്‍ .


No comments:

Post a Comment