Tuesday, November 21, 2017

സമയയുടെ  അച്ചാച്ചന്‍  മരിച്ചു .ലോട്ടറി വില്‍പ്പന നടത്തി  കുടുംബത്തെ സഹായിച്ചിരുന്ന ആള്‍ .ആകെയുള്ള കുടുംബ വരുമാനം  .അവള്‍  വീട്ടിലെ കാര്യങ്ങള്‍ എന്നും പറയും .ജില്ലാ  വിദ്യാഭ്യാസ ഉപസമിതി കൂടിയിരുപ്പില്‍ ഇത് ഞാന്‍ അവതരിപ്പിച്ചു .കുടുംബത്തിന്റെ  വരുമാനവും സാക്ഷരതയും ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പള്ളിക്കൂടം  മാത്രമായി വളരില്ല  .കുട്ടിയുടെ സാമൂഹിക സാഹചര്യം ഏറെ  ദുര്‍ബലമാണ് .അത് കാണണം  .തിരുത്തണം .
ഗ്രാമ പഞ്ചായത്തിനു  അതിനു കഴിയണം .

ഞങ്ങള്‍ അവധിക്കാലത്ത്‌  കൊടുത്തയച്ച കത്തിന് ലഭിച്ച  പ്രതികരണവും ചേര്‍ത്താണ്  ചില നിഗമനങ്ങള്‍  എഴുതിയത് .നമ്മുടെ കുട്ടികളില്‍  എത്രപേര്‍ സമാധാനമായി കുടുബങ്ങളില്‍  ജീവിക്കുന്നവരാണ് ?

താല്‍ക്കാലികമായി  തട്ടിക്കൂടിയ  വീട്ടില്‍ നിന്നും മഴ കാരണം രാത്രി രണ്ടു മണിക്ക്  മറ്റൊരു വീട് തേടേണ്ടി വരുന്ന അവസ്ഥ .തീര്‍ച്ചയായും അവള്‍ക്കു പിറ്റേ ദിനം ഗണിത കേളികളില്‍  താല്‍പ്പര്യം  ഉണ്ടായില്ല .

പത്താം തരം കഴിഞ്ഞു  കടയുടെ മുന്നില്‍ കുത്തിയിരിക്കുന്ന  കുട്ടികള്‍ .പെണ്‍കുട്ടികള്‍  അടുക്കളയിലും  ,അവര്‍ക്ക്  തൊഴില്‍ പരി ശീലനം  നല്‍കി  സ്കൂളില്‍  മെന്റര്‍ ആയി നിയമിക്കാന്‍  ആവശ്യം ഉന്നയിച്ചിട്ടുണ്ട്  .കായിക രംഗത്തും കലാ രംഗത്തും ഇവരെ ഉപയോഗിക്കാം .

അതേ ഭൌതികം അക്കാദമികം എന്നത്  സാമൂഹികം എന്നതിനെ  പിന്‍ പറ്റി യാണ്  നില്‍ക്കുന്നത് .


No comments:

Post a Comment