Wednesday, July 20, 2011

പിറ്റേന്ന്  രാവിലെ അവര്‍ എന്നെ കാത്തിരുന്നു ..വീട്ടു വിശേ ഷങ്ങള്‍ പങ്കു വയ്ക്കാന്‍ ..മിക്കവരും എഴുതി വന്നു ..രക്ഷിതാക്കളുടെ ആരോഗ്യപരമായ ഇടപെടല്‍ അവയില്‍
ഞാന്‍ കണ്ടു .. അമ്മുവിന്‍റെ മുത്ത ശ്ശി വിശേഷമാണ് ആഖ്യാനമായി അവതരിപ്പിച്ചത് ..ഞാനും പറഞ്ഞു ഒരു  വിശേഷം ...ആകെ പുത്തനുനര്‍വ്വ് ..
ഇന്ന് വള്ളം ഉണ്ടാക്കി  എണ്ണി എടുക്കണം ... വള്ളം വരച്ചു നിറം കൊടുത്തു ...ഓരോരുത്തരും ഉണ്ടാക്കിയത്  ഒട്ടിച്ചു .ആസിയ കൊടുത്ത നിറങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി .combination  contrast .. proportion ... വലിയ ചിത്രകാരന്മാര്‍ക്ക് തുല്യം ... അതും  അവളുടെ നോട്ടു പുസ്തകത്തിന്‍ പേജ് ആയി മാറി .
നാളെ വലിയ കാന്‍വാസില്‍ ആരൊക്കെ ...  അവര്‍ ചിലരെ ചൂണ്ടിക്കാട്ടി ... അവര്‍ ഉള്ള കാന്‍ വാസിന്റെ ചിത്രം വരച്ചു വരാമോ എന്നു ചോദിച്ചു  ... കൂട്ടുകാര്‍ മൂവരും ..മഞ്ഞക്കിളി ..ഞണ്ട് .. തവള ... അവര്‍ എന്തോ പറയുന്നുണ്ട് ... എന്താവും ...ടീച്ചറിനെ സഹായിക്കലാണ് ..അവര്‍ സന്തോഷ പൂര്‍വ്വം ഏറ്റെടുത്തു .
.നാളെ എന്‍റെ ടീച്ചിംഗ് manualil ഇവരുടെ സംഭാഷണം ഉള്‍ ക്കൊള്ളിക്കാനുള്ള  ആഖാനം തയാറാകണം.
രാവിലെ കുട്ടികക്ക് എന്തുല്സാഹം ... ഞാന്‍ എത്തുന്നതിനു മുന്‍പേ അവര്‍ കാന്‍വാസ് ഒരുക്കാന്‍ തുടങ്ങിയിരുന്നു .ഡിസ്പ്ലേ ബോര്‍ഡില്‍ വിവിധ  തരം കാന്‍വാസ് ആവിഷ്കാരങ്ങള്‍ ...അതു എല്ലാവര്ക്കും കാണാന്‍ അവസരം ..തവളയും ഞണ്ടും തമ്മില്‍ ഇന്ന് കാര്യം പറയും ... അതെഴുതിയാല്‍ ആദ്യ പോര്‍ട്ട്  ഫോളിയോ ആകും.
..[ ചിത്രങ്ങള്‍ --അനുബന്ധം]

No comments:

Post a Comment