Monday, January 22, 2018

ഗണിത മധുരം കൂടി വരുന്ന  സമയമാണ്  .എന്നാല്‍  ഇന്നത്തെ  ബന്ദ്‌ ആലോചന  ഗണിത മാകട്ടെ  എന്ന് തീരുമാനിച്ചു  സ്കൂളിലെ ഒന്നാം  ക്ലാസില്‍  . ഞങ്ങള്‍  ഒന്നിച്ചു കൂടി .ശൈലി ആയാലോ ?

ഒന്നും ഒന്നും ചേര്‍ന്ന് ഇമ്മിണി  ബല്യ ഒന്ന് ! വ്യാഖ്യാനം എന്തിലൊക്കെ ചെന്ന്  നില്‍ക്കും  .
ബേപ്പൂര്‍ സുല്‍ത്താന്‍
ഒന്നും ഒന്നും രണ്ടല്ലേ  എന്നാ ചോദ്യത്തില്‍
ഒരു പുഴയും മറ്റൊരു പുഴയും ചേര്‍ന്നാല്‍  വല്യ  പുഴ യല്ലേ !അതെന്തു  കണ ക്കാ !
 ഒറ്റ യായി  വലുതാകുന്നു
ഇരട്ടയായി  വലുതാകുന്നു

ഇങ്ങനെയൊക്കെ ചര്‍ച്ച  മുന്നേറി

എങ്കില്‍ പറ  "കാടാറു മാസം  നാടാറുമാസം "
അയ്യോ  വേതാളം .ഒരാള്‍  വിളിച്ചു കൂവി .
ദേ  കണക്കില്‍ പിന്നെയും കഥ

ഇതൊക്കെ കുട്ടികള്‍ക്ക്  അറിയോ ?ഇല്ല

പത്തര മാറ്റ്  കുട്ടികള്‍ ഉണ്ട് .
അതെന്താ  ഈ പത്തര മാറ്റ്  !ഒന്പതായാല്‍  കുഴപ്പമുണ്ടോ

അന്വേഷണം നീളുന്നു .

ശ താഭിഷേകം
നവതി
ഇങ്ങനെ അറിയാനെന്തെല്ലാം
പന്തീരടി അകലം "...ചരിത്രവുമായി ബന്ധപ്പെട്ടത്

"ഒരു  പണമിട "പൊന്നില്ല .
അതെ " കണക്കും കയ്യുമില്ല "
ഇനിയും ഉണ്ട് ഒത്തിരി ,കുട്ടികള്‍ കണ്ടെത്തട്ടെ



No comments:

Post a Comment