Thursday, June 23, 2011

സ്വതന്ത്ര പ്രതി കരണങ്ങള്‍

ഒന്നാം ക്ലാസിനു മുന്നിലെത്തി .ഉള്ളിലേക്ക് തല നീട്ടി .കയ്യിലെ വലിയ കവറിനുള്ളില്‍   പുള്ളിക്കുട ...കുട്ടികള്‍ അത് കണ്ടു .അവര്‍ ആര്‍ത്തു വിളിച്ചു 
അമ്മൂന്റെ പുള്ളിക്കുട ..പ്രധാനാധ്യാപികയുടെ യും ക്ലാസ് ടീച്ചറിന്റെയും അനുമതിയോടെ.ക്ലാസില്‍....
പിന്നെ ഞങ്ങള്‍ ഒന്നായി 
 ആഖ്യാനത്തിന്‍ പുഴ ഒഴുകി  ..കുട്ടികളുടെ .സ്വതന്ത്ര പ്രതികരണങ്ങള്‍  ...കേട്ടില്ലെന്നും കണ്ടില്ലെന്നും വയ്ക്കുന്നതെങ്ങനെ ....രേഖപ്പെടുത്താന്‍ മടിച്ചില്ല..
മടങ്ങി വന്നപ്പോള്‍ ആര്യ ചോദിച്ചു .....മഴ പെയ്യാന്‍ പോണെന്ന് ആരാ പറഞ്ഞെ .കുട്ടി .ആഖ്യാനത്തില്‍ നിന്ന് വിട്ടു പോയിരിക്കുന്നു .അവള്‍ പിന്നാക്കക്കാരില്‍  ഒരാളും .......കുട്ടി രൂപപ്പെടുത്തുന്ന പാഠം  പരിഗണി ക്കാതിരിക്കാമോ....
എന്താണ്ഒന്നാം  ക്ളാസിനുള്ളില്‍ രൂപപ്പെടുന്ന സ്വതന്ത്ര പ്രതികരണങ്ങളുടെ  അവസ്ഥ ?



1 comment:

  1. മഴ പെയ്യുമോ ഇല്ലയോ എന്നാലോചിക്കാതെ കുട എടുക്കുന്നവരാണ് നമ്മുടെ അധ്യാപകര്‍
    അവര്‍ക്ക് കുട മുഖം മറയക്കാനുള്ള ഒരു ഉപാധി.
    ക്ലാസിലെ കുട്ടികളുടെ ചിന്തയ്ക്കും ഭാവനയ്ക്കും നേരെ മനസ്സ് മറച്ചു പിടിക്കാനും ഭാവനയുടെ മഴവില്ല് കുട്ടികളില്‍ നിന്നും മറയ്ക്കാനും ഈ കുട ഉപയോഗിക്കും
    പുതിയ അന്വേഷണത്തെ ഉപേക്ഷിക്കാനും ഇല്ലാമാഴയില്‍ അവര്‍ കുട പിടിക്കും.
    പോരാത്തതിന് ഉഴാപ്പിനെ പ്രോത്സാഹിപ്പിക്കുന്ന ചില അധ്യാപക സംഘടനക്കാര്‍ക്കും കുട പിടിച്ചു കൊടുക്കും
    ഈ പോസ്റ്റില്‍ ഉന്നയിച്ച കാര്യം പ്രസക്തം.
    കുട്ടിയ്ക്ക് മുമ്പാകെ നല്‍കുന്ന ആഖ്യാനം ഹൃദ്യവും കുട്ടിയുടെ മനസ്സില്‍ ഏച്ചു കെട്ടില്ലാതെ സ്വാഭാവികതയോടെ പെയ്തു നിറയുന്നതുമാകണം
    ഇവിടെ കുട എങ്ങനെ വന്നു
    ഈ ചോദ്യത്തിനു ഉത്തരമില്ല
    നേരെ പുള്ളിക്കുട ..
    കുട്ടികള്‍ക്ക് താല്‍ക്കാലിക താല്പര്യമുണ്ടാകുമെങ്കിലും ആഖ്യാന പരിസരം ആവില്ല എന്നത് കൊണ്ടാണല്ലോ അവള്‍ ആ ചോദ്യം ചോദിച്ചതും ഈ ബ്ലോഗ്‌ പിറന്നതും ?
    ഞാന്‍ ആ ചോദ്യത്തെ എങ്ങനെ ടീച്ചര്‍ നേരിട്ടു എന്നറിയാന്‍ കാത്തിരിക്കുന്നു

    ReplyDelete