Tuesday, July 5, 2011

ക്ലാസ് PTA യില്‍ നല്ല പങ്കാളിത്തം .അമ്മമാരെ തങ്ങളുടെ പഠന പ്രവര്‍ത്തനങ്ങള്‍ കാണാന്‍  കത്തെഴുതി വിളിച്ചത് മക്കള്‍ തന്നെ .തീരെ സൌകര്യ മില്ലാത്തവര്‍ ഒഴികെ എല്ലാരും എത്തി ...ക്ലാസ് മുറി നോക്കി ക്കണ്ടു.ഇഷ്ടമായി ...കളി വള്ളങ്ങള്‍ .... വര്‍ണ്ണ ക്കുടകളും  ചിത്രങ്ങളും നിറഞ്ഞ ചുവരുകള്‍ .ഡിസ്പ്ലേ ബോര്‍ഡുകള്‍ .. ഗ്രാഫു വായന  പ്രക്രിയ അവര്‍ ശ്രദ്ധിച്ചിരുന്നു ...കളിക്കുടുക്ക വായിക്കുമ്പോള്‍ ഇനി വാക്കുകള്‍ തിരിച്ച റിഞ്ഞാണോ വായിക്കുന്നതെന്ന് ഞങ്ങള്‍ നോക്കാം ...എങ്കിലും ടീച്ചറെ ..അക്ഷര മെഴുതി കൈ വഴങ്ങണ്ടേ ..കോപ്പി എഴുതി കയ്യക്ഷരം നന്നാക്കണ്ടേ ,,, ഈ ചോദ്യങ്ങള്‍ ഞങ്ങളെ അലോസരപ്പെടുത്തിയില്ല .അഥവാ പ്രതീക്ഷിക്കുകയും ചെയ്തു ...
വരികള്‍ കൂട്ടിച്ചേര്‍ക്കല്‍ ..........കുട്ടികള്‍ ആശയ ഭൂപടത്തില്‍ നിന്നും ബിഗ്‌ ബുക്കുകളുടെ സഹായത്തോടെയും  മൂന്നു വരികള്‍ സ്വയം എഴുതി ....അതിശയം  ..ഇനിയൊരിക്കല്‍ പറഞ്ഞാല്‍ ആ വാക്കുകള്‍ കാണാതെ എഴുതുമോ?അമ്മമാര്‍ ചോദിച്ചു ...SPIRALLING  എന്തെന്നവരെ മനസ്സിലാക്കി.എല്ലാം തൃപ്തി .......എങ്കിലും പോകാന്‍ നേരം പറഞ്ഞു ..എന്നും മക്കളുടെ കൂടെ യിരുന്നു  വരയ്കാനോ  .പറയാനോ എന്തെങ്കിലുമൊന്നു ......... ഹോം വര്‍ക്കായൊന്നും വേണ്ട .. എനിക്കാ മനസ്സുകളെ മനസ്സിലായി. അവര്‍ പിരിഞ്ഞതിനു ശേഷം ഞാന്‍ കുട്ടികളുടെ ബുക്ക് നോക്കി ..ഒറ്റപ്പെട്ട അക്ഷര ക്കീറുകള്‍ . വാക്കുകള്‍  വ്യക്തിഗത എഴുത്ത് ....എനിക്ക് മാത്രം മനസ്സിലാകുന്നു .......അമ്മക്ക് ?ഞാന്‍ കൂടുതല്‍ ചിന്തിച്ചു ..ഒരുത്തരം തോന്നി ...പറയട്ടെ .?

1 comment:

  1. അറിവുനിര്മ്മാണ പ്രക്രിയയിലൂന്നിയ തുടര്‍ പ്രവര്ത്തകനങ്ങള്‍ നല്കുന്നതിന്റെ സാധ്യത പരീക്ഷിച്ചുകൂടെ?അമ്മുവിന്റെ അനുഭവത്തെ കുട്ടികളുടെ ജീവിതനുഭവവുമായി ബന്ധപ്പെടുത്തി പുതിയ സാധ്യത
    അന്വേഷിക്കണം.കുട്ടിക്ക് വരക്കുകയോ നിര്മിക്കുകയോ ചെയ്യാമല്ലോ.കുട്ടി പറയുന്ന ടെക്സ്റ്റ്‌ അമ്മക്ക് എഴുതി കൊടുക്കാം .കുട്ടിയോട് എങ്ങനെ ഇടപെടണമെന്ന് അമ്മമാര്ക്ക് പരിശീലനം നല്കണം .ആവശ്യകതയില്നിന്നല്ലേ ഏത് പുതിയആശയവും ജനിക്കുക !!! കുട്ടിക്കും അമ്മയ്ക്കും ചേര്ന്ന് വായന സാമഗ്രി നിര്മിച്ചുകൂടെ? അന്വേഷിക്കൂ ......പുതിയ വഴികള്‍ തെളിഞ്ഞു വരാതിരിക്കില്ല

    ReplyDelete