Saturday, November 18, 2017

ഗണിതം  ,,ഗണിതം ,,ഇനി ഗണിത  മേള

 ചുറ്റുമുള്ള  കാഴ്ചകള്‍ എല്ലാം  കൌതുകമാണ്  .ഞാന്‍ കുട്ടികളോട് ചോദിച്ചു  .അതില്‍ കണക്കുണ്ടോ ?ഉണ്ടല്ലോ .എന്തെല്ലാം ?അവര്‍ പറഞ്ഞു  .വൃത്തം .ത്രികോണം   ചതുരം ...പിന്നെ .?കൂട്ടാം കുറയ്ക്കാം ഗുണിക്കാം  .പിന്നെ ? ,,കഥയുണ്ടാക്കാം  പാട്ടുണ്ടാക്കാം   പിന്നെ ?...പിന്നെ ഓരോരോ  സാധനങ്ങള്‍ ഉണ്ടാക്കാം .പിന്നെ ? പിന്നെ ?അവര്‍ പരസ്പരം നോക്കി .ഞാനാഗ്രഹിച്ച  വാക്ക്  കിട്ടിയില്ല .
ഞാന്‍  കളം വരച്ചു  .മാറി നിന്നു .സമയ വന്നു അത് പൂര്‍ത്തിയാക്കി .അവള്‍ക്കു പാണ്ടി കളിക്കണം  .എല്ലാവരും ചുറ്റും കൂടി  .അപ്പോള്‍ കണക്കില്‍ കളിക്കാനും  ഇടമുണ്ട് അല്ലെ ?
അടുത്ത ഗ്രൂപ്പ്  പാറ കളി ക്ക് പോയി
എണ്ണണം     കൂട്ടമാക്കണം  രണ്ടു വീതം നാല് വീതം അഞ്ചു വീതം .ഇങ്ങനെ  ഒറ്റപ്പിടിക്ക്  വാരണം  .കളി  കാര്യമാകുന്നു  .
നാലാം ക്ലാസിലെ ഗണിതം രൂപങ്ങളില്‍  എത്തി നില്‍ക്കുകയാണു .ക്ലാസ് മുറിയിലെ ഗണിത സാധ്യത  അന്വേഷിക്കാന്‍ പറഞ്ഞില്ല  .കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ വിളിച്ചു പറഞ്ഞു "ടീച്ചര്‍  നമ്മുടെ ക്ലാസില്‍ എത്ര  ചതുരങ്ങള്‍ ....

നിര്‍വചനമെഴുതാതെ  സ്വയം രൂപീകരിച്ച  ആശയം  കൈ വിട്ടു പോകില്ല .

ഗണിതം  മാത്രമായിരുന്നു  വെള്ളിയാഴ്ച .ഇനി അങ്ങനെയാണ്  .ഓരോ ഗണിത പീരീഡും  ഒരു ദിനത്തിലെ ഗണിത മേള യായി  രൂപം മാറും .കുറെ  പഠനോപകരണങ്ങള്‍ വേണം ,  ഇതുവരെ നേടിയിട്ടുള്ള ഗണിതാശ യങ്ങള്‍   വിലയിരുത്തുകയും  വേണം  .ഒരു ടൂള്‍ ഉണ്ടാക്കണം  .എങ്ങനെയാവണം  അത് ?വെല്ലു വിളി തന്നെ . അ ശ്വിന്‍  ശ്രീഹരി  അതുല്യ  വിബിന്‍ ജോയല്‍ ഇവര്‍ക്ക്  പ്രത്യേകവും വേണം  ,

ഇന്ന് മൂന്നാം ക്ലാസിലും കയറി  .അവിടെ  കുട്ടികള്‍   ഗണിത ത്തില്‍  പല വേഗതയില്‍  .അവര്‍ക്ക്  വര്‍ക്ക്‌ ഷീറ്റ്   ചെയ്യണം  .

No comments:

Post a Comment