Wednesday, December 13, 2017

ക്ലാസില്‍ തല്‍സമയ വ ര്‍ ക്ക് ഷീറ്റ് നിര്‍മ്മാണം

വര്‍ക്ക് ഷീറ്റിന്റെ  പ്രത്യേക തകള്‍  എന്തെല്ലാമാണ്  ?എസ് എസ് അ യിലായിരിക്കുംപോള്‍  പല പ്രാവശ്യം  ഇത്  ചര്‍ച്ച ചെയ്തിട്ടുണ്ട് .അധ്യാപകര്‍ നിര്‍മ്മിക്കുന്നവയെ ക്കുറിച്ചായിരുന്നു  അത്  ."മാനത്തേക്ക്  "എന്ന പാഠം  ചര്‍ച്ച ചെയ്തപ്പോള്‍  ഇങ്ങനെ തോന്നി .എന്ത് കൊണ്ട്  കുട്ടികള്‍ക്ക്  ഒരു തല്‍സമയ വര്‍ക്ക് ഷീറ്റ്  നിര്‍ മ്മാണം  നടത്തിക്കൂടാ .സാധ്യത ഏറെ യുണ്ട്  ഈ  അമ്പിളി മാമനില്‍  .
പതിവുപോലെ  പ്രവേശ കത്തിന്റെ  കൊറിയോഗ്രഫി യായിരുന്നു  ആദ്യം .പിന്നെ ചര്‍ച്ച .അമ്പിളി മാമനെ ക്കാട്ടി അമ്മ ചോറ് കഴിപ്പിക്കുന്നവര്‍  ക്ലാസില്‍ ഇപ്പോഴുമുണ്ട്  .

പിന്നെ ചോദ്യ നിര്‍മാണം  ആയിരുന്നു .വിസ്മയ ച്ചുവര്‍  നിറഞ്ഞു .
ഞാനും ഒരു ചോദ്യം എഴുതി ."രാത്രിയിലെ ആകാശം നോക്കി നിന്നിട്ടുള്ള വര്‍ എത്ര ?എന്തെല്ലാം കണ്ടു ?
കുറച്ചു പേര്‍ പ്രതികരിച്ചു .[നമ്മുടെ  കുട്ടികള്‍ക്ക് ടി വി യാകുന്നു  ആകാശം !!]
പിന്നെ
പഠന വീഡിയോകള്‍  കാണിച്ചു  , ചുവരിലെ ചോദ്യങ്ങളുടെ  ചുരുള ഴിഞ്ഞു .

പരീക്ഷണം   കുറച്ചു  വെളിച്ചം കടന്നു വന്നു  തെളിമയില്ലാതാക്കി .
ആ കുറവ് വീഡിയോ  പരിഹരിച്ചോ  എന്ന് സം ശ യം  എന്ന് ഞാന്‍ പ്രതികരണ പ്പേജില്‍ കുറിച്ചു

പിന്നീടാണ്  വര്‍ക്ക് ഷീറ്റു നിര്‍മ്മാണം നടന്നത്  .

എല്ലാവര്ക്കും പേപ്പര്‍ വിതരണം ചെയ്തു ."A 4
വ്യത്യസ്തമായിരിക്കാന്‍  എന്തെല്ലാം പാലിക്കാം  എന്ന് ചര്‍ച്ച .

അവര്‍   ഒരു മണിക്കൂര്‍ കൊണ്ട് അത് പൂര്‍ത്തിയാക്കി .

ക്ലാസില്‍ അപ്രതീക്ഷിതമായി ക്കടന്നു വന്ന  യു പി യിലെ  ജീഷ ടീച്ചര്‍  അത് വിലയിരുത്തി
"എല്ലാവരും നന്നായി .ലക്ഷ്മിയും  സമയും ആദിത്യനും റോബിനും ഏറെ ഭംഗിയാക്കി "
കുട്ടികള്‍  വര്‍ക്ക് ഷീറ്റ്  നിര്‍മ്മിച്ചിരിക്കുന്നു .
എന്തെങ്കിലും  ബാക്കിയുണ്ടോ ?

ഉണ്ട്  . ,,,,
ഈ   സംരഭം മെച്ചപ്പെടാനുണ്ട്  ,
കൂടുതല്‍ നിര്‍ ദേശ ങ്ങള്‍ വേണം
എസ് ആര്‍ ജിയില്‍  ചര്‍ച്ച  ചെയ്യും .വര്‍ക്ക് ഷീറ്റ്കള്‍  വച്ചു  തന്നെ .

കുട്ടികള്‍  

No comments:

Post a Comment