Friday, August 12, 2011

ദേശീയ ഗാനാലാപനം


------------------------------------------------------------
ജന ഗണ മന ..ദേശീയ ഗാനം കുട്ടികള്‍ രണ്ടു നേരവും പാടുന്നു .
ഈ ആലാപനം നമ്മുടെ കുട്ടികളില്‍ ദേശഭക്തി  വളര്‍ത്തണം .അതാണ്‌ ലക്‌ഷ്യം .
എങ്കില്‍ അവര്‍ എന്താണ് അതിലെ ഉള്ളടക്കമെന്നു തിരിച്ചറിയണം ...
നദികളും നാടും ഏതെന്നും എന്തെന്നും അറിയണം 
ഓരോപദവും നല്‍കുന്ന രാജ്യ സ്നേഹം വലുതാണ്‌ 
അതില്‍; നിന്ന് ലോക സ്നേഹമെന്ന വിശാല വീക്ഷണം ഉണ്ടാകണം 
തുടക്കത്തില്‍ സാമൂഹിക ശാസ്ത്ര ക്ലബ്‌ സ്കൂളിനായി ഈ ദൌത്യം ഏറ്റെടുക്കട്ടെ 
അവര്‍ക്ക് അതിനായി തന്ത്രങ്ങള്‍ ഒരുക്കാന്‍ നമുക്ക് സഹായിക്കാം .
ഒരു ഒത്തുചേരല്‍ ദിനത്തില്‍ ദേശീയ ഗാനത്തിന്‍  വരികളിലെ കാഴ്ചകള്‍ കാണിച്ചാലോ 
ഈണവും താളവും കേള്‍പ്പിച്ചാലോ
വാക്കുകളുടെ ഉച്ചാരണം പരിചയപ്പെടുത്തിയാലോ 
ഇതാ സ്വാതന്ത്ര്യ ദിനം വരവായി .



2 comments:

  1. സ്വാതന്ത്ര്യം അതു അനുഭവം ആണ്
    അതു ഭാഷയും അര്‍ത്ഥവും പടിപ്പിക്കാനുല്ലതല്ല
    പതാകയുടെ മുമ്പില്‍ മനസ്സ് കോര്‍ത്തു നിശബ്ദമായി തല ഉയര്‍ത്തി നിന്നു നാം പാടുമ്പോള്‍ ഉള്ളിലേക്ക് അതിന്റെ വികാരം പടരും
    അന്ന് അന്തരീക്ഷം നാട് ഒക്കെ കുട്ടികളില്‍ നിറയ്ക്കും അതു
    അതു കൊണ്ട് അന്നേ ദിവസം പഠിപ്പിക്കരുത്
    അനുഭവിക്കണം.

    ReplyDelete
  2. സര്‍ പറഞ്ഞത് വാസ്തവം. ആ ദിനം സ്മരണകളും ആദരവ് നിറഞ്ഞ ഒരനുഭവത്തെ പങ്കിടണം ..അന്ന് പഠിപ്പിക്കേണ്ടതില്ല. എങ്കിലും ഏതെങ്കിലുമൊരു ഇടവേളയില്‍ അതാകാമെന്നു കരുതുന്നു .ദേശീയ ഗാനാലാപനം ദുര്യോഗമായി മാറാതിരിക്കാന്‍ ഒരു തന്ത്രം .കാര്യം ഗ്രഹിച്ചാല്‍ കുട്ടികള്‍ക്ക് കൂടുതല്‍ മനസ്സ് സമര്‍പ്പിച്ചു പാടാനുള്ള ആഗ്രഹം ഉണ്ടാകുമെന്ന പ്രതീക്ഷ.യുവജനോത്സവ വേളകളിലെ മത്സര ഇനം മാത്രമല്ലല്ലോ അത് .

    ReplyDelete