വിദ്യാ രംഗം സാഹിത്യ വേദിയും എസ്.എസ് എ യും ചേര്‍ന്ന് നടത്തുന്ന സാഹിത്യ പരിശ്രമ ങ്ങള്‍ക്ക് തുടക്കമായി .ഇത്തവണ വ്യത്യസ്ത തലത്തിലുള്ള വായന അധ്യാപകര്‍ക്ക് നല്‍കിയാണ് പരി ശീലനം ആരംഭിച്ചത് .കൊള്ളാം .ഉയര്‍ന്ന ലക്ഷ്യങ്ങള്‍ .സര് ഗോല്സവങ്ങള് ഒരു പിടി നടക്കും ..നൂറു കണക്കിന് മാസികകള്‍ കുട്ടികളുടെതായി പുറത്തിറങ്ങും വഴി കാട്ടികളായി.അക്കര സ്കൂളിലെ വിനോദന്‍ മാഷും ബാലരാമപുരം സബ് ജില്ലയിലെ ജയകുമാര്‍ സാറും അതുപോലെ പേരറിയാത്ത മറ്റു പലരും നടത്തുന്ന പരിശ്രമങ്ങള്‍ വളരെ അഭിനന്ദനീയം .ഇനിയും ..വിദ്യാരംഗം അതിന്റെ സ്വത്വം നിലനിര്‍ത്താന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും വേണം .മാസികാ വിശകലനം ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ ക്ലബ്ബിനും ചെയാനുണ്ട് . .. ആഴത്തിലും വിശാലതയിലും നടത്തുന്ന വായനാ പ്രവര്‍ത്തനങ്ങള്‍ വിദ്യാ രംഗവുമായി .ഏകോപിപ്പിച്ച .അത്തരം സമീപനം പരി ശീ ലനത്തില്‍ ഉണ്ടായില്ല...കൂടുതല്‍ നിര് ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു . അടുത്ത വര്‍ഷം തുടക്കം മുതല്‍ നടപ്പാക്കാവുന്നവ.കലോത്സവം കൊണ്ട് അവസാനിക്കുന്നില്ല വായനയും എഴുത്തും .കണ് വീനര് മാര്‍ക്കുള്ള പരി ശീ ലനവും ലക്ഷ്യമിടണം .
Sunday, November 20, 2011
ഞങ്ങളുടെ അഖില്‍ ഇന്ന് നമ്മെ വിട്ടു പിരിഞ്ഞു.മിടുക്കനായ പത്താം ക്ലാസ് വിദ്യാര്‍ഥി .സ്കൂളില്‍ മൃതദേഹം പൊതു ദര്‍ശ നത്തിനു വച്ചു .കൂട്ടുകാര്‍ അവനെ ഒരു നോക്ക് കാണാന്‍ കണ്ണീരോടെ കാത്തു നിന്നു .അപ്പോള്‍ ഒരാളുടെ നിര്‍ദേശം .മാലയിട്ടിട്ടുള്ളവര് വരാന്‍ പാടില്ല. മാല എന്ന് വച്ചാല്‍ വൃശ്ചിക മാല.കുട്ടികള്‍ അത് കേട്ട് ഒന്നും മിണ്ടാനാകാതെ നിന്നു .പിന്നെ സ്വന്തം കഴുത്തുകളിലേക്ക് നെടു വീര്പ്പോടെ നോക്കി... ആചാരത്തിനും സ്നേഹത്തിനും ഇടയിലുള്ള ധര്‍മ സങ്കടം .ഒടുവില്‍ കൂട്ടുകാരനെ കാണാതെ കുറേപ്പേര് മടങ്ങി. അഖിലിനെ അവര്‍ അവസാനമായി കാണരുതെന്ന് ദൈവ ത്തിനു വിചാരം ഉണ്ടായിരുന്നോ ? ഇല്ലെന്നു ഉറപ്പ്...എല്ലാ ആചാരങ്ങള്‍ക്കും അതീതനാണ് താനെന്നു എത്രയോ തവണ അദ്ദേഹം പറഞ്ഞിരിക്കുന്നു .എന്നിട്ടും .........ആരാണ് ഇനി നമ്മെ സ്നേഹവും അന്ധ വിശ്വാസവും തമ്മിലുള്ള അകലം പഠിപ്പിക്കുക?മതാതീതനായി വര് ത്തിക്കുകയും കീഴാലര്ക്കൊപ്പം താമസിക്കുകയും ചെയ്യുന്ന ദൈവങ്ങള്‍ വിശാല മനസ്കരാണ് .
എല്ലാ വിശ്വാസങ്ങളെയും പരിശോ ധിക്കുവാനും പരിഷ്ക്കരിക്കാനുമുള്ള സന്ദേശം നവോത്ഥാനം നല്കി.പക്ഷെ കേരളം ഇരുട്ടിലേക്ക് തന്നെ.തര്‍ക്കമില്ല.
മനുഷ്യരെ പരി ഗണിക്കാതെ ഏതു ദൈവത്തോടാണ് നാം കൂറ് കാട്ടുക ? നിശബ്ദമായി കണ്ണീരൊഴുക്കി പ്പോയ കൂട്ടുകാരുടെ ദുഖത്തില്‍ പങ്കു ചേര്‍ന്ന് കൊണ്ട് ,,,,,
ടീച്ചര്‍
Friday, September 16, 2011
ഇന്നലെ ഏഴാം ക്ലാസിലെ മലയാളം പീരീടില്‍ കുട്ടികള്‍ക്കൊപ്പം കൂടി .സൂക്ഷ്മ തല വായന നടന്നു .ഗ്രൂപ്പുകള്‍ അവതരിപ്പിച്ച വേളയില്‍ അവരുടെ അനുഭവ സീമയിലുള്ള ആളുകളുടെ കാര്യം കൂട്ടിച്ചേര്‍ത്തു .അന്ധ ഗായകന് ബാബു . . പച്ചക്കറി കൃഷി നടത്തി ഉപ ജീവനം തേടുന്ന ചന്ദ്രിക ചേച്ചി ...എല്ലാവരും ചര്‍ച്ചയില്‍ നിറഞ്ഞു .
പ്രയോഗ വിശേഷങ്ങളും പ്രത്യേകതകളും പങ്കു വച്ച് .ഉഷാറായ ക്ലാസ്മുറി .
കുട്ടികള്‍ കടന്നു പോയ ഒരു വാക്കിന് മേലായിരുന്നു എന്റെ ശ്രദ്ധ .വിന്യാസം .ഞാനവരോട് അതെപ്പറ്റി ചോദിച്ചു .അവ്യക്തമായ ഉത്തരങ്ങള്‍ . ഒടുവില്‍ ക്ലാസില്‍ നിന്ന് ഒരു ഹെലെന് കെല്ലരെ കണ്ടെത്തി .ഞാന്‍ പുറത്ത് പോയി കുറെ ഇലക്കൂട്ടങ്ങള്‍ ശേഖരിച്ചു .കുട്ടി മെല്ലെ മെല്ലെ അവ സ്പര്‍ശിച്ചു .അവള് അതെന്താണെന്ന് മനസ്സിലാക്കി .പിന്നെ ഇലകളുടെ വിന്യാസം അവള് കൂട്ടുകാര്‍ക്ക് വിശദീകരിച്ചു നല്കി .കൂട്ടുകാരും ആ പ്രവര്‍ത്തനത്തില്‍ മുഴുകി .കുട്ടികള്‍ ഒരു വാക്ക് അനുഭവിക്കുകയെന്നാല്‍ എന്തെന്ന് ഞാന്‍ കണ്ടു .
Friday, August 26, 2011
സ്കൂള്‍ തുറക്കുമ്പോള്‍ എല്ലാരും ഓണക്കോടി ഇട്ടു വരുമോ എന്ന് ചോദ്യം .........ചില കൊച്ചു മുഖങ്ങള്‍ വാടി.സര് .. അതോടെ . ഓണം പൊളിഞ്ഞില്ലേ?
ഏറ്റവും വലിയ സാംസ്കാരിക കള്ളത്തരം എന്ന് പറയാം നമുക്ക് ഓണത്തെ ............കുട്ടികളില്‍ നിന്നത് മറയ്കാം എന്നേയുള്ളു .എന്നിട്ട് ഒരു കടം കഥ പോലെ മാവേലിയുടെ ഓണ സ്വപ്നങ്ങള്‍ അവരില്‍ അടിചെല്പ്പിക്കാം.... അവരില്‍ ഒരു വിഭാഗം പറയുന്നു .
ഓണത്തിനു മാംസം കഴിക്കാന്‍ പാടില്ല ...പൊളിഞ്ഞു ദേശീയോല്സവം ......k.e.n.മാഷെ ഓര്‍ക്കുന്നു ഇപ്പോള്‍ ........മത രഹിതം എന്നെഴുതാന്‍ എനിക്ക് കരുത്തു പോരാ......സത്യം .
Thursday, August 25, 2011
ഇന്ന് ഒന്നാം ക്ലാസുകാര്‍ വര്‍ഗീകരണം നടത്തി ..........ഹോ ..ഈ വെണ്ടക്കേം... ചെമ്പരത്തീം ........... ഉം .ഏതായാലും പണി പറ്റിച്ചു ... എഴുതിക്കഴിഞ്ഞപ്പോള്‍ അശ്വതി ടീച്ചര്‍ പറഞ്ഞു ...ഓണം വരികല്ലേ ..........ആശംസ കാര്‍ഡു ഉണ്ടാക്കിയാലോ ....... മനസ്സില്‍ ഒരു ചിന്ത ...അതിനു മുന്‍പേ വരുന്നല്ലോ പെരുന്നാള്‍ ........... എങ്കില്‍ രണ്ടിനും കൂടി ഒരു കാര്‍ഡ്.എല്ലാ കൂട്ടുകാരും സമ്മതിച്ചു . കാര്‍ഡില്‍ എന്തൊക്കെ വേണം ... പെരുന്നാള്‍ പിറ ... നക്ഷത്രം .........അത്തപ്പൂക്കളം .മാവേലി ...പിന്നെയും കുറെ കാര്യങ്ങള്‍ .........
ഈ കാര്ടിനൊരു പ്രത്യേകത കൂടി ഉണ്ട് ... പുല്‍ക്കഷണങ്ങള്‍ .... വര്ണ്ണക്കടലാസുകള് .... പെന്‍സില്‍; വെട്ടിക്കിട്ടിയ കഷണങ്ങള്‍ .എല്ലാം ചേര്‍ത്ത് കുട്ടികള്‍ നിര്‍മ്മിക്കുന്നവയാണ് ...
..... അങ്ങനെ ഒന്നാം ക്ലാസില്‍ ആദ്യത്തെ മതേതര ആശംസാ കാര്ഡ്പിറന്നു ....
Wednesday, August 24, 2011
ഇന്നലെ ഒരു വിദ്യാലയത്തില്‍ പോയി .അവിടെ പരീക്ഷപ്പനി ....
ആര്‍ക്കും ഒരു തെളിച്ചവുമില്ല ..ഞാന്‍ സഹായിയായി കൂടി .......ടീച്ചര്‍ ആഖ്യാനം മനോഹരമായി അവതരിപ്പിച്ചു ..ഓണപ്പാട്ടുകളാല്‍ ക്ലാസ് മുറി നിറഞ്ഞു .ഒടുവില്‍ കുട്ടികള്‍ വരികള്‍ കൂട്ടിച്ചേര്‍ക്കാന്‍ തുടങ്ങി ....ഓണ അനുഭവങ്ങളും ഭാവനയും ചിന്തകളായും മാറി എഴുത്താകുന്നത് ഞങ്ങള്‍ കണ്ടു ഒടുവില്‍ അത് വായിച്ചു .. മുപ്പതു കുട്ടികളില്‍ ഒന്നും എഴുതാത്തതായി ആരുമില്ല ..പിന്നാക്ക ക്കാരനാനെന്നു ടീച്ചര്‍ പറഞ്ഞ അല്‍ അമീന് പോലും ഓണം വന്നല്ലോ ..........എന്ന് തുടങ്ങി രണ്ടു വരി സ്വന്തമായി എഴുതിയിരിക്കുന്നു ....
ശാന്തമ്മ ടീച്ചര്‍ക്ക് സന്തോഷമായി .ചോദ്യപേപ്പര്‍ കിട്ടാനെടുത്ത ക്ഷീണം ടീച്ചര്‍
മറന്നു ... മനോഹരമായ ക്ലാസ്റൂം പ്രക്രിയ ....
എന്നിട്ടും മനസ്സിലാകാത്തത് നമ്മുടെ കുട്ടികളെ.............. പരീക്ഷിക്കാന്‍ .............ആര്‍ക്കാണ് ധൃതി എന്നതത്രേ !
റീന ടീച്ചര്‍ കുട്ടികളുടെ പോര്‍ട്ട് ഫോളിയോ കാണിച്ചു .....നാലാം ക്ലാസുകരുടെത് ..മനോഹരം ...കുട്ടികള്‍ സ്വയം വിലയിരുത്തുന്നവ അവരുടെ തന്നെ കുറിപ്പുകളായി ചേര്‍ത്തിരിക്കുന്നു .....സ്കൂളില്‍ കമ്പ്യൂട്ടര്‍ കേടാണ് .എന്നിട്ടും
അവര്‍ വിവര സാങ്കേതികത്വം പഠനത്തില്‍ ഉള്‍പ്പെടുത്തുന്നു ...
നന്മ നിറഞ്ഞ വിദ്യാലയം .........ഇനിയും ലാബിനും ലൈബ്രറിക്കും അവിടെ ഒട്ടേറെ സാധ്യതകള്‍ .
Sunday, August 21, 2011
ഇത്തവണ ഹോളി എന്ജെല്സ് സ്കൂളിന്റെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ഞാനും പങ്കെടുത്തു .കൊടി ഉയര്‍ത്തി .കവിത ചൊല്ലി . രക്ഷിതാക്കളുടെ വലിയ കൂട്ടായ്മ .ഭരണ സിരാ കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ മക്കള്‍ ഈ ഐടെഡ് സ്കൂളിലെ പഠിതാക്കള്‍ .മധുരം നുണഞ്ഞു .ദേശഭക്തി ഗീതങ്ങള്‍ കേട്ടു..കലാ പരിപാടികള്‍ ധാരാളം .....സ്വാതന്ത്ര്യ ദിന സന്ദേശം...ഇന്‍ഡ്യന്‍ ജനത അധിവസിക്കുന്ന ഇടങ്ങളിലെല്ലാം ഇന്ന് മുഴങ്ങും .എന്തോ ....ആ കുരുന്നുകളോട്
രാജ്യം നേരിടുന്ന ആശന്കകള്‍ പങ്കു വച്ചില്ല.ഇന്നവര്‍ ഈ ദിനത്തിന് മധുരം
നുണയട്ടെ... .... ദേശീയ ഗാനാലാപനം അവര്‍ കേട്ടു നില്ക്കട്ടെ .
Friday, August 12, 2011
ദേശീയ ഗാനാലാപനം
------------------------------------------------------------
ജന ഗണ മന ..ദേശീയ ഗാനം കുട്ടികള്‍ രണ്ടു നേരവും പാടുന്നു .
ഈ ആലാപനം നമ്മുടെ കുട്ടികളില്‍ ദേശഭക്തി വളര്‍ത്തണം .അതാണ് ലക്ഷ്യം .
എങ്കില്‍ അവര്‍ എന്താണ് അതിലെ ഉള്ളടക്കമെന്നു തിരിച്ചറിയണം ...
നദികളും നാടും ഏതെന്നും എന്തെന്നും അറിയണം
ഓരോപദവും നല്കുന്ന രാജ്യ സ്നേഹം വലുതാണ്
അതില്‍; നിന്ന് ലോക സ്നേഹമെന്ന വിശാല വീക്ഷണം ഉണ്ടാകണം
തുടക്കത്തില്‍ സാമൂഹിക ശാസ്ത്ര ക്ലബ് സ്കൂളിനായി ഈ ദൌത്യം ഏറ്റെടുക്കട്ടെ
അവര്‍ക്ക് അതിനായി തന്ത്രങ്ങള്‍ ഒരുക്കാന്‍ നമുക്ക് സഹായിക്കാം .
ഒരു ഒത്തുചേരല്‍ ദിനത്തില്‍ ദേശീയ ഗാനത്തിന് വരികളിലെ കാഴ്ചകള്‍ കാണിച്ചാലോ
ഈണവും താളവും കേള്‍പ്പിച്ചാലോ
വാക്കുകളുടെ ഉച്ചാരണം പരിചയപ്പെടുത്തിയാലോ
ഇതാ സ്വാതന്ത്ര്യ ദിനം വരവായി .
വളയന്ചിറങ്ങരയില് ഒന്നാം
ക്ലാസിലെ കുട്ടികള്‍ സ്കൂള്‍ വാര്‍ത്തകള്‍ ചേര്‍ത്ത് പത്രം തയാറാക്കുന്നു . അസ്സംബ്ലിയില്‍ അവര്‍ അത് അവതരിപ്പിക്കുന്നു.
അവിടെ ശ്രീലത ടീച്ചര്‍ കുട്ടികളുടെ എഴുത്ത് മെച്ചപ്പെടുത്താന്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ പ്രക്രിയ ബന്ധിതമായി നല്‍കുന്നുമുണ്ട്
ഒരു srg യില്‍ ടീച്ചറുടെ അനുഭവക്കുറിപ്പുകള്‍ നാം ചര്‍ച്ച ചെയ്തു .പരിശീ ലനത്ത്തിലും ഉള്‍പ്പെടുത്തി ...
എന്നിട്ടും പരിഹരിക്കേണ്ടതായ പ്രശ്നങ്ങള്കുട്ടികളുടെ എഴുത്തുമായി ബന്ധപ്പെട്ടു ഒന്നാം ക്ലാസില്‍ ഇനിയും ഉണ്ട് അന്വേഷണങ്ങള്‍ക്ക് അവസരം ബാക്കിയാണ് എന്നര്‍ഥം .
പല അധ്യാപകരും തനിമയുള്ള ലേഖന പ്രവര്‍ത്തനങ്ങള്‍ നല്കുന്നു.എങ്കില്‍ അത് കൂടുതല്‍ മിഴിവുറ്റതാക്കി നല്കിക്കൂടെ ..പഞ്ചായത്ത് കൂട്ടായ്മയോ ബ്ലോഗ് പങ്കിടല്‍ ആയോ ...
ദയവായി പ്രതികരിക്കണേ ...
ഇന്നലെ ഡി .ആര് .ജി തുടങ്ങി ..ഒന്നാം ക്ലാസിലെ കുട്ടികളുടെ നോട്ടുപുസ്തകം എങ്ങനെയാകണമെന്നു ചര്‍ച്ച ചെയ്തു . ആവേശകരമായ ഈ ചര്‍ച്ചയില്‍ അതിന്റെ ആവശ്യം പ്രകടമായിരുന്നു .
കുട്ടികളുടെ ചിന്താ പ്രക്രിയക്ക് തടസ്സമാകാത്തത്
സമീപനത്തെ പൂര്‍ണ്ണമായും പിന്തുടരുന്നത്
കുട്ടിക്കും രക്ഷിതാവിനും ടീച്ചര്‍ക്കും ഇടയില്‍ വിനിമയ സൗകര്യം നല്‍കുന്നത്
കുട്ടിയുടെ സ്വതന്ത്ര ചിന്തയെ പിന്തുടരുന്നത്
യാന്ത്രികമായ പ്രവര്‍ത്തനം അല്ലാത്തത്
കുട്ടിയുടെ സ്വതന്ത്ര ചിന്തയെ പിന്തുടരുന്നത്
യാന്ത്രികമായ പ്രവര്‍ത്തനം അല്ലാത്തത്
....................എന്നിങ്ങനെ ധാരാളം അഭിപ്രായങ്ങള്‍ സ്വരൂപിച്ചു .
വലിയ നോട്ടുപുസ്തകം .....അത് കുട്ടിയുടെ ശേഖരണ പുസ്തകവും കൂടിയാകാം
അത് നന്നായി കുട്ടിക്ക് തന്നെ lay out ചെയ്യാം
ഭാവന്നത്മകമായി ചിന്തിച്ചു നല്ല dessigner ആകാനുള്ള വഴി ഒരുക്കാം bigpicture പോലുള്ളവ കുട്ടിക്ക് design ചെയ്യാം
വായന ...വ്യവഹാര രൂപ രചന എന്നിവ കഴിഞ്ഞാല്‍ ആഖ്യാന ത്തുടര്‍ച്ച സ്വീകരിച്ചു ഒരു മോടുളില്‍ ഇത്തരം ഒരുപ്രവര്‍ത്തനം നല്‍കാമെന്നാണ് ഇപ്പോഴെടുത്ത തീരുമാനം .
ചില സുഹൃത്തുക്കള്‍ ആഖ്യാന അവതരണം നടത്തുന്നതിനിടയില്‍ എഴുത്ത് ആകാമോ എന്ന് ചിന്തിച്ചു
കുട്ടിയുടെ മനസ്സില്‍ വളര്‍ത്തി എടുക്കുന്ന ബിംബങ്ങളെ തകര്‍ക്കാന്‍ മാത്രമല്ലേ അത്തരം എഴുത്ത് സഹായിക്കൂ അത് കൃത്രിമമാണ് .
ആഖ്യാന അവതരണം ...... സവിശേഷതകള്‍ നാം പലതവണ ചര്‍ച്ച നടത്തിയിട്ടുണ്ട്
[ചൂണ്ടു വിരല്‍ .....വായന....പോസ്റ്റിനോട് കടപ്പാട് .
ഒരു മോടുളില്‍ എങ്ങനെ കുട്ടിയുടെ നോട്ടു പുസ്തകം കണ്ണി ചെര്ക്കാമെന്നാനു ഇന്ന് നടക്കുന്ന ചര്‍ച്ച.അതിനായി ഓരോ ഗ്രൂപ്പും അടുത്ത യുനിട്ടിലെ മോടുളുകള് തയാറാക്കി വരും
സ്വകാര്യ tuition രീതിയും മറ്റും ആവര്‍ത്തന എഴുത്തിലേക്കും അതുവഴി ഒന്നാം ക്ലാസുകാരനെ പഠനം പീഡനമാക്കുന്ന അവസ്ഥ യിലേക്കും നയിക്കുന്നു ....
സിദ്ധാന്തങ്ങള്‍ പ്രയോഗിച്ചു വിജയം കൊയ്തു രക്ഷിതാവിനെക്കൂടി അത് ബോധ്യപ്പെടുത്തേണ്ട ചുമതല നമുക്കുണ്ട്
ഉല്‍പ്പന്ന കേന്ദ്രിതമായ ചര്ച്ചയാനെങ്കിലും അതിലേക്കു നയിക്കുന്ന ചിന്താപ്രക്രിയയ്ക്ക് തന്നെയാണ് ഇവിടെയും നാം പ്രാധാന്യം കൊടുത്തിട്ടുള്ളത്
ബത്തേരി പഞ്ചായത്ത് നടത്തിയ ചില പ്രവര്‍ത്തനങ്ങള്‍ ചൂണ്ടു വിരല്‍ കാണിച്ചു തന്നിട്ടുള്ളതും ഓര്‍മ്മിക്കുന്നു .
അന്വേഷണം കൂടുതല്‍ നടത്തണം .. അതിനു നിര്‍ദേശങ്ങള്‍ നല്കി സഹായിക്കുമല്ലോ
Wednesday, July 20, 2011
പിറ്റേന്ന് രാവിലെ അവര്‍ എന്നെ കാത്തിരുന്നു ..വീട്ടു വിശേ ഷങ്ങള് പങ്കു വയ്ക്കാന്‍ ..മിക്കവരും എഴുതി വന്നു ..രക്ഷിതാക്കളുടെ ആരോഗ്യപരമായ ഇടപെടല്‍ അവയില്‍
ഞാന്‍ കണ്ടു .. അമ്മുവിന്റെ മുത്ത ശ്ശി വിശേഷമാണ് ആഖ്യാനമായി അവതരിപ്പിച്ചത് ..ഞാനും പറഞ്ഞു ഒരു വിശേഷം ...ആകെ പുത്തനുനര്‍വ്വ് ..
ഇന്ന് വള്ളം ഉണ്ടാക്കി എണ്ണി എടുക്കണം ... വള്ളം വരച്ചു നിറം കൊടുത്തു ...ഓരോരുത്തരും ഉണ്ടാക്കിയത് ഒട്ടിച്ചു .ആസിയ കൊടുത്ത നിറങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി .combination contrast .. proportion ... വലിയ ചിത്രകാരന്മാര്ക്ക് തുല്യം ... അതും അവളുടെ നോട്ടു പുസ്തകത്തിന് പേജ് ആയി മാറി .
നാളെ വലിയ കാന്‍വാസില്‍ ആരൊക്കെ ... അവര്‍ ചിലരെ ചൂണ്ടിക്കാട്ടി ... അവര്‍ ഉള്ള കാന്‍ വാസിന്റെ ചിത്രം വരച്ചു വരാമോ എന്നു ചോദിച്ചു ... കൂട്ടുകാര്‍ മൂവരും ..മഞ്ഞക്കിളി ..ഞണ്ട് .. തവള ... അവര്‍ എന്തോ പറയുന്നുണ്ട് ... എന്താവും ...ടീച്ചറിനെ സഹായിക്കലാണ് ..അവര്‍ സന്തോഷ പൂര്‍വ്വം ഏറ്റെടുത്തു .
.നാളെ എന്റെ ടീച്ചിംഗ് manualil ഇവരുടെ സംഭാഷണം ഉള് ക്കൊള്ളിക്കാനുള്ള ആഖാനം തയാറാകണം.
രാവിലെ കുട്ടികക്ക് എന്തുല്സാഹം ... ഞാന്‍ എത്തുന്നതിനു മുന്‍പേ അവര്‍ കാന്‍വാസ് ഒരുക്കാന്‍ തുടങ്ങിയിരുന്നു .ഡിസ്പ്ലേ ബോര്‍ഡില്‍ വിവിധ തരം കാന്‍വാസ് ആവിഷ്കാരങ്ങള്‍ ...അതു എല്ലാവര്ക്കും കാണാന്‍ അവസരം ..തവളയും ഞണ്ടും തമ്മില്‍ ഇന്ന് കാര്യം പറയും ... അതെഴുതിയാല്‍ ആദ്യ പോര്‍ട്ട് ഫോളിയോ ആകും.
..[ ചിത്രങ്ങള്‍ --അനുബന്ധം]
kalari.3
മഴനടത്തം കഴിഞ്ഞപ്പോള്‍ അമ്മമാര്‍ മക്കളെ വിളിക്കാന്‍ എത്തി... അവര്‍ കൌത്കത്ത്തോടെ ക്ലാസ്റൂം നോക്കി ചിത്രങ്ങളും എഴുത്തും നോക്കി ..
ഞ ചോദിച്ച ..എന്തൊക്കെ വിശേഷം? അപ്പോള്‍ മനസ്സിലായി ന്നലെ കഹ എഴുതിയത് എല്ലാവര്ക്കും ബോധ്യപ്പെട്ടിരിക്കുന്നു..
എന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു ... നോട്ടു പുസ്തകത്തിന് വളര്‍ച്ച.. ആര്‍ക്കും അമിത ഭാരനം നല്‍കാതെ... ചിന്തക്ക് വക നല്കി യുള്ളത് .
ഞാന്‍ കുട്ടികളോട് പറഞ്ഞു ..അമ്മുവിന്റെ വീട്ടില്‍ നാളെ ഒരു വിസേഷുണ്ട് ...എന്റെ വീട്ടിലും ..നിങ്ങളുടെ വീട്ടിലോ / ഉണ്ട് ..നോക്കട്ടെ ...ചോദിക്കാം ..
നെ പറയാം എന്നൊക്കെ മറുപടി . എങ്കില്‍ നാളെ ചിത്രം വരച്ചോ എഴുതിയോ വിശേഷം പര്യമെന്ന് അവര്‍ ...ഒരാള്‍ ഒരെണ്ണം പോരെ...
ഞാന്‍ ഓടിച്ചു ,...മതി ... അവര അമ്മമാരുടെ കയ്യും പിടിച്ചു മടങ്ങി .
kalari
കഥ വായിച്ചുകഴിഞ്ഞപ്പോള്‍ അവര്‍ക്ക് കളിക്കണം എന്നായി .. അരങ്ങു ഒരുക്കല്‍ കളികള്‍ ഇനിയും ബാക്കിയുണ്ട് ...അവര്‍ക്ക് ജന മഴ വരമ്പ് തറയില്‍ വരച്ചു നല്കി ...
പലരും ശ ന്കിച്ചു നിന്നു ...അമ്മുവിനും കൂട്ടുകാര്കും ഒപ്പം എന്നായപ്പോള്‍ എല്ലാരും തയാറായി ...[വീഡിയോ ]
പെണ് കുട്ടികളുടെ പരുങ്ങല് തിരിച്ചറിയാനായി ...മഴ പെയ്താല്‍ ചെളി ആവില്ലേ ..വരമ്പില്‍ ചിലപ്പോള്‍ തെന്നില്ലേ .. വസ്ത്രം നനയില്ലേ....
ചെരിപ്പിട്ടു നടക്കനാവുമോ ...കുറെ ചെറിയ ചോദ്യങ്ങള്‍ ചോദിച്ചു ...
അജ്മിയ അവളുടെ നീളന്‍ പാവാട മുട്ടോളം കയറ്റി ഒറ്റ നടപ്പ് ... അരവിന്ദ് ചെരുപ്പൂരി കയ്യില്‍ പിടിച്ചു..ശ രിക്കും മഴ നടത്തം ...
പിന്നെ ഒരു കൂക്കി വിളിയും മഴയിരമ്പം പോലെ .. പ്രകടന വേളയില്‍ ലെക്ഷ്യത്ത്തില് പറഞ്ഞ ചില വസ്തുതകള്‍ക്കുള്ള സൂചകങ്ങള്‍ ടീച്ചറുമായി
ചേര്‍ന്നു വികസിപ്പിച്ചു ...പെണ് കുട്ടികള്‍ വീട്ടടിമകളിലേക് ചുരുങ്ങാതിരിക്കാന്‍ ഉള്ള പരി ശീ ലനം ഒന്നാം ക്ലാസിലും .
മോട്യുല്‍ രണ്ട് സമയം -ഒന്നര ദിനം
പ്രക്രിയആശയം -----മഴക്കാലത്ത് നമുക്ക് ചുറ്റുമുള്ള ജലാശയങ്ങള്‍ നിറയുന്നു
ആശയത്തുടര്ച്ച..ക്രമം.. ആശയവളര്‍ച്ച ഇവപാലിച്ചു വരികള്‍ കൂട്ടിച്ചേര്‍ക്കുന്നു

രചനാപ്രക്രിയ തുടരുന്നു ..എഡിറ്റിംഗ് വരികള്‍ കൂടി ചേര്‍ക്കല്‍ പൂര്‍ത്തിയാകുന്നു .
ആഖ്യാനം തുടരുന്നു .അമ്മുവിന്റെ കുട കാണാന്‍ കുഞ്ഞിക്കിളി മാത്രം വന്നില്ല .. മഞ്ഞക്കിളി വിചാരിച്ചു ...അവള്‍ക്കു ഒരു ചിത്രം വരച്ചു നല്‍കാം. നമുക്കും വരച്ചാലോ.. വരച്ചതോടൊപ്പം അവള് ചില കാര്യങ്ങള്‍ എഴുതുകയും ചെയ്തു ...കൂട്ടിചെര്ത്തെഴുതാമോ ? വലിയ പേപ്പര്‍ നല്കുന്നു ... അമ്മുവിന്റെ കുട .അമ്മുവിന്റെ പുള്ളിക്കുട എന്നെഴുതിയ വര്‍ക്ക് ഷീറ്റു നല്കുന്നു .. ഇഷ്ടമുള്ള കുട വരച്ചു എഴുതി വരാന്‍ നിര്‍ദേശിക്കുന്നു.
Tuesday, July 5, 2011
ക്ലാസ് PTA യില്‍ നല്ല പങ്കാളിത്തം .അമ്മമാരെ തങ്ങളുടെ പഠന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ കത്തെഴുതി വിളിച്ചത് മക്കള്‍ തന്നെ .തീരെ സൌകര്യ മില്ലാത്തവര്‍ ഒഴികെ എല്ലാരും എത്തി ...ക്ലാസ് മുറി നോക്കി ക്കണ്ടു.ഇഷ്ടമായി ...കളി വള്ളങ്ങള്‍ .... വര്‍ണ്ണ ക്കുടകളും ചിത്രങ്ങളും നിറഞ്ഞ ചുവരുകള്‍ .ഡിസ്പ്ലേ ബോര്‍ഡുകള്‍ .. ഗ്രാഫു വായന പ്രക്രിയ അവര്‍ ശ്രദ്ധിച്ചിരുന്നു ...കളിക്കുടുക്ക വായിക്കുമ്പോള്‍ ഇനി വാക്കുകള്‍ തിരിച്ച റിഞ്ഞാണോ വായിക്കുന്നതെന്ന് ഞങ്ങള്‍ നോക്കാം ...എങ്കിലും ടീച്ചറെ ..അക്ഷര മെഴുതി കൈ വഴങ്ങണ്ടേ ..കോപ്പി എഴുതി കയ്യക്ഷരം നന്നാക്കണ്ടേ ,,, ഈ ചോദ്യങ്ങള്‍ ഞങ്ങളെ അലോസരപ്പെടുത്തിയില്ല .അഥവാ പ്രതീക്ഷിക്കുകയും ചെയ്തു ...
വരികള്‍ കൂട്ടിച്ചേര്‍ക്കല്‍ ..........കുട്ടികള്‍ ആശയ ഭൂപടത്തില്‍ നിന്നും ബിഗ് ബുക്കുകളുടെ സഹായത്തോടെയും മൂന്നു വരികള്‍ സ്വയം എഴുതി ....അതിശയം ..ഇനിയൊരിക്കല്‍ പറഞ്ഞാല്‍ ആ വാക്കുകള്‍ കാണാതെ എഴുതുമോ?അമ്മമാര്‍ ചോദിച്ചു ...SPIRALLING എന്തെന്നവരെ മനസ്സിലാക്കി.എല്ലാം തൃപ്തി .......എങ്കിലും പോകാന്‍ നേരം പറഞ്ഞു ..എന്നും മക്കളുടെ കൂടെ യിരുന്നു വരയ്കാനോ .പറയാനോ എന്തെങ്കിലുമൊന്നു ......... ഹോം വര്ക്കായൊന്നും വേണ്ട .. എനിക്കാ മനസ്സുകളെ മനസ്സിലായി. അവര്‍ പിരിഞ്ഞതിനു ശേഷം ഞാന്‍ കുട്ടികളുടെ ബുക്ക് നോക്കി ..ഒറ്റപ്പെട്ട അക്ഷര ക്കീറുകള്‍ . വാക്കുകള്‍ വ്യക്തിഗത എഴുത്ത് ....എനിക്ക് മാത്രം മനസ്സിലാകുന്നു .......അമ്മക്ക് ?ഞാന്‍ കൂടുതല്‍ ചിന്തിച്ചു ..ഒരുത്തരം തോന്നി ...പറയട്ടെ .?
Tuesday, June 28, 2011
ഒന്നാം ക്ലാസിനു മുന്നില്‍ എന്നും ആള്‍ക്കൂട്ടമാണ് ...അവരുടെ പരാതി ഇങ്ങനെ ............ടീച്ചറെ .....ബുക്കില്‍ ഒന്നുമില്ല......ഇവിടെ ഒന്നും പഠിപ്പിക്കുന്നില്ലേ?ഞങ്ങള്‍ക്ക് വീട്ടില്‍ വച്ച് പറഞ്ഞു കൊടുക്കാനും എഴുതിപ്പിക്കാനും ഒന്നും ഇല്ല ............ടീച്ചര്‍ ചെവിയില്‍ പറയുന്നു. പേജു നിറയെ എഴുതാന്‍ കൊടുത്തില്ലെങ്കില്‍ അടുത്ത വര്‍ഷം ആരും കുട്ടികളെ ചേര്‍ക്കില്ല .......... ഈ പ്രശ്നം ചില അധ്യാപകര്‍ നേരിടുന്നു .അയലത്തെ വീട്ടിലെ അണ് ഐടെഡ് കാരന്റെ കുത്തിക്കുറിച്ച നോട്ബുക്കാണ് ചില രക്ഷിതാക്കളുടെ ഇഷ്ടം ...നമുക്ക് ഒന്നാം ക്ലാസിന് തുടക്കത്തില്‍ ഈ പ്രശ്നം പരി ഹരിക്കനവുമോ ? ഞാന്‍ കണ്ടു പിടിച്ച വഴി ക്ലാസ് pta ആണ് ...ഇന്ന് ക്ലാസ് pta ആയിരുന്നു .ആ വിശേഷങ്ങള്‍ നാളെ .
Sunday, June 26, 2011
ഇന്നലെ പുതിയൊരു ചിന്ത വന്നു ,.എന്തിനാണ് ഒറ്റ ഒറ്റ വാചകങ്ങള്‍ കുട്ടിയുടെ നോട്ട് ബുക്കില്‍ ...തീര്‍ച്ചയായും വ്യവഹാര രൂപങ്ങളുടെ നിര്‍മ്മിതിയാവും കുട്ടിക്ക് വെല്ലുവിളിയായി ഏറ്റെടുക്കേണ്ടി വരിക ..........അപ്പോള്‍ ക്ലാസില്‍ ഉണ്ടാവുന്ന സ്വതന്ത്ര പ്രതികരണങ്ങള്‍ക്ക് ബിഗ് ബുക്കില്‍ മതിയാവും സ്ഥാനം ...ആഖ്യാനം മുറിയില്ല.......എന്നാല്‍ കുട്ടിക്ക് റീ വിസിറ്റ് ചെയ്യുകയുമാകാം ..............എങ്കില്‍ പ്രതികരണങ്ങള്‍ ആഗ്രഹിക്കുന്നതിന് ടീച്ചര്‍ ചില മാന dandangal നോക്കണ്ടേ .....എവിടെയൊക്കെ.....?ഏതൊക്കെ അക്ഷരങ്ങള്‍ ?
ഭാഷാപരമായി ചില പ്രത്യേകതകള്‍ .....?
Friday, June 24, 2011
..മഴ പെയ്തേക്കും എന്ന് അമ്മുവിനോട് അവളുടെ അമ്മൂമ്മ പറഞ്ഞതാണ് ആഖ്യാനത്തിനിടയില്‍ ആര്യ . കൂട്ടിക്കെട്ടിയത്.അവളുടെ ചിന്തയെക്കൂടി പരിഗണിച്ചു കൊണ്ട് ആഖ്യാനം മിനുക്കുകയെ വഴിയുണ്ടായിരുന്നു ള്ളൂ.ഒരു instant process ..അങ്ങനെ കുറെയധികം സ്വതന്ത്ര പ്രതികരണങ്ങള്‍ ചാര്‍ട്ടില്‍ രൂപപ്പെട്ടു .ഭാഷയുടെ വ്യത്യസ്തത ക്കുദാഹരണങ്ങള്..മനോചിത്രത്തെ പ്രതിഫലിപ്പിക്കുന്നവ.
ഹാന്‍ഡ് ബുക്കില്‍ ....ആഖ്യാനത്തിലൂടെ .ഭാഷയുടെ ഉല്‍പ്പാദനം നടക്കുമെന്നും അവതരനത്തിനിടയില് അധ്യാപിക സൃഷ്ടിക്കുന്ന ആഖ്യാന വിടവുകള്‍ വ്യവഹാര രൂപങ്ങളുടെ നിര്‍മിതിക്ക് വഴിയൊരുക്കുമെന്നും സൂചന.....
പക്ഷെ ഈ പ്രതികരണങ്ങളും ....പഠനത്തെളിവുകള്‍ അല്ലെ ...ഒരു പക്ഷെ കുട്ടിയുടെ നിരന്തര വിലയിരുത്തലിനും മാറ്റ് കൂട്ടുന്നവ ...അവ കേവലം ചാര്‍ട്ടില്‍ നിന്നാല്‍ മതിയോ .... .പ്രക്രിയ വഴുതാനും വയ്യല്ലോ. എന്നാല്‍ വ്യവഹാര രൂപത്തിന് ഘടന പാലിക്കുന്നുമില്ല..ഇവ പലപ്പോഴും ക്ലാസ്സില്‍ ഒഴിവായിപ്പോകുന്നു ,,,എന്താണൊരു പ്രതിവിധി .?.
Thursday, June 23, 2011
സ്വതന്ത്ര പ്രതി കരണങ്ങള്‍
ഒന്നാം ക്ലാസിനു മുന്നിലെത്തി .ഉള്ളിലേക്ക് തല നീട്ടി .കയ്യിലെ വലിയ കവറിനുള്ളില്‍ പുള്ളിക്കുട ...കുട്ടികള്‍ അത് കണ്ടു .അവര്‍ ആര്‍ത്തു വിളിച്ചു
അമ്മൂന്റെ പുള്ളിക്കുട ..പ്രധാനാധ്യാപികയുടെ യും ക്ലാസ് ടീച്ചറിന്റെയും അനുമതിയോടെ.ക്ലാസില്‍....
പിന്നെ ഞങ്ങള്‍ ഒന്നായി
ആഖ്യാനത്തിന് പുഴ ഒഴുകി ..കുട്ടികളുടെ .സ്വതന്ത്ര പ്രതികരണങ്ങള്‍ ...കേട്ടില്ലെന്നും കണ്ടില്ലെന്നും വയ്ക്കുന്നതെങ്ങനെ ....രേഖപ്പെടുത്താന്‍ മടിച്ചില്ല..
മടങ്ങി വന്നപ്പോള്‍ ആര്യ ചോദിച്ചു .....മഴ പെയ്യാന്‍ പോണെന്ന് ആരാ പറഞ്ഞെ .കുട്ടി .ആഖ്യാനത്തില്‍ നിന്ന് വിട്ടു പോയിരിക്കുന്നു .അവള് പിന്നാക്കക്കാരില്‍ ഒരാളും .......കുട്ടി രൂപപ്പെടുത്തുന്ന പാഠം പരിഗണി ക്കാതിരിക്കാമോ....
എന്താണ്ഒന്നാം ക്ളാസിനുള്ളില്‍ രൂപപ്പെടുന്ന സ്വതന്ത്ര പ്രതികരണങ്ങളുടെ അവസ്ഥ ?
നിലത്തെഴുത്ത്
ഈ ബ്ലോഗിന് പിന്നില്‍ ഒരു കഥയുണ്ട്!
ഒരു അന്വേഷണ ദൌത്യ സേനയില്‍ ഉള്‍പ്പെട്ടതിന് വിശേഷം
ഒന്നാം ക്ലാസുകര്ക്കൊപ്പം കൂടിയതിന് അനുഭവം ...
അവര്‍ ...നിഷ്കളങ്കരും നേരുകാരും ആയിരുന്നു ...
കഥ കേള്‍ക്കുമ്പോള്‍ കുഞ്ഞി ക്കണ്ണുകള്‍ വിടരും .പിന്നെയോ കളിയോ കളി ....
പിണങ്ങാന്‍ .ഇത്തിരി ക്കാര്യം .ഇണങ്ങാന്‍ ഇത്തിരി നേരം
.അവരെ..അറിവിന്റെയും എഴുത്തിന്റെയും വഴികളില്‍ നടത്തണം .
ക്ലാസ്മുറികളില്‍ അധ്യാപക സുഹൃത്തിന് തുണ കൂടണം .........
.പ്രായോഗികതയുടെ പടികള്‍ കയറുമ്പോള്‍ . സംശയങ്ങള്‍.പുതു ചിന്തകള്‍ .....
.വായിച്ചു പ്രതികരിച്ചു ഒപ്പം കൂടുമല്ലോ ...........
Subscribe to:
Posts (Atom)