Wednesday, July 20, 2011

മോട്യുല്‍ രണ്ട്‌ സമയം -ഒന്നര ദിനം
പ്രക്രിയ
ആശയം -----മഴക്കാലത്ത് നമുക്ക് ചുറ്റുമുള്ള ജലാശയങ്ങള്‍ നിറയുന്നു
ആശയത്തുടര്‍ച്ച..ക്രമം.. ആശയവളര്‍ച്ച ഇവപാലിച്ചു വരികള്‍ കൂട്ടിച്ചേര്‍ക്കുന്നു
ആഖ്യാനം-----------അമ്മു ഓടി വീട്ടിനുള്ളില്‍ കയറി.പുള്ളിക്കുടയുമായി പുറത്തിറങ്ങി .ഹോ എന്തൊരു മഴ....പുഴക്കരയില്‍ കൂട്ടുകാരെല്ലാം എത്തിയിട്ടുണ്ടാവും ..അമ്മെ ഞാനിപ്പോള്‍ വരാം അവള്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു ....അമ്മൂ ..സൂക്ഷിക്കണേ.അമ്മ പറഞ്ഞു ..എല്ലാരും കാണട്ടെ എന്റെകുട ... പുള്ളിക്കുട... അവള്‍ കുട വട്ടം കറക്കി .മഴത്തുള്ളികള്‍ തെറിച്ചു വീണു ...അമ്മുവും നനഞ്ഞു .അവള്‍ പുഴക്കരയിലെത്തി ...ഹായ് ... പുഴ. അവള്‍ അതിശയിച്ചു . പുഴയില്‍ എന്താ അമ്മു കണ്ടത്? [ സ്വ.പ്രതി].{ പുഴയില്‍ വെള്ളം കൂടി }
ടെക്സ്റ്റ്‌ രൂപീകരിച്ചു വായനക്ക് ശേഷം ആഖ്യാനം തുടരുന്നു . തുടര്‍ന്ന് ആശയ ഭൂപടം രൂപീകരണം .വ്യക്തിഗത എഴുത്ത്
രചനാപ്രക്രിയ തുടരുന്നു ..എഡിറ്റിംഗ് വരികള്‍ കൂടി ചേര്‍ക്കല്‍ പൂര്‍ത്തിയാകുന്നു .
ആഖ്യാനം തുടരുന്നു .അമ്മുവിന്റെ കുട കാണാന്‍ കുഞ്ഞിക്കിളി മാത്രം വന്നില്ല .. മഞ്ഞക്കിളി വിചാരിച്ചു ...അവള്‍ക്കു ഒരു ചിത്രം വരച്ചു നല്‍കാം. നമുക്കും വരച്ചാലോ.. വരച്ചതോടൊപ്പം അവള്‍ ചില കാര്യങ്ങള്‍ എഴുതുകയും ചെയ്തു ...കൂട്ടിചെര്ത്തെഴുതാമോ ? വലിയ പേപ്പര്‍ നല്‍കുന്നു ... അമ്മുവിന്റെ കുട .അമ്മുവിന്റെ പുള്ളിക്കുട എന്നെഴുതിയ വര്‍ക്ക്‌ ഷീറ്റു നല്‍കുന്നു .. ഇഷ്ടമുള്ള കുട വരച്ചു എഴുതി വരാന്‍ നിര്‍ദേശിക്കുന്നു.

No comments:

Post a Comment