Thursday, January 11, 2018

ശില്‍ പ്പ കലയില്‍  പ്രാവീണ്യമുള്ള  സ്ത്രീകളുടെ  പേര്  ആവശ്യ പ്പെട്ടു കൊണ്ടു  എഫ് ബി യില്‍ പോസ്റ്റ്‌  ഇട്ടു  .അത് വെറുതെയല്ല  .എത്ര പേരാണ്  ഈ രംഗത്തുള്ളത്  എന്നറി യാന്‍  തന്നെ ആയിരുന്നു  .ഉത്തരം കിട്ടി .ഒരാള്‍  !
കേരളം പോലെ  ചരിത്ര വിസ്തൃതിയുള്ള  ഒരിടത്ത്  പെണ്ണുങ്ങള്‍  ഇല്ലാത്ത  സര്‍ഗ മണ്ഡല ങ്ങള്‍ ഇനിയും നിരവധി  .ദേവിമാരും കന്യാ മറിയവും  ഒക്കെയാണ്  കൂടുതല്‍  .ഒരു  വിഗ്രഹ മെങ്കിലും  പെണ്കൈ മെനഞ്ഞത്  ഉണ്ടോ ?ഇനിയിപ്പോ  ,,പെണ്ണ് തന്നെ മെനയണം എന്ന  നിര്‍ ബന്ധം  എന്തിനു  എന്ന് ചോദിച്ചേക്കാം ,ഉത്തരമുണ്ട് .വേണ്ട.ആലീസിന്റെ  ശി ല്‍ പ്പങ്ങള്‍  കണ്ടു പോകാം  .ഇത്രയും സര്‍ഗാത്മകത  വേണ്ട  ഇടത്തില്‍ നിന്നാണ്  സ്ത്രീകള്‍  ഒഴിഞ്ഞു പോകുന്നത്  .അതൊരു  അപകര്‍ഷതയാണ്  ,മാറണം .എങ്കില്‍ അക്കാദമിക  മാസ്ടര്‍ പ്ലാനില്‍  മന ക്കരുത്ത് കാട്ടണം  .ആണ്‍ പെണ്  ട്രാന്‍സ്  തുല്യമായ  ശി ല്‍ പ്പ കലാ മണ്ഡലം  ഓരോ പഞ്ചായത്തിലും ഉണ്ടാകണം .സ്കൂളില്‍  പ്രത്യേക വിഷയമായി പരിശീലനം  നല്‍കണം .എന്താ  തെറ്റുണ്ടോ ?

No comments:

Post a Comment