Sunday, November 20, 2011

ഞങ്ങളുടെ അഖില്‍ ഇന്ന് നമ്മെ വിട്ടു പിരിഞ്ഞു.മിടുക്കനായ പത്താം ക്ലാസ് വിദ്യാര്‍ഥി .സ്കൂളില്‍ മൃതദേഹം പൊതു ദര്‍ശ നത്തിനു വച്ചു .കൂട്ടുകാര്‍ അവനെ ഒരു നോക്ക് കാണാന്‍ കണ്ണീരോടെ കാത്തു നിന്നു .അപ്പോള്‍ ഒരാളുടെ നിര്‍ദേശം .മാലയിട്ടിട്ടുള്ളവര്‍ വരാന്‍ പാടില്ല. മാല  എന്ന് വച്ചാല്‍ വൃശ്ചിക മാല.കുട്ടികള്‍ അത് കേട്ട്  ഒന്നും മിണ്ടാനാകാതെ നിന്നു .പിന്നെ സ്വന്തം കഴുത്തുകളിലേക്ക്  നെടു വീര്‍പ്പോടെ നോക്കി... ആചാരത്തിനും  സ്നേഹത്തിനും ഇടയിലുള്ള ധര്‍മ സങ്കടം .ഒടുവില്‍ കൂട്ടുകാരനെ കാണാതെ കുറേപ്പേര്‍  മടങ്ങി. അഖിലിനെ അവര്‍ അവസാനമായി  കാണരുതെന്ന് ദൈവ ത്തിനു വിചാരം ഉണ്ടായിരുന്നോ ? ഇല്ലെന്നു  ഉറപ്പ്...എല്ലാ ആചാരങ്ങള്‍ക്കും അതീതനാണ് താനെന്നു എത്രയോ തവണ അദ്ദേഹം പറഞ്ഞിരിക്കുന്നു .എന്നിട്ടും .........ആരാണ് ഇനി നമ്മെ  സ്നേഹവും അന്ധ വിശ്വാസവും തമ്മിലുള്ള അകലം പഠിപ്പിക്കുക?മതാതീതനായി വര്‍ ത്തിക്കുകയും കീഴാലര്‍ക്കൊപ്പം താമസിക്കുകയും  ചെയ്യുന്ന ദൈവങ്ങള്‍  വിശാല മനസ്കരാണ്‌ .
എല്ലാ വിശ്വാസങ്ങളെയും പരിശോ ധിക്കുവാനും പരിഷ്ക്കരിക്കാനുമുള്ള സന്ദേശം നവോത്ഥാനം നല്‍കി.പക്ഷെ കേരളം ഇരുട്ടിലേക്ക് തന്നെ.തര്‍ക്കമില്ല. 
മനുഷ്യരെ  പരി ഗണിക്കാതെ ഏതു ദൈവത്തോടാണ് നാം കൂറ് കാട്ടുക ? നിശബ്ദമായി കണ്ണീരൊഴുക്കി പ്പോയ കൂട്ടുകാരുടെ ദുഖത്തില്‍ പങ്കു ചേര്‍ന്ന് കൊണ്ട് ,,,,,
                                         ടീച്ചര്‍ 

2 comments:

  1. Vidyasambannarennu nam swyam ahankarikkumbozhum Cheriyavayil valiya karngal vilichuparayunna MALAYALI viswasapramanangal polichezhuthenda kalam enne adikramichirikkunnu............

    ReplyDelete
  2. ഇതോരു പ്രതിഷേധക്കുറിപ്പായി പരിഗണിച്ച് ഞാനും നിങ്ങളോടൊപ്പം ചേരുന്നു.

    ReplyDelete