Wednesday, July 20, 2011
പിറ്റേന്ന് രാവിലെ അവര്‍ എന്നെ കാത്തിരുന്നു ..വീട്ടു വിശേ ഷങ്ങള് പങ്കു വയ്ക്കാന്‍ ..മിക്കവരും എഴുതി വന്നു ..രക്ഷിതാക്കളുടെ ആരോഗ്യപരമായ ഇടപെടല്‍ അവയില്‍
ഞാന്‍ കണ്ടു .. അമ്മുവിന്റെ മുത്ത ശ്ശി വിശേഷമാണ് ആഖ്യാനമായി അവതരിപ്പിച്ചത് ..ഞാനും പറഞ്ഞു ഒരു വിശേഷം ...ആകെ പുത്തനുനര്‍വ്വ് ..
ഇന്ന് വള്ളം ഉണ്ടാക്കി എണ്ണി എടുക്കണം ... വള്ളം വരച്ചു നിറം കൊടുത്തു ...ഓരോരുത്തരും ഉണ്ടാക്കിയത് ഒട്ടിച്ചു .ആസിയ കൊടുത്ത നിറങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി .combination contrast .. proportion ... വലിയ ചിത്രകാരന്മാര്ക്ക് തുല്യം ... അതും അവളുടെ നോട്ടു പുസ്തകത്തിന് പേജ് ആയി മാറി .
നാളെ വലിയ കാന്‍വാസില്‍ ആരൊക്കെ ... അവര്‍ ചിലരെ ചൂണ്ടിക്കാട്ടി ... അവര്‍ ഉള്ള കാന്‍ വാസിന്റെ ചിത്രം വരച്ചു വരാമോ എന്നു ചോദിച്ചു ... കൂട്ടുകാര്‍ മൂവരും ..മഞ്ഞക്കിളി ..ഞണ്ട് .. തവള ... അവര്‍ എന്തോ പറയുന്നുണ്ട് ... എന്താവും ...ടീച്ചറിനെ സഹായിക്കലാണ് ..അവര്‍ സന്തോഷ പൂര്‍വ്വം ഏറ്റെടുത്തു .
.നാളെ എന്റെ ടീച്ചിംഗ് manualil ഇവരുടെ സംഭാഷണം ഉള് ക്കൊള്ളിക്കാനുള്ള ആഖാനം തയാറാകണം.
രാവിലെ കുട്ടികക്ക് എന്തുല്സാഹം ... ഞാന്‍ എത്തുന്നതിനു മുന്‍പേ അവര്‍ കാന്‍വാസ് ഒരുക്കാന്‍ തുടങ്ങിയിരുന്നു .ഡിസ്പ്ലേ ബോര്‍ഡില്‍ വിവിധ തരം കാന്‍വാസ് ആവിഷ്കാരങ്ങള്‍ ...അതു എല്ലാവര്ക്കും കാണാന്‍ അവസരം ..തവളയും ഞണ്ടും തമ്മില്‍ ഇന്ന് കാര്യം പറയും ... അതെഴുതിയാല്‍ ആദ്യ പോര്‍ട്ട് ഫോളിയോ ആകും.
..[ ചിത്രങ്ങള്‍ --അനുബന്ധം]
kalari.3
മഴനടത്തം കഴിഞ്ഞപ്പോള്‍ അമ്മമാര്‍ മക്കളെ വിളിക്കാന്‍ എത്തി... അവര്‍ കൌത്കത്ത്തോടെ ക്ലാസ്റൂം നോക്കി ചിത്രങ്ങളും എഴുത്തും നോക്കി ..
ഞ ചോദിച്ച ..എന്തൊക്കെ വിശേഷം? അപ്പോള്‍ മനസ്സിലായി ന്നലെ കഹ എഴുതിയത് എല്ലാവര്ക്കും ബോധ്യപ്പെട്ടിരിക്കുന്നു..
എന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു ... നോട്ടു പുസ്തകത്തിന് വളര്‍ച്ച.. ആര്‍ക്കും അമിത ഭാരനം നല്‍കാതെ... ചിന്തക്ക് വക നല്കി യുള്ളത് .
ഞാന്‍ കുട്ടികളോട് പറഞ്ഞു ..അമ്മുവിന്റെ വീട്ടില്‍ നാളെ ഒരു വിസേഷുണ്ട് ...എന്റെ വീട്ടിലും ..നിങ്ങളുടെ വീട്ടിലോ / ഉണ്ട് ..നോക്കട്ടെ ...ചോദിക്കാം ..
നെ പറയാം എന്നൊക്കെ മറുപടി . എങ്കില്‍ നാളെ ചിത്രം വരച്ചോ എഴുതിയോ വിശേഷം പര്യമെന്ന് അവര്‍ ...ഒരാള്‍ ഒരെണ്ണം പോരെ...
ഞാന്‍ ഓടിച്ചു ,...മതി ... അവര അമ്മമാരുടെ കയ്യും പിടിച്ചു മടങ്ങി .
kalari
കഥ വായിച്ചുകഴിഞ്ഞപ്പോള്‍ അവര്‍ക്ക് കളിക്കണം എന്നായി .. അരങ്ങു ഒരുക്കല്‍ കളികള്‍ ഇനിയും ബാക്കിയുണ്ട് ...അവര്‍ക്ക് ജന മഴ വരമ്പ് തറയില്‍ വരച്ചു നല്കി ...
പലരും ശ ന്കിച്ചു നിന്നു ...അമ്മുവിനും കൂട്ടുകാര്കും ഒപ്പം എന്നായപ്പോള്‍ എല്ലാരും തയാറായി ...[വീഡിയോ ]
പെണ് കുട്ടികളുടെ പരുങ്ങല് തിരിച്ചറിയാനായി ...മഴ പെയ്താല്‍ ചെളി ആവില്ലേ ..വരമ്പില്‍ ചിലപ്പോള്‍ തെന്നില്ലേ .. വസ്ത്രം നനയില്ലേ....
ചെരിപ്പിട്ടു നടക്കനാവുമോ ...കുറെ ചെറിയ ചോദ്യങ്ങള്‍ ചോദിച്ചു ...
അജ്മിയ അവളുടെ നീളന്‍ പാവാട മുട്ടോളം കയറ്റി ഒറ്റ നടപ്പ് ... അരവിന്ദ് ചെരുപ്പൂരി കയ്യില്‍ പിടിച്ചു..ശ രിക്കും മഴ നടത്തം ...
പിന്നെ ഒരു കൂക്കി വിളിയും മഴയിരമ്പം പോലെ .. പ്രകടന വേളയില്‍ ലെക്ഷ്യത്ത്തില് പറഞ്ഞ ചില വസ്തുതകള്‍ക്കുള്ള സൂചകങ്ങള്‍ ടീച്ചറുമായി
ചേര്‍ന്നു വികസിപ്പിച്ചു ...പെണ് കുട്ടികള്‍ വീട്ടടിമകളിലേക് ചുരുങ്ങാതിരിക്കാന്‍ ഉള്ള പരി ശീ ലനം ഒന്നാം ക്ലാസിലും .
മോട്യുല്‍ രണ്ട് സമയം -ഒന്നര ദിനം
പ്രക്രിയആശയം -----മഴക്കാലത്ത് നമുക്ക് ചുറ്റുമുള്ള ജലാശയങ്ങള്‍ നിറയുന്നു
ആശയത്തുടര്ച്ച..ക്രമം.. ആശയവളര്‍ച്ച ഇവപാലിച്ചു വരികള്‍ കൂട്ടിച്ചേര്‍ക്കുന്നു

രചനാപ്രക്രിയ തുടരുന്നു ..എഡിറ്റിംഗ് വരികള്‍ കൂടി ചേര്‍ക്കല്‍ പൂര്‍ത്തിയാകുന്നു .
ആഖ്യാനം തുടരുന്നു .അമ്മുവിന്റെ കുട കാണാന്‍ കുഞ്ഞിക്കിളി മാത്രം വന്നില്ല .. മഞ്ഞക്കിളി വിചാരിച്ചു ...അവള്‍ക്കു ഒരു ചിത്രം വരച്ചു നല്‍കാം. നമുക്കും വരച്ചാലോ.. വരച്ചതോടൊപ്പം അവള് ചില കാര്യങ്ങള്‍ എഴുതുകയും ചെയ്തു ...കൂട്ടിചെര്ത്തെഴുതാമോ ? വലിയ പേപ്പര്‍ നല്കുന്നു ... അമ്മുവിന്റെ കുട .അമ്മുവിന്റെ പുള്ളിക്കുട എന്നെഴുതിയ വര്‍ക്ക് ഷീറ്റു നല്കുന്നു .. ഇഷ്ടമുള്ള കുട വരച്ചു എഴുതി വരാന്‍ നിര്‍ദേശിക്കുന്നു.
Tuesday, July 5, 2011
ക്ലാസ് PTA യില്‍ നല്ല പങ്കാളിത്തം .അമ്മമാരെ തങ്ങളുടെ പഠന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ കത്തെഴുതി വിളിച്ചത് മക്കള്‍ തന്നെ .തീരെ സൌകര്യ മില്ലാത്തവര്‍ ഒഴികെ എല്ലാരും എത്തി ...ക്ലാസ് മുറി നോക്കി ക്കണ്ടു.ഇഷ്ടമായി ...കളി വള്ളങ്ങള്‍ .... വര്‍ണ്ണ ക്കുടകളും ചിത്രങ്ങളും നിറഞ്ഞ ചുവരുകള്‍ .ഡിസ്പ്ലേ ബോര്‍ഡുകള്‍ .. ഗ്രാഫു വായന പ്രക്രിയ അവര്‍ ശ്രദ്ധിച്ചിരുന്നു ...കളിക്കുടുക്ക വായിക്കുമ്പോള്‍ ഇനി വാക്കുകള്‍ തിരിച്ച റിഞ്ഞാണോ വായിക്കുന്നതെന്ന് ഞങ്ങള്‍ നോക്കാം ...എങ്കിലും ടീച്ചറെ ..അക്ഷര മെഴുതി കൈ വഴങ്ങണ്ടേ ..കോപ്പി എഴുതി കയ്യക്ഷരം നന്നാക്കണ്ടേ ,,, ഈ ചോദ്യങ്ങള്‍ ഞങ്ങളെ അലോസരപ്പെടുത്തിയില്ല .അഥവാ പ്രതീക്ഷിക്കുകയും ചെയ്തു ...
വരികള്‍ കൂട്ടിച്ചേര്‍ക്കല്‍ ..........കുട്ടികള്‍ ആശയ ഭൂപടത്തില്‍ നിന്നും ബിഗ് ബുക്കുകളുടെ സഹായത്തോടെയും മൂന്നു വരികള്‍ സ്വയം എഴുതി ....അതിശയം ..ഇനിയൊരിക്കല്‍ പറഞ്ഞാല്‍ ആ വാക്കുകള്‍ കാണാതെ എഴുതുമോ?അമ്മമാര്‍ ചോദിച്ചു ...SPIRALLING എന്തെന്നവരെ മനസ്സിലാക്കി.എല്ലാം തൃപ്തി .......എങ്കിലും പോകാന്‍ നേരം പറഞ്ഞു ..എന്നും മക്കളുടെ കൂടെ യിരുന്നു വരയ്കാനോ .പറയാനോ എന്തെങ്കിലുമൊന്നു ......... ഹോം വര്ക്കായൊന്നും വേണ്ട .. എനിക്കാ മനസ്സുകളെ മനസ്സിലായി. അവര്‍ പിരിഞ്ഞതിനു ശേഷം ഞാന്‍ കുട്ടികളുടെ ബുക്ക് നോക്കി ..ഒറ്റപ്പെട്ട അക്ഷര ക്കീറുകള്‍ . വാക്കുകള്‍ വ്യക്തിഗത എഴുത്ത് ....എനിക്ക് മാത്രം മനസ്സിലാകുന്നു .......അമ്മക്ക് ?ഞാന്‍ കൂടുതല്‍ ചിന്തിച്ചു ..ഒരുത്തരം തോന്നി ...പറയട്ടെ .?
Subscribe to:
Posts (Atom)